കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തരകൊറിയയെ നേരിടാൻ പുതിയ നീക്കവുമായി അമേരിക്ക; ഹവായ് ദ്വീപില്‍ അപായമണി പുനഃസ്ഥാപിച്ചു

പരീക്ഷണാടിസ്ഥാനത്തിലാണ് സൈറൺ മുഴക്കിയത്

  • By Ankitha
Google Oneindia Malayalam News

ഹവായ്: ഉത്തരകൊറിയയുടെ ഭീഷണി നിലനിൽക്കുന്ന യുഎസ് അധീനതയിലുള്ള ഹവായി ദ്വീപിൽ‌ അപായ മണി മുഴക്കി. പരീക്ഷണാടിസ്ഥാനത്തിലാണ് സൈറൺ മുഴക്കിയത്. ആണവാക്രമണങ്ങൾ ഉണ്ടായാൽ ജനങ്ങളെ അറിയിക്കാനാണ് ഈ സംവിധാനം. കഴിഞ്ഞ ആഴ്ചയാണ് അപായ സൈറൺ പുനഃസ്ഥാപിച്ചത്.

ലക്ഷദ്വീപില്‍ ഓഖിയിൽ കനത്ത നാശനഷ്ടം; വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ തകരാറില്‍, ഹെലിപ്പാട് മുങ്ങിലക്ഷദ്വീപില്‍ ഓഖിയിൽ കനത്ത നാശനഷ്ടം; വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ തകരാറില്‍, ഹെലിപ്പാട് മുങ്ങി

siginal

ഉത്തരകൊറിയയുടെ ആണവ പരീക്ഷണങ്ങൾ കടക്കുന്നതിന്റെ ഭാഗമായാണ് ഇതിനെ പ്രതിരോധിക്കാൻ അമേരിക്ക പുതിയ മാർഗങ്ങൾ സ്വീകരിച്ചത്. ഇതിന്റെ ഭാഗമായി ആണവായുധങ്ങളെ പ്രതിരോധിക്കാൻ പ്രത്യേക നിർദേശങ്ങളും പുറപ്പെടുവിച്ചിരുന്നു. അണു ബോംബ് ആക്രമണം ഉണ്ടായാൽ ഉടൻ തന്നെ എന്തൊക്കെ നടപടികളാണ് സ്വീകരിക്കേണ്ടതെന്നും എങ്ങനെയാണ് ജനങ്ങൾ സുരക്ഷിത താവളത്തിൽ എത്തിച്ചേരേണ്ടതെന്നും ഭരണകൂടത്തിന്റെ നിർദേശത്തിൽ പറയുന്നുണ്ട്. ആണവാക്രമണം ഉണ്ടായാൽ 12 മുതൽ 15 മിനിട്ടിനുള്ളിൽ സുരക്ഷിത സ്ഥലങ്ങളിലേയ്ക്ക് എത്തിച്ചേരണമെന്നാണ് നിർദേശം.

 ട്രംപുമായി ഇടഞ്ഞ് ടില്ലേഴ്സൺ; അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാൻ സാധ്യത ട്രംപുമായി ഇടഞ്ഞ് ടില്ലേഴ്സൺ; അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാൻ സാധ്യത

30വർഷം പഴക്കമുള്ള സിഗ്നലുകൾ

30വർഷം പഴക്കമുള്ള സിഗ്നലുകൾ

ഉത്തരകൊറിയയുടെ ആണവ പരീക്ഷണങ്ങളെ തുടർന്ന് ഹവായ് ദ്വീപിലെ ആപായ സിഗ്നലുകൾ പുനഃസ്ഥാപിച്ചു. 30 വർഷം പളക്കമുളള സിഗ്നലുകളാണ് പുനഃസ്ഥാപിച്ചത്.ഡിസംബർ 1 ന് പരീക്ഷണാടിസ്ഥാനത്തിൽ സൈറനുകൾ മുഴക്കുമെന്ന് ഹവായ് എമർജൻസി മനേജ്മെന്റ് ഏജൻസി നേരത്തെ അറിയിച്ചിരുന്നു . കൂടാതെ എല്ലാ മാസത്തിലും ആദ്യ ദിവസം സിഗ്നൽ സംവിധാനം പരീക്ഷിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

ജനങ്ങളുടെ സുരക്ഷ

ജനങ്ങളുടെ സുരക്ഷ

ആണവാക്രമണങ്ങളിൽ നിന്ന് ജനങ്ങളെ രക്ഷപ്പെടുത്തുകയാണ് സുരക്ഷസംവിധാനങ്ങൾ കൊണ്ട് ലക്ഷ്യമിടുന്നതെന്നു ഹവായ് എമർജൻസി മനേജ്മെന്റ് ഏജൻസി അറിയിച്ചിരുന്നു. ഈ സംവിധാനത്തിലൂടെ 90 ശതമാനം ആളുകളേയും അണവപരീക്ഷണങ്ങളിൽ നിന്ന് രക്ഷിക്കാൻ സാധിക്കുമെന്നു അധികൃതരുടെ വാദം.

ജനങ്ങൾക്ക് നിർദേശം

ജനങ്ങൾക്ക് നിർദേശം

സൈറൺ മുഴക്കി 10 മിനിട്ടിനകം ജനങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിൽ എത്തിച്ചേരണമെന്ന് ഹവായ് എമർജൻസി മനേജ്മെന്റ് ഏജൻസി നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ ആണവാക്രമണങ്ങൾ ഉണ്ടായാൽ എന്താണ് ചെയ്യേണ്ടതെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഹവായ് ദ്വീപുകളില്‍ ആക്രമണമുണ്ടായേക്കാമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയത്.

ദ്വീപിൽ പ്രതിരോധ സംവിധാനം സജ്ജം

ദ്വീപിൽ പ്രതിരോധ സംവിധാനം സജ്ജം

2009 ൽ ഹവായ് ദ്വീപിൽ ഉത്തരകൊറിയ ബാലിസ്റ്റിക് മിസാൽ വിക്ഷേപിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ ഭാഗമായി ദ്വീപിൽ ഉത്തരകൊറിയയുടെ മിസൈലിനെ പ്രതിരോധിക്കനുള്ള സംവിധാനങ്ങൾ സജ്ജമാക്കിയത്.

ഉത്തരകൊറിയയുടെ അണവ പരീക്ഷണം‌‌‌

ഉത്തരകൊറിയയുടെ അണവ പരീക്ഷണം‌‌‌

രണ്ടു മാസത്തിനു ശേഷം ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷണം നടത്തിയിരുന്നു. നവംബർ 29 ന് വൈകിട്ട് 6.30 ഓടെയായിരുന്നു ഉത്തരകൊറിയ കൊറിയ മിസൈൽ പരീക്ഷണം നടത്തിയത്. അമേരിക്കൻ ഭൂഖണ്ഡത്തെ ഉന്മൂലനം ചെയ്യാൻ കെൽപ്പുള്ളതാണ്. തങ്ങളുടെ പുതിയ മിസൈൽ ഏറെ ശക്തിയുള്ളതും വിനാശകാരിയുമാണെന്നും ഉത്തരകൊറിയ തന്നെ അവകാശപ്പെടുന്നുണ്ട്.

English summary
A SIREN blared across Hawaii today for the first time since the end of the Cold War in an effort to prepare tourists and residents for a possible nuclear attack from North Korea.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X