പാകിസ്താനില്‍ ബസ് അപകടം;42മരണം
കറാച്ചി: ബസും ട്രാക്ടറും കൂട്ടിയിടിച്ച് പാകിസ്താനില്‍ 42 പേര് മരിച്ചു. 17 പേര്‍ക്ക് പരിക്കറ്റു. 2014 ഏപ്രില്‍ 20 ഞായറാഴ്ചയാണ് സംഭവം. കറാച്ചിയിലേക്ക് പോവുകയായിരുന്ന ബസാണ് ട്രാക്ടറുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. കറാച്ചിയില്‍ നിന്നും 425 കിലോമീറ്റര്‍ അകലെ സുക്കൂര്‍ പട്ടണത്തിലാണ് അപകടം നടന്നത്.
മരിച്ചവരില്‍
സ്ത്രീകളും
കുട്ടികളും
ഉള്‍പ്പെടുന്നു.
ബസ്
ഡ്രൈവര്‍
സംഭവ
സ്ഥലത്ത്
തന്നെ
മരിച്ചു.
ട്രാക്ടറിന്റെ
ഡ്രൈവര്‍ക്ക്
ഗുരുതരമായി
പരിക്കേറ്റു.
ബസ്
അപകടത്തില്‍
പൂര്‍ണമായും
തകര്‍ന്നു.
ബസ്
വെട്ടിപൊളിച്ചാണ്
മൃതദേഹങ്ങള്‍
പുറത്തെടുത്തത്.
ട്രാക്ടര്‍
ട്രോളികള്‍
പ്രദേശത്ത്
സാധരാണമാണെന്നും
അപകടത്തിന്റെ
കാരണം
വ്യക്തമല്ലെന്നും
പൊലീസ്
പറയുന്നു.
എന്നാല്‍
ബസിന്റെ
അമിത
വേഗമാണ്
അപകടത്തിനിടയാക്കിയതെന്ന്
പാക്
മാധ്യമങ്ങളള്‍
പറയുന്നു.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്‍പതിലധികം യാത്രക്കാരുമായി കറാച്ചിയിലേക്ക് യാത്ര തിരിച്ചതായിരുന്നു ബസ്. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത