കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറ്റലിയില്‍ 30 ക്രിസ്ത്യന്‍ പുരോഹിതര്‍ മരിച്ചു; പകുതിയും വൃദ്ധര്‍, ഏറ്റവും കൂടുതല്‍ മരണം ഇറ്റലിയില്‍

  • By Desk
Google Oneindia Malayalam News

റോം: കൊറോണവൈറസ് രോഗം കൂടുതല്‍ വ്യാപിച്ച രാജ്യമാണ് ഇറ്റലി. ചൈനയിലെ വുഹാനില്‍ കണ്ടെത്തിയ രോഗം ഇപ്പോള്‍ കൂടുതല്‍ നഷ്ടം വിതയ്ക്കുന്നത് ഇറ്റലിയിലാണ്. യൂറോപ്യന്‍ മേഖല ആകെ ആശങ്കയിലാണെങ്കിലും ഇറ്റലിയില്‍ മരണം ദിവസവും അഞ്ഞൂറില്‍ കൂടുതലാണ്. വടക്കന്‍ ഇറ്റലിയില്‍ 30 ക്രിസ്ത്യന്‍ പുരോഹിതര്‍ മരിച്ചുവെന്നാണ് പുതിയ വിവരം. രോഗം വ്യാപിക്കുന്ന വേളയിലും ഇവിടെ നിയന്ത്രണങ്ങള്‍ ലംഘിച്ച് പള്ളികളില്‍ ആചാരങ്ങള്‍ സംഘടിപ്പിച്ചുവെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.

S

പുരോഹിതന്‍മാരുടെ മരണം റിപ്പോര്‍ട്ട് ചെയ്തത് ബോസ്റ്റണ്‍ പൈലറ്റാണ്. മിലാനിലെ രൂപതകളില്‍പ്പെട്ട പുരോഹിതരാണ് മരിച്ചത്. കൊറോണ രോഗം ബാധിച്ച് പുരോഹിതര്‍ മരിച്ച കാര്യം ബിഷപ്പുമാര്‍ നടത്തുന്ന അവനിര്‍ പത്രവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ പകുതി പേരും 80 വയസില്‍ കൂടുതല്‍ പ്രായമുള്ളവരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മരിച്ചവരില്‍ ഏറ്റവും പ്രായം കുറഞ്ഞ പുരോഹിതന് 54 വയസുണ്ട്. 15 പേര്‍ രോഗം ബാധിച്ച് ആശുപത്രിയിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

35 രാജ്യങ്ങളില്‍ ലോക്ക്ഡൗണ്‍; മരണത്തില്‍ ചൈനയെ കടന്ന് ഇറ്റലി, സൈന്യത്തെ അയച്ച് റഷ്യ, രോഗം പരക്കുന്നു35 രാജ്യങ്ങളില്‍ ലോക്ക്ഡൗണ്‍; മരണത്തില്‍ ചൈനയെ കടന്ന് ഇറ്റലി, സൈന്യത്തെ അയച്ച് റഷ്യ, രോഗം പരക്കുന്നു

കൊറോണ ഇറ്റലിയില്‍ അതിവേഗമാണ് വ്യാപിക്കുന്നത്. രാജ്യത്ത് അര ലക്ഷം പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. ഇറ്റലിയില്‍ രോഗത്തില്‍ നിന്ന് മുക്തി നേടുന്നവരുടെ എണ്ണം കുറവാണ്. ഞായറാഴ്ച മാത്രം ഇവിടെ 600 ലധികം പേര്‍ മരിച്ചു. ശനിയാഴ്ച 700 ലധികം പേര്‍ മരിച്ച രാജ്യമാണ് ഇറ്റലി. യൂറോപ്പില്‍ ഏറ്റവും ദുരിതം ഇറ്റലിയിലാണ്. ഇറ്റലിയിലെ നിയന്ത്രണങ്ങള്‍ ഏപ്രില്‍ മൂന്ന് വരെ നീട്ടി.

ഇറ്റലിയെ സഹായിക്കാന്‍ റഷ്യ സൈന്യത്തെ അയച്ചു. മരുന്നുകളും മറ്റു മെഡിക്കല്‍ ഉപകരണങ്ങളുമായിട്ടാണ് റഷ്യന്‍ സൈന്യം ഇറ്റലിയിലെത്തിയിരിക്കുന്നത്. 100 സൈനിക ഡോക്ടര്‍മാരെയും റഷ്യ ഇറ്റലിയിലേക്ക് അയച്ചിട്ടുണ്ട്. പ്രസിഡന്റ് പുടിന്റെ നിര്‍ദേശ പ്രകാരമാണ് സൈന്യത്തെ ഇറ്റലിയിലേക്ക് അയച്ചിരിക്കുന്നത്.

Recommended Video

cmsvideo
80 Cities Across India Go Into Lockdown Till March 31. What It Means?

ബ്രിട്ടന്റെ അവസ്ഥയും മോശമാണ്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ ആഴ്ചകള്‍ക്കകം ഇറ്റലിയുടെ ഗതി വരുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ മുന്നറിയിപ്പ നല്‍കി. അനാവശ്യമായി പുറത്തിറങ്ങരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ബ്രിട്ടനില്‍ കൂടുതല്‍ പേര്‍ക്ക് രോഗം ബാധിക്കുന്നുണ്ട്. ബ്രിട്ടനുമായുള്ള അതിര്‍ത്തി അടയ്ക്കാന്‍ ഫ്രാന്‍സ് തീരുമാനിച്ചു. ജനങ്ങള്‍ പുറത്തിറങ്ങുന്നില്ലെന്ന് നിരീക്ഷിക്കുന്നതിന് ഡ്രോണുകളെ ഉപയോഗിക്കുകയാണ് സര്‍ക്കാര്‍. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്ന രണ്ടാമത്തെ രാജ്യം സ്‌പെയിനാണ്.

English summary
At Least 30 Priests Have Died of Coronavirus in Northern Italy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X