കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രിസ്മസ് പാര്‍ട്ടിക്കിടെ ബോട്ട് മുങ്ങി: 30 മരണം, 15 പേരെ രക്ഷപ്പെടുത്തി

ബോട്ടിനുള്ളില്‍ പാര്‍ട്ടി നടക്കുന്നതിനിടെയായിരുന്നു ബോട്ട് മുങ്ങിയത്. 45 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. അമിത ഭാരമാണ് ബോട്ട് മുങ്ങാന്‍ കാരണമെന്നാണ് വിവരങ്ങള്‍.

  • By Gowthamy
Google Oneindia Malayalam News

കംപാല: ഉഗാണ്ടയില്‍ ക്രിസ്മസ് പാര്‍ട്ടിക്കിടെ ബോട്ട് മുങ്ങി 30 പേര്‍ മരിച്ചു.ആല്‍ബര്‍ട്ട് തടാകത്തിലാണ് അപകടമുണ്ടായത്.
പ്രാദേശിക ഫുട്‌ബോള്‍ ടീമംഗങ്ങളും ആരാധകരും സഞ്ചരിച്ചിരുന്ന ബോട്ടാണ് മുങ്ങിയത്.

ബോട്ടിനുള്ളില്‍ പാര്‍ട്ടി നടക്കുന്നതിനിടെയായിരുന്നു ബോട്ട് മുങ്ങിയത്. 45 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. അമിത ഭാരമാണ് ബോട്ട് മുങ്ങാന്‍ കാരണമെന്നാണ് വിവരങ്ങള്‍.

Boat

ബോട്ടിലുണ്ടായിരുന്നവര്‍ നൃത്തം വയ്ക്കുകയും മറ്റു ചിലര്‍ മദ്യപിക്കുകയുമായിരുന്നു. ഇവര്‍ ബോട്ടിന്റെ ഒരു വശത്തേക്ക് നീങ്ങിയതാണ് അപകടത്തിനു കാരണം. 15 പേരെ പോലീസും പ്രദേശവാസികളായ മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു. ഉഗാണ്ടയില്‍ മൂന്നു ദിവസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ അപകടമാണിത്.

വെളളിയാഴ്ച 20 പേര്‍ വിക്ടോറിയ നദിയില്‍ മുങ്ങി മരിച്ചിരുന്നു. ഉഗാണ്ടയില്‍ ബോട്ട് മുങ്ങിയുള്ള അപകടങ്ങള്‍ സാധാരണയാണ്. കഴിഞ്ഞ നവംബറില്‍ ആല്‍ബര്‍ട്ട് നദിയുടെ പടിഞ്ഞാറന്‍ തീരത്ത് ബോട്ട് മുങ്ങി 10 പേര്‍ മരിച്ചിരുന്നു.

English summary
At least 30 Ugandan members of a village football team and their fans drowned when their boat capsized on Lake Albert during a party, police said on Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X