കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യായാമം ചെയ്യുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; ദുബൈയില്‍ ഇന്ത്യക്കാരന് തടവ് ശിക്ഷ, നാട് കടത്തും

Google Oneindia Malayalam News

ദുബൈ: യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇന്ത്യക്കാരന് തടവ് ശിക്ഷ വിധിച്ച് ദുബൈ കോടതി. ആറ് മാസത്തെ തടവ് ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ നാട് കടത്താനും പ്രാഥമിക കോടതി ഉത്തരവിട്ടു. വ്യായാമം ചെയ്യുന്നതിനിടെയായിരുന്നു പ്രതി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ബര്‍ ദുബൈയിലെ വീടിന് പുറത്ത് വ്യായാമം ചെയ്യുകയായിരുന്ന യുവതിയെ പ്രതി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം.

മുംബൈ ടാറ്റാ മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ തൊഴിലവസരം; ആകര്‍ഷണീയമായ ശമ്പളംമുംബൈ ടാറ്റാ മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ തൊഴിലവസരം; ആകര്‍ഷണീയമായ ശമ്പളം

ലൈംഗിക അതിക്രമം സംബന്ധിച്ച വിവരം രാത്രിയോടെയാണ് ദുബൈ പൊലീസ് കമാന്‍ഡ് റൂമില്‍ ലഭിക്കുന്നത്. സമീപ പ്രദേശത്ത് പട്രോളിങ് നടത്തുകയായിരുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഇതിനിടയില്‍ പ്രതി സ്ഥലത്ത് നിന്നും രക്ഷപ്പെട്ടിരുന്നു. വ്യായാമം ചെയ്യുന്നതിനിടെ അടുത്തെത്തിയ പ്രതി സുന്ദരിയാണെന്ന് പറഞ്ഞശേഷം കടന്നു പിടിക്കുകയായിരുന്നെന്ന് യുവതി പൊലീസിന് മൊഴി നല്‍കി.

court

തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പ്രതിയെ പിടികൂടിയത്. യുവതിയുടെ സൗന്ദര്യത്തില്‍ ആകൃഷ്ടനായാണ് താന്‍ കുറ്റം ചെയ്തതെന്ന് പ്രതി സമ്മതിച്ചു. പൊലീസിനോടും യുവതിയോടെ പ്രതി മാപ്പപേക്ഷിച്ചെങ്കിലും ഇയാള്‍ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് കണ്ടെത്തി. ലൈംഗിക അധിക്ഷേപത്തിന് പുറമെ നിയമവിരുദ്ധമായി മദ്യപിച്ചതിനും ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ ഇയാള്‍ക്കെതിരെ കുറ്റം ചുമത്തുകയായിരുന്നു.

ഐപിഎല്‍ നിയന്ത്രിക്കുന്ന ആ മലയാളി അമ്പയര്‍ സഹപാഠി; സന്തോഷവും അഭിമാനവും തോന്നുന്നുവെന്ന് കൃഷ്ണകുമാര്‍ഐപിഎല്‍ നിയന്ത്രിക്കുന്ന ആ മലയാളി അമ്പയര്‍ സഹപാഠി; സന്തോഷവും അഭിമാനവും തോന്നുന്നുവെന്ന് കൃഷ്ണകുമാര്‍

English summary
Attempt to molest young woman during exercise; Indian jailed in UAE
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X