കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാലിയില്‍ സൈനിക താവളത്തിന് നേരെ ഭീകരാക്രമണം; 54 പേര്‍ കൊല്ലപ്പെട്ടു

Google Oneindia Malayalam News

ബമാകോ: മാലിയില്‍ ഭീകരാക്രമണത്തില്‍ 54 പേര്‍ കൊല്ലപ്പെട്ടു. വടക്കന്‍ മാലിയിലെ സൈനിക കേന്ദ്രത്തിന് നേരെ വെള്ളിയാഴ്ച്ച രാത്രിയോടെയാണ് ഭീകരാക്രമണം ഉണ്ടായത്. കൊല്ലപ്പെട്ടവരില്‍ 53 പേര്‍ സൈനികരും ഒരാള്‍ നാട്ടുകാരനുമാണ്. അക്രമത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുള്ളതിനാല്‍ മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് അന്തര്‍ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്ര വിധേയമാണെന്ന് മാലി മന്ത്രാലയം അറിയിച്ചു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പശ്ചിമാഫ്രിക്കന്‍ രാജ്യമായ മാലിയില്‍ ഭീകരര്‍ പിടിമുറുക്കുന്നതിന്‍റെ സന്ദേശമാണ് ആക്രമണം നല്‍കുന്നത്. ബുര്‍കിനഫാസോയുമായി ചേര്‍ന്നുള്ള അതിര്‍ത്തി പ്രദേശത്ത് സെപ്തംബറില്‍ നടന്ന സ്ഫോടനത്തില്‍ 40 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

 terror-atta

ഫ്രഞ്ച് സൈന്യം ഉള്‍പ്പടേയുള്ള അന്താരാഷ്ട്ര സേനകള്‍ ഉണ്ടായിരുന്നെങ്കിലും സര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ നിന്ന് മാറി സഞ്ചരിച്ച സൈനിക താവളങ്ങള്‍ക്ക് നേരെയായിരുന്നു സെപ്തംബറില്‍ ആക്രമണം ഉണ്ടായത്. ഈ ആക്രമണത്തിന് പിന്നാലെ ഭീകരകേന്ദ്രങ്ങളില്‍ വലിയ തോതില്‍ റെയിഡും അറസ്റ്റും നടന്നിരുന്നെങ്കിലും അതിനൊന്നും ഭീകരരെ അടിച്ചമര്‍ത്താന്‍ കഴിഞ്ഞില്ലെന്ന സൂചനയാണ് സൈന്യത്തിനെതിരെ തുടര്‍ച്ചായി നടക്കുന്ന ആക്രമണങ്ങള്‍ നല്‍കുന്നത്.

വിപണിയിലെത്തുന്ന 50 % സുഗന്ധവൃഞ്ജനങ്ങളിലും വിഷാശം; ആശ്വാസം അരിയിലും ഗോതമ്പിലും, പരിധി കവിഞ്ഞില്ലവിപണിയിലെത്തുന്ന 50 % സുഗന്ധവൃഞ്ജനങ്ങളിലും വിഷാശം; ആശ്വാസം അരിയിലും ഗോതമ്പിലും, പരിധി കവിഞ്ഞില്ല

English summary
at least 54 soldiers killed in militant attack in mali
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X