കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറ്റ്‌ലസ് രാമചന്ദ്രന് 3 വര്‍ഷം തടവ്; ശിക്ഷ വിധിച്ചത് ദുബായ് കോടതി

  • By Muralidharan
Google Oneindia Malayalam News

ദുബായ്: വായ്പാതട്ടിപ്പ് കേസില്‍ അറസ്റ്റിലായ മലയാളി വ്യാപാരി അറ്റ്‌ലസ് രാമചന്ദ്രന്‍ നായര്‍ക്ക് 3 വര്‍ഷം തടവ്. ദുബായ് കീഴ്‌ക്കോടതിയാണ് അറ്റ്‌ലസ് രാമചന്ദ്രനെ മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചത്. 3.4 കോടി ദിര്‍ഹത്തിന്റെ ചെക്ക് മടങ്ങിയ കേസിലാണ് ശിക്ഷ.

കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത് രണ്ടര മാസത്തോളം കഴിഞ്ഞ ശേഷമാണ് ശിക്ഷാ വിധി ഉണ്ടായിരിക്കുന്നത്. കീഴ്‌ക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് അറ്റ്‌ലസ് രാമചന്ദ്രന്റെ അഭിഭാഷകന്‍ പറഞ്ഞു. രാമചന്ദ്രന്‍ നായര്‍ക്കൊപ്പം മകളും വണ്ടിച്ചെക്ക് കേസില്‍ ജയിലില്‍ കഴിയുകയാണ്.

ശിക്ഷ മൂന്ന് വര്‍ഷം

ശിക്ഷ മൂന്ന് വര്‍ഷം

ജയിലില്‍ നിന്നും പുറത്ത് വിട്ടാല്‍ ബാധ്യതകള്‍ തീര്‍ക്കാമെന്ന് രാമചന്ദ്രന്‍ അപേക്ഷിച്ചെങ്കിലും അത് നിരസിക്കപ്പെട്ടു. മൂന്ന് വര്‍ഷത്തെ ശിക്ഷയാണ് ദുബായ് കീഴ്‌ക്കോടതി രാമചന്ദ്രന് വിധിച്ചിരിക്കുന്നത്.

അപ്പീല്‍ തുണക്കുമോ

അപ്പീല്‍ തുണക്കുമോ

കീഴ്‌ക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകാനാണ് രാമചന്ദ്രന്റെ അഭിഭാഷകന്റെ തീരുമാനം. എന്നാല്‍ ഇത് എത്ര കണ്ട് ഫലവത്താകുമെന്ന് കണ്ടറിയണം.

കടുത്ത പ്രതിസന്ധിയില്‍

കടുത്ത പ്രതിസന്ധിയില്‍

രാമചന്ദ്രന്‍ അറസ്റ്റിലായതോടെ ദുബായിലെ അറ്റ്‌ലസ് ജ്വല്ലറി ഗ്രൂപ്പിന്റെ പ്രവര്‍ത്തനം താളം തെറ്റിയ നിലയിലാണ്. യു എ ഇയിലെ ജ്വല്ലറികളില്‍ ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങിയതായാണ് ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

പ്രതീക്ഷയായി ഷോപ്പിങ് ഫെസ്റ്റിവല്‍

പ്രതീക്ഷയായി ഷോപ്പിങ് ഫെസ്റ്റിവല്‍

ആഴ്ചകള്‍ക്കുള്ളില്‍ ശമ്പള കുടിശ്ശിക കൊടുത്തുതീര്‍ക്കാമെന്ന പ്രതീക്ഷയിലാണ് അറ്റ്‌ലസ് മാനേജ്‌മെന്റ്. ദുബായ് ഷോപ്പിങ് ഫെസ്റ്റിവലോടെ തകര്‍ച്ചയില്‍ നിന്നും തിരിച്ചുകയറാമെന്നും അറ്റ്‌ലസ് ഗ്രൂപ്പ് കരുതുന്നു.

ജാമ്യം ലഭിച്ചില്ല

ജാമ്യം ലഭിച്ചില്ല

വണ്ടിച്ചെക്ക് കേസില്‍ അറ്റ്‌ലസ് രാമചന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തിട്ട് രണ്ടര മാസം കഴിഞ്ഞു. പല തവണ രാമചന്ദ്രനെയും മകളെയും കോടതിയില്‍ ഹാജരാക്കിയെങ്കിലും ജാമ്യം ലഭിച്ചില്ല.

English summary
Atlas Ramachandra Nair sentenced to 3 years by a Dubai court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X