Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലസ് പരിസരത്ത് നടന്ന ആക്രമണം ഞെട്ടിത്തരിച്ച് സൗദി!!!

പാലസ് പരിസരത്ത് നടന്ന ആക്രമണം ഞെട്ടിത്തരിച്ച് സൗദി

സൗദി: രാജാവിൻറെ കൊട്ടാര പരിസരത്ത് നടന്ന ആക്രമണത്തിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ് സുരക്ഷാ ഉദ്യോഗസ്ഥരും സൌദി സർക്കാരും. തോക്കുമായി കാറിൽ പീസ് പാലസിൻറെ പടിഞ്ഞാറ് ഭാഗത്തെ പ്രധാന കാവാടത്തിൽ എത്തിയ അക്രമി സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ പ്രതിരോധത്തിൽ ആക്രമണം നടത്തിയ പ്രതിയെ വെടിവെച്ച് വീഴ് ത്താൻ സാധിച്ചെങ്കിലും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരുടെ ജീവനാണ് ആക്രമണത്തിൽ നഷ്ടമായത്. സംഭവം റിപ്പോർട്ട് ചെയ്ത് മണിക്കൂറുകൾക്കകം സൗദിയിലെ പ്രധാന സ്ഥലങ്ങളിലെല്ലാം പോലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തി.

പ്രധാന ഹൈവെകളിലും മറ്റ് റോഡുകളിലും വാഹന പരിശോധനയും ഏർപ്പെടുത്തി. ലോക രാജ്യങ്ങൾ സംഭവത്തെ അപലപിച്ചു. ഭീകര സംഘടനകൾക്ക് മുന്നിലും സംഘടനയിൽ പ്രവർത്തിക്കുന്നർക്ക് മുന്നിലും ഭരണകൂടം മുട്ടുമടക്കില്ലെന്ന് സൌദി സർക്കാർ വാക്താവ് അറിയിച്ചു. രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ ഭീകര സംഘനകളെയും തുടച്ച് നീക്കുവാനുള്ള ശ്രമത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥരെന്നും ഇത്തരത്തിലുള്ള ആക്രമണങ്ങൾ നടത്തി ഉദ്യോഗസ്ഥരെ ഭയപ്പെടുത്താൻ നോക്കേണ്ടന്നും വാക്താവ് അറിയിച്ചു.

saudi-arabia-flag-map-600-09-1507534587.jpg -Properties

ഇന്നലെ വൈകീട്ട് മൂന്നര മണിയോടെയാണ് സംഭവം അരങ്ങേറിയത്. അതെ സമയം സുരക്ഷാ കണ്ണ് വെട്ടിച്ച് ഇയാൾ എങ്ങനെ പാലസ് പരിസരത്ത് എത്തി എന്നതിനെ കുറിച്ചും വിവിധ ഡിപ്പാർട്മെൻറുകൾ അന്യേഷണം നടത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+