ജിദ്ദയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് മുന്നില്‍ ചാവേറാക്രമണം
ജിദ്ദ: ജിദ്ദയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് മുന്നില്‍ ചാവേറാക്രമണം. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ഇന്ന് (04-07-2016) പുലര്‍ച്ചെയാണ് സംഭവം.
സ്‌പോടന വസ്തുക്കളുമായി എത്തിയ ചാവേറിനെ പൊലീസ് തടഞ്ഞപ്പോള്‍ പൊട്ടിത്തെറി ഉണ്ടാകുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സ്ഥലത്ത് പൊലീസും മറ്റ് ഉദ്യോഗസ്ഥരും പരിശോധന നടത്തുകയാണ്.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. 2014 ല്‍ ജിദ്ദയിലെ കോണ്‍സുലേറ്റിന് മുന്നില്‍ ഉണ്ടായ ആക്രമണത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടിരുന്നു.
ഇന്ന് (ജൂലെ 4) അമേരിക്കന്‍ സ്വാതന്ത്ര ദിനം ആഘോഷിക്കാന്‍ ഇരിക്കെയാണ് ജിദ്ദയിലെ യുഎസ് കോണ്‍സിലേറ്റിന് നേരെ ആക്രമണം നടന്നത് എന്നത് ശ്രദ്ധേയം. മുസ്ലീം രാജ്യങ്ങളുടെ ഭീഷണിയുള്ള അമേരിക്കയില്‍ കനത്ത സുരക്ഷയില്‍ സ്വാതന്ത്രം ദിനം ആഘോഷിക്കുകയാണ്.












Click it and Unblock the Notifications