കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞെട്ടലില്‍ നിന്നും മാറാതെ ലെബനന്‍; ബെയ്‌റൂട്ട് സ്‌ഫോടനത്തില്‍ മരണസംഖ്യ ഉയരുന്നു; അന്വേഷണം

Google Oneindia Malayalam News

ബെയ്‌റൂട്ട്: ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ മരണം 78 ആയിരിക്കുകയാണ്. ബെയ്‌റൂത്തിലെ തുറമുഖത്തിനടുത്താണ് സ്‌ഫോടനം ഉണ്ടായത്. തുറമുഖത്തിനടുത്ത് സൂക്ഷിച്ചിരുന്ന അമോണിയം നൈട്രേറ്റ് പൊട്ടിതെറിച്ചാണ് അപകടം ഉണ്ടായതെന്ന് ലെബനീസ് പ്രധാനമന്ത്രി വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ അടിയന്തിരമായി മന്ത്രിസഭ വിളിച്ചു ചേര്‍ത്ത സര്‍ക്കാര്‍ ഇവിടെ രണ്ടാഴ്ച്ചത്തേക്ക് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഒപ്പം നിലവിലെ സാഹചര്യത്തെ മറികടക്കാന്‍ അടിയന്തിര ധനസഹായവലും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

അന്വേഷണം

അന്വേഷണം

സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇനിയും മരണനിരക്ക് ഇയര്‍ന്നേക്കാം. സ്‌ഫോടനത്തില്‍ അന്വേഷണം തുടരുകയാണ്. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചയുടന്‍ ഇതിന് കാരണക്കാരാവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.

സാമ്പത്തിക പ്രതിസന്ധി

സാമ്പത്തിക പ്രതിസന്ധി

2013 ല്‍ തുറമുഖത്ത് നിന്നും പിടിച്ചെടുത്ത കപ്പലില്‍ നിന്നും ഇറക്കിയ അമോണിയെ നൈട്രേറ്റ് വെയര്‍ ഹൗസില്‍ സൂക്ഷിച്ചിരുന്നുവെന്നും ഇതാണ് അപകടത്തിന് കാരണമായതെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൊവിഡ് പ്രതിസന്ധി കാരണം രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് രാജ്യത്തെ നടുക്കുന്ന സ്‌ഫോടനം ഉണ്ടാവുന്നത്.

പ്രതിഷേധം

പ്രതിഷേധം

1975 നും 1990 നും ഇടയില്‍ ഉണ്ടായ സിവില്‍ വാറിന് ശേഷം ഉരുത്തിരിഞ്ഞ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് സര്‍ക്കാരിനെതിരെ ഇപ്പോഴും കടുത്ത പ്രതിഷേധം നടന്നുവരികയാണ്. പുറമെ രാജ്യത്ത് ഇസ്രയേല്‍ സൈന്യവും ഹിസ്‌ബൊള്ള സംഘവും തമ്മിലുള്ള സംഘര്‍ഷങ്ങളും നടക്കുന്നുണ്ട്. ഇതും സ്‌ഫോടനത്തിന് കാരണമായേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 റഫീഖ് ഹരീരികൊലപാതകം

റഫീഖ് ഹരീരികൊലപാതകം

ലബനന്‍ മുന്‍ പ്രധാനമന്ത്രി റഫീഖ് ഹരീരിയുടെ കൊലപാതക കേസില്‍ കോടതി വിധി പറയാനിരിക്കുന്ന സാഹചര്യം കൂടിയാണ്ത്. ഇതിനിടെ ഉണ്ടായ സ്‌ഫോടനത്തിന് പിന്നിലെ എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. 70 ലധികം പേര്‍ കൊല്ലപ്പെട്ടതിന് പുറമേ സ്‌ഫോടനത്തില്‍ നിരവധി വീടുകളും ബാല്‍കണിയും തകര്‍ന്നിട്ടുണ്ട്.

 നാശനഷ്ടം

നാശനഷ്ടം

നിരവധി പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്‌ഫോടനത്തില്‍ വന്‍ നാശനഷ്ടമാണ് സംഭവിച്ചതെന്നാണ് ലബനന്‍ ആരോഗ്യമന്ത്രിയെ ഉദ്ധരിച്ച് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ബെയ്‌റൂട്ടിനെ സംബന്ധിച്ചിടത്തോളം ഇത്രയും മോശമായ സാഹചര്യം സങ്കല്‍പ്പിക്കാന്‍ പോലും ബുദ്ധിമുട്ടാണെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

 അമോണിയം നൈട്രേറ്റ്

അമോണിയം നൈട്രേറ്റ്

സാധാരണഗതിയില്‍ കൃഷിയിടങ്ങില്‍ ഫര്‍ട്ടിലൈസറായി അമോണിയം നൈട്രേറ്റ് ഉപയോഗിക്കാറുണ്ട്. ന്നാല്‍ ഇതൊരു സ്‌ഫോടക സ്വഭാവമുള്ള വസ്തുകൂടിയാണ്. തീയുമായി അടുത്ത് വരുമ്പോഴാണ് ഇത് പൊട്ടിതെറിക്കാനുള്ള സാധ്യത കൂടുന്നത്. അപ്പോള്‍ അമോണിയം നൈട്രേറ്റ് വിഷവാതകങ്ങളായ നൈട്രജന്‍ ഓക്‌സൈഡും അമോണിയം വാതകവും പുറന്തള്ളുന്നു.

English summary
Beirut Explosion: At least 78 people have been died and Nearly 4,000 wounded in the twin blasts at the lebanons capital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X