കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറ്റ്‌ലസ് രാമചന്ദ്രന്റെ കസ്റ്റഡി കാലാവധി കഴിയുന്നു... എന്ത് സംഭവിയ്ക്കും

Google Oneindia Malayalam News

ദുബായ്: അറ്റ്‌ലസ് രാചന്ദ്രന്‍ നായരെ ദുബായ് പോലീസ് അറസ്‌ററ് ചെയ്തിട്ട് രണ്ട് മാസങ്ങള്‍ കഴിഞ്ഞിരിയ്ക്കുന്നു. രാമചന്ദ്രന്‍ നായരം മകളും ഇപ്പോഴും ദുബായിലെ ജയിലില്‍ തന്നെയാണ്.

രാമചന്ദ്രന്‍ നായരുടെ കസ്റ്റഡി കാലാവധി ഒക്ടോബര്‍ 29 ന് സമാപിയ്ക്കും. ഒക്ടോബര്‍ 30 ന് വീണ്ടും അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കും. ഇത്തവണയെങ്കിലും ജാമ്യം ലഭിയ്ക്കുമോ എന്നാണ് ഇന്ത്യന്‍ സമൂഹം പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്നത്.

ആയിരം കോടിയുടെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് രാമചന്ദ്രന്‍ നായരേയും മകളേയും ദുബായ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തവണ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഇരുവര്‍ക്കും ജാമ്യം നല്‍കിയിരുന്നില്ല.

ആയിരം കോടി

ആയിരം കോടി

550 മില്യണ്‍ ദിര്‍ഹമാണ് അറ്റ്‌ലസ് ജ്വല്ലറി യുഎഇയിലെ വിവിധ ബാങ്കുകളില്‍ നിന്നായി വായ്പയെടുത്തിട്ടുള്ളത്. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതായിരുന്നു അറസ്റ്റിന് കാരണം.

ഓഗസ്റ്റ് 23

ഓഗസ്റ്റ് 23

2015 ഓഗസ്റ്റ് 23 നാണ് അറ്റ്‌ലസ് രാമചന്ദ്രന്‍ നായരേയും മകളേയും പോലീസ് അറസ്റ്റ് ചെയ്യുന്നത്. അതിന് മുമ്പ് തന്നെ രാമചന്ദ്രന്‍ നായര്‍ ഒളിവില്‍ പോയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

 സ്വതന്ത്രനാക്കൂ... പണം അടയ്ക്കാം

സ്വതന്ത്രനാക്കൂ... പണം അടയ്ക്കാം

തന്നെ ജാമ്യത്തില്‍ വിട്ടാല്‍ എല്ലാ ബാധ്യതകളും തീര്‍ക്കാം എന്നായിരുന്നു കഴിഞ്ഞ തവണ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ രാമചന്ദ്രന്‍ നായര്‍ പറഞ്ഞത്. എന്നാല്‍ അത് മുഖവിലയ്‌ക്കെടുക്കാന്‍ കോടതി തയ്യാറായില്ല.

ആസ്തി വില്‍ക്കാന്‍

ആസ്തി വില്‍ക്കാന്‍

അറ്റ്‌ലസ് ഗ്രൂപ്പിന്റെ ആസ്തികള്‍ വിറ്റ് കടം തീര്‍ക്കാനുള്ള ശ്രമങ്ങളാണ് നടന്നു വരുന്നത്. എന്നാല്‍ യുഎഇയിലെ ജ്വല്ലറികള്‍ വാങ്ങാന്‍ ആരും രംഗത്ത് വന്നിട്ടില്ലെന്നാണ് വിവരം.

അവസരം മുതലാക്കാന്‍

അവസരം മുതലാക്കാന്‍

അറ്റ്‌ലസ് ഗ്രൂപ്പ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതോടെ ചുരുങ്ങിയ വിലയ്ക്ക് ജ്വല്ലറികള്‍ സ്വന്തമാക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അതും നടന്നില്ല.

സഹായിക്കാന്‍ ആരുമില്ല?

സഹായിക്കാന്‍ ആരുമില്ല?

ഗള്‍ഫിലെ വന്‍ വ്യവസായികളായ മലയാളികള്‍ പോലും ഈ സാഹചര്യത്തില്‍ രാമചന്ദ്രന്‍ നായരെ സഹായിക്കാന്‍ രംഗത്ത് വരുന്നില്ല

ജ്വല്ലറികള്‍ പൂട്ടി

ജ്വല്ലറികള്‍ പൂട്ടി

രാമചന്ദ്രന്‍ നായര്‍ അറസ്റ്റിലായിരുന്നെങ്കിലും ആദ്യ ഘട്ടത്തില്‍ യുഎഇയിലെ ജ്വല്ലറിയിലെ ജീവനക്കാര്‍ക്ക് ശമ്പളം കൃത്യമായി നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ മിക്ക ജ്വല്ലറികളും പൂട്ടിയ സ്ഥിതിയാണ്.

ശമ്പളമില്ല

ശമ്പളമില്ല

ജീവനക്കാര്‍ക്ക് കഴിഞ്ഞ മാസം ശമ്പളം ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. സ്വന്തം നിലയ്ക്ക് നാട്ടിലേയ്ക്ക് തിരിച്ചുപോകാനാണത്രെ അവര്‍ക്ക് ലഭിച്ച നിര്‍ദ്ദേശം.

കുടുംബം

കുടുംബം

അറ്റ്‌ലസ് രാമചന്ദ്രന്‍ നായരുടെ ഭാര്യയും മകനും ചേര്‍ന്നാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ ശ്രമിയ്ക്കുന്നത്. എന്നാല്‍ ബാങ്കുകളെ തൃപ്തിപ്പടെുത്താന്‍ മാത്രം ഈട് കാണിയ്ക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

സര്‍ക്കാര്‍ സഹായം?

സര്‍ക്കാര്‍ സഹായം?

സാമ്പത്തിക കുറ്റകൃത്യം ആയതിനാല്‍ ഇന്ത്യന്‍ സര്‍ക്കാരിനും ഇക്കാര്യത്തില്‍ ഇടപെടാനാവില്ല.

പിന്നില്‍ ഗൂഢാലോചന

പിന്നില്‍ ഗൂഢാലോചന

അറ്റ്‌ലസ് രാമചന്ദ്രന്‍ നായരെ പുറത്തിറക്കാന്‍ കഴിയാത്തതിന്റെ പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. മലയാളികളായ ചില വ്യവസായികളാണ് ഇതിന് പിന്നിലെന്നും ചിലര്‍ ആരോപിയ്ക്കുന്നു.

English summary
Atlas Ramachandra Nair's custody period to to end on October 29
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X