• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

പാകിസ്ഥാനില്‍ ചാവേറാക്രമണം, എട്ട് പേര്‍ കൊല്ലപ്പെട്ടു

  • By Aiswarya

ലാഹോര്‍: പാകിസ്ഥാനില്‍ വീണ്ടും ചാവേറാക്രമണം. ലാഹോറിലെ ഖ്വില ഗുജര്‍ സിങിലെ പൊലീസ് കോപ്ലക്‌സിന് സമീപമുണ്ടായ ചാവേറാക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. എട്ട് പേര്‍ക്ക് പരിക്കേറ്റു. ഖ്വില ഗുജര്‍ സിങിലെ തിരക്കുള്ള പ്രദേശത്ത് ഉച്ചയോടെയാണ് ചാവേറാക്രമണം നടന്നത്.

പൊലീസ് കോപ്ലക്‌സിന് എതിര്‍വശത്തുള്ള ഹോട്ടലില്‍ നിന്നും വന്ന ചാവേറാണ് പൊട്ടിത്തെറിക്കുകയായിരുന്നു . ചുറ്റും നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങള്‍ക്ക് തീപിടിച്ചു. സമീപത്തെ കെട്ടിടങ്ങള്‍ക്കും ചെറിയ തോതില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

സ്‌ഫോടനത്തില്‍ പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. സ്ഥലത്ത് നിന്നും സുരക്ഷാ ജീവനക്കാര്‍ ജനങ്ങളെ ഒഴിപ്പിച്ചു.പാകിസ്ഥാന്‍ റെയില്‍വേയുടെ ആസ്ഥാനവും പ്രസ് ക്ലബ്ബും സ്‌ഫോടനം നടന്ന സ്ഥലത്തിന് അടുത്താണ്.

സ്‌ഫോടന പ്രദേശത്തിന്റെ നിയന്ത്രണം പോലീസ് ഏറ്റെടുത്തിട്ടുണ്ട്. എന്നാല്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

English summary
At least eight people have been reportedly killed in a suspected suicide bombing near the Lahore Police Lines in Qila Gujjar Singh area of Lahore on Tuesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more