മക്കയിലെ വിശുദ്ധ കഅ്ബയിൽ ആത്മഹത്യാ ശ്രമം..ഞെട്ടലിൽ തീർത്ഥാടകർ
വിശുദ്ധ കഅ്ബയിലെ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
മക്ക : ഇസ്ലാം മതവിശ്വാസികളുടെ പുണ്യസ്ഥലമായി കണക്കാക്കപ്പെടുന്ന മക്കയിലെ വിശുദ്ധ കഅബയിലാണ് ആത്മഹത്യാ ശ്രമം നടന്നത്. കഅ്ബ കത്തിക്കാനാണ് അജ്ഞാതനായ അക്രമി ശ്രമം നടത്തിയത് എന്നായിരുന്നു ആദ്യഘട്ടത്തിൽ വാർത്ത പരന്നത്. പിന്നീടാണ് ഇത് ആത്മഹത്യാ ശ്രമം ആണെന്ന വാർത്ത പുറത്ത് വന്നത്.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. സോഷ്യല്‍ മീഡിയയില്‍ ഈ സംഭവത്തിന്റെത് എന്ന പേരില്‍ ഒരു വീഡിയോയും പ്രചരിക്കുന്നുണ്ട്.

വിശുദ്ധ കഅ്ബയിലെ ആത്മഹത്യാ ശ്രമം ആ സമയത്ത് സംഭവസ്ഥലത്ത് ഉണ്ടായിരുന്ന തീര്‍ത്ഥാടകര്‍ ഇടപെട്ടാണ് തടഞ്ഞത്. കഅ്ബ പെട്രോള്‍ ഒഴിച്ച് കത്തിക്കാനായിരുന്നു ശ്രമം എന്നാണ് തീർത്ഥാടകർ ധരിച്ചതും.

ആത്മഹത്യ ചെയ്യാൻ ശ്രമിച്ചയാളെ തീര്‍ത്ഥാടകര്‍ പിടകൂടി പൊലീസില്‍ ഏല്‍പ്പിച്ചു. സംഭവത്തിന്റേത് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോയും പരക്കുന്നുണ്ട്. അല്‍-ഐന്‍ ഡോട്ട് കോം എന്ന മാധ്യമമാണ് ഈ വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.

ഇയാൾ കയ്യിൽ കരുതിയ ബോട്ടിലില്‍ നിറച്ചുകൊണ്ടുവന്ന പെട്രോള്‍ ഒഴിക്കുന്നത് തീര്‍ത്ഥാടകരില്‍ ചിലര്‍ കണ്ടതാണ് വന്‍ അപകടം ഒഴിവാക്കിയത്. തുടര്‍ന്ന് ഇയാളെ പിടികൂടി തടഞ്ഞുവെച്ചു. ഇയാളില്‍ നിന്നും ലൈറ്ററും പിടിച്ചെടുത്തിട്ടുണ്ട്.

ഉടന്‍ തന്ന കഅ്ബയിലെ സുരക്ഷാ സേന സ്ഥലത്തെത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 40കാരനായ യുവാവാണ് ആത്മഹത്യാ ശ്രമം നടത്തിയത്. ഇയാൾക്ക് മാനസിക പ്രശ്നമുണ്ടെന്നും പറയപ്പെടുന്നു.
എന്നാൽ കഅ്ബ കത്തിക്കാന്‍ ശ്രമിക്കുന്നു എന്ന പേരിലാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ പരക്കുന്നത്. 23 സെക്കന്റാണ് ഈ വീഡിയോയുടെ ദൈര്‍ഘ്യം. ഇത് യഥാര്ത്ഥവീഡിയോ തന്നെയാണോ എന്നുറപ്പില്ല.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന












Click it and Unblock the Notifications