കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്ലോഗറുടെ കൊലപാതകം; മുഖ്യപ്രതി അറസ്റ്റില്‍

  • By Gokul
Google Oneindia Malayalam News

ധാക്ക: മതേതരത്വവും നിരീശ്വരവാദവും ഉയര്‍ത്തിപ്പിടിച്ചതിന്റെ പേരില്‍ ബംഗ്ലാദേശിലെ ധാക്കയില്‍ വെച്ച് അമേരിക്കന്‍ എഴുത്തുകാരന്‍ അവിജിത് റോയിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ആന്റി െ്രെകം റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് നടത്തിയ തിരച്ചിലിനൊടുവില്‍ ഫറാബി സഫിയൂര്‍ റഹ്മാന്‍ എന്നയാളാണ് അറസ്റ്റിലായത്.

ഇതാദ്യമായല്ല ഫറാബി എഴുത്തുകാരെ ഇല്ലാതാക്കുന്നത്. 2013ല്‍ മറ്റൊരു എഴുത്തുകാരനായ അഹമ്മദ് റജീബ് ഹൈദറിനെ കൊലപ്പെടുത്തിയ കേസിലും മുഖ്യപ്രതിയായിരുന്നു ഫറാബി സഫിയൂര്‍ റഹ്മാന്‍. ഇയാള്‍ക്കൊപ്പം കൊലപാതകം നടത്താന്‍ കൂടെയുണ്ടായിരന്നയാള്‍ക്കുവേണ്ടി തിരച്ചില്‍ വ്യാപകമാക്കിയിട്ടുണ്ട്. പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശില്‍ പ്രതിഷേധം പടരുന്നതിനിടെയാണ് ഫറാബിയുടെ അറസ്റ്റ്.

avijith-killed

അമ്മയെ കാണാനും ധാക്കയില്‍ നടക്കുന്ന പുസ്തക പ്രദര്‍ശനത്തില്‍ പങ്കെടുക്കാനുമായി ഫിബ്രുവരി 16നാണ് അവിജിത് റോയി ഭാര്യയ്‌ക്കൊപ്പം ബംഗ്ലാദേശിലെത്തുന്നത്. പുസ്തക പ്രദര്‍ശന ചടങ്ങിനുശേഷം റോഡരുകിലുള്ള ഒരു ചായക്കടയിലേക്ക് നീങ്ങുന്നതിനിടെ ബൈക്കിലെത്തിയ അക്രമികള്‍ വാളുകൊണ്ട് എഴുത്തുകാരനെ വെട്ടിവീഴ്ത്തുകയായിരുന്നു. 44കാരിയായ ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും അക്രമത്തില്‍ പരിക്കേറ്റു.

മതനിരപേക്ഷ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കുന്ന അവിജിത് റോയിയുടെ എഴുത്തുകള്‍ മുക്തോ മോന എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതാണ് പ്രതികളെ പ്രകോപിപ്പിച്ചതെന്നാണ് കരുതുന്നത്. ഇദ്ദേഹത്തിന്റെ പുസ്തകങ്ങളും മതവെറിയന്മാരുടെ എതിര്‍പ്പിനിടയാക്കി. നേരത്തെ തന്നെ വധഭീഷണിയുണ്ടായിരുന്നെങ്കിലും അവിജിത് റോയി അത് കാര്യമാക്കിയിരുന്നില്ല.

English summary
Atheist blogger's murder; Bangladesh authorities arrest man
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X