അമേരിക്കയില്‍ ഇനി സാത്താന്റെ പ്രതിമയും
ഡെട്രോയിറ്റ് : അമേരിക്കയിലെ ഡെട്രോയിറ്റില്‍ ഒരുസംഘം സാത്താന്‍ സേവകര്‍ വെങ്കലത്തില്‍ തീര്‍ത്ത സാത്താന്‍ ശില്‍പ്പം സ്ഥാപിച്ചു. പൊതു സ്ഥലങ്ങളില്‍ ബൈബിള്‍ വചനങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് നിരാകരിക്കുന്ന സംഘമാണ് സാത്താന്‍ പ്രതിമയ്ക്ക് പിന്നില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇവര്‍ സ്ഥാപിച്ച പ്രതിമയ്ക്ക് 9 അടി ഉയരമുണ്ട്. സാത്താന്‍ ശില്‍പ്പം സ്ഥാപിക്കുന്നതിനായി അതീവ രഹസ്യമായണ് ഈ സംഘം നീക്കങ്ങള്‍ നടത്തിയത്. നൂറ് കണക്കിന് പേരാണ് ചടങ്ങില്‍ സംബന്ധിച്ചത്. ഇവര്‍ സാത്താന് ജയ് വിളിക്കുകയും ഇതിനടുത്ത് നിന്ന് ഫോട്ടൊയെടുക്കുകയും ചെയ്തു.

ചിറകുളള ഭീമാകാരമായ മനുഷ്യരൂപമാണ് ഇത്. ആടിന്റെ തലയും. ഇരുവശവും ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും നിന്ന് സാത്താനെ വന്ദിക്കുന്നുമുണ്ട്. ശില്‍പ്പം നേരത്തെ അര്‍ക്കന്‍സാസിലേക്ക് കൊണ്ടുപോകാനാണ് തീരുമാനിച്ചിരുന്നതെന്ന് ഡെട്രോയിറ്റിലെ സാത്താനിക് ടെമ്പിളുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.
ഇവിടെ സ്ഥാപിച്ചിരിക്കുന്ന പത്ത് കല്‍പ്പന സ്മാരകത്തിന് ഗവര്‍ണര്‍ അംഗീകാരം നല്‍കിയതിനെ തുടര്‍ന്നായിരുന്നു ഈ തീരുമാനം. എന്നാല്‍ ശില്‍പ്പം അങ്ങോട്ട് കൊണ്ടുപോകാനുളള നീക്കം പാളി. ഒക്‌ലഹോമയിലെ പത്ത് കല്‍പ്പന സ്മാരകം നിലകൊളളുന്നതിന്റെ സമീപമായാണ് നേരത്തെ ഇത് സ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്നത്.












Click it and Unblock the Notifications