കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ന്യൂസിലാന്‍ഡില്‍ പുതുവത്സരം പിറന്നു...2017ന് സ്വാഗതം...

വര്‍ണ്ണാഭമായ കരിമരുന്ന് പ്രയോഗങ്ങളും ആട്ടവും പാട്ടുമൊക്കയായാണ് ന്യൂസിലാന്‍ഡ് പുതുവത്സരത്തെ സ്വാഗതം ചെയ്തത്.

  • By Afeef Musthafa
Google Oneindia Malayalam News

ഓക്ക്‌ലാന്റ്: പുതിയ പ്രതീക്ഷകളും സ്വപ്‌നങ്ങളുമായി 2017ന് സ്വാഗതം. ലോകത്ത് ആദ്യമായി ന്യൂസിലാന്‍ഡിലെ ഓക്ക്‌ലാന്റിലാണ് പുതുവര്‍ഷം പിറന്നത്. ഓക്ക്‌ലാന്റിലെ സ്‌കൈ ടവര്‍ ഗോപുരത്തിലായിരുന്നു ഭൂമിയിലെ ആദ്യത്തെ പുതുവത്സരാഘോഷങ്ങള്‍ ആരംഭിച്ചത്. 328 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഓക്ക്‌ലാന്റിലെ ഗോപുരമാണ് സ്‌കൈടവര്‍.

വര്‍ണ്ണാഭമായ കരിമരുന്ന് പ്രയോഗങ്ങളും ആട്ടവും പാട്ടുമൊക്കയായാണ് ന്യൂസിലാന്‍ഡ് പുതുവത്സരത്തെ സ്വാഗതം ചെയ്തത്. ന്യൂസിലാന്‍ഡിനൊപ്പം പോളീനേഷ്യ-പസഫിക് ദ്വീപുകളായ സമാവോ, ടോംഗോ, കിര്‍ബാത്തി എന്നിവിടങ്ങളിലും പുതുവര്‍ഷം പിറന്നു. ഗ്രീനിച്ച് സമയം പത്ത് മണിയോടെയാണ് ഇവിടങ്ങളില്‍ പുതുവര്‍ഷം ആരംഭിച്ചത്.

newyear

പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ലോകത്തെ പ്രധാന നഗരങ്ങളില്‍ കനത്ത സുരക്ഷാ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ജര്‍മ്മനിയിലെ ബെര്‍ലിനിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് യൂറോപ്പിലെ പ്രധാന നഗരങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കിയത്. ഇന്ത്യയിലും സംസ്ഥാനത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

English summary
Auckland in New Zealand has become the first major world city to welcome 2017.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X