കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂറോപ്യന്‍ യൂനിയന്‍ ഉപരോധം: റോഹിംഗ്യന്‍ വംശഹത്യയ്ക്ക് നേതൃത്വം നല്‍കിയ മുതിര്‍ന്ന സൈനിക ജനറലിനെ പുറത്താക്കി

Google Oneindia Malayalam News

റോഹിംഗ്യന്‍ മുസ്ലിംകള്‍ക്കെതിരേ കഴിഞ്ഞ ആഗസ്തില്‍ നടന്ന വംശഹത്യയ്ക്കു നേതൃത്വം നല്‍കിയ സൈനിക ജനറലിനെ മ്യാന്‍മര്‍ പുറത്താക്കി. റോഹിംഗ്യക്കാര്‍ക്കെതിരേ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരേ യൂറോപ്യന്‍ യൂനിയന്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തെ തുടര്‍ന്നാണ് നടപടി. വംശഹത്യ നടന്ന റഖിനെ സ്‌റ്റേറ്റിലെ വെസ്‌റ്റേണ്‍ കമാന്റിന്റെ മുന്‍ തലവന്‍ മേജര്‍ ജനറല്‍ മോംഗ് മോംഗ് സൂയിയെയാണ് മ്യാന്‍മര്‍ സൈന്യം പുറത്താക്കിയത്. മോശം പ്രകടനം ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹത്തിനെതിരേ നടപടിയെടുത്തിരിക്കുന്നത്.

rohingya

റഖിനെ സ്റ്റേറ്റില്‍ കഴിഞ്ഞ ആഗസ്തിലുണ്ടായ സൈനിക ആക്രമണങ്ങളെ തുടര്‍ന്ന് ആയിരക്കണക്കിന് റോഹിംഗ്യന്‍ മുസ്ലിംകള്‍ കൊല്ലപ്പെടുകയും ഏഴ് ലക്ഷത്തോളം പേര്‍ അഭയാര്‍ഥികളാക്കപ്പെടുകയും ചെയ്തിരുന്നു. പുരുഷന്‍മാരെ കൊന്നൊടുക്കുകയും സ്ത്രീകളെ ബലാല്‍സംഗം ചെയ്യുകയും വീടുകളും ഗ്രാമങ്ങളും ചുട്ടെരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ലക്ഷക്കണക്കിന് റോഹിംഗ്യക്കാര്‍ അയല്‍ രാഷ്ട്രമായ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്. റോഹിംഗ്യക്കാര്‍ക്കിടയിലെ സായുധ വിഭാഗത്തിനെതിരായ സൈനിക നടപടിയുടെ പേരിലായിരുന്നു ലോകത്തെ നടുക്കിയ വംശഹത്യ.

വംശഹത്യയ്ക്ക് നേതൃത്വം നല്‍കിയ ഏഴ് സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരേ യൂറോപ്യന്‍ യൂനിയന്‍ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കല്‍, യാത്രാ നിരോധനം ഉള്‍പ്പെടെയുള്ള ഉപരോധങ്ങള്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥനെതിരേ സൈന്യം നടപടിയെടുത്തിരിക്കുന്നത്. സൈന്യം തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലാണ് ഉദ്യോഗസ്ഥനെ പുറത്താക്കിയ വിവരം വെളിപ്പെടുത്തിയത്. റോഹിംഗ്യന്‍ മുസ്ലിംകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് നേരത്തേ അന്താരാഷ്ട്ര സമൂഹം ആവശ്യപ്പെട്ടിരുന്നുവെങ്കിലും മ്യാന്‍മര്‍ ഭരണകൂടം അവരെ സംരക്ഷിക്കുന്ന നിലപാടായിരുന്നു സ്വീകരിച്ചത്. എന്നാല്‍ പുതിയ ഉപരോധങ്ങളുടെ പശ്ചാത്തലത്തില്‍ നടപടിയെടുക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. റോഹിംഗ്യന്‍ വിഷയത്തില്‍ അമേരിക്കയും സൂയിക്കെതിരേ ഉപരോധം പ്രഖ്യാപിച്ചിരുന്നു.

അതേസമയം, ലഫ്റ്റനന്റ് ജനറല്‍ ഓംഗ് ക്യോ സോയ്ക്ക് ആരോഗ്യപരമായ കാരണങ്ങളാല്‍ സൈന്യത്തില്‍ നിന്ന് രാജിവയ്ക്കാന്‍ അനുവാദം നല്‍കിയതായും മ്യാന്‍മര്‍ ഭരണകൂടം അറിയിച്ചു. യൂറോപ്യന്‍ യൂനിയന്റെ ഉപരോധപ്പട്ടികയില്‍ ഇടം പിടിച്ചയാളാണ് സോയും.

English summary
attack against rohingya muslims
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X