കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യമനില്‍ പൊരിഞ്ഞ പോരാട്ടംസഖ്യസേനയുടെ ആക്രമണത്തില്‍ മിസൈല്‍ വിദഗ്ധന്‍ അടക്കം 140ലധികം മരണം!

യമനില്‍ പൊരിഞ്ഞ പോരാട്ടംസഖ്യസേനയുടെ ആക്രമണത്തില്‍ ഹൂത്തി മിസൈല്‍ വിദഗ്ധന്‍ അടക്കം 140ലേറെ പേര്‍ കൊല്ലപ്പെട്ടു

  • By Desk
Google Oneindia Malayalam News

റിയാദ്: ഹൂത്തി വിമതരില്‍ നിന്നും യമനിനെ മോചിപ്പിക്കാന്‍ സൗദി സഖ്യസേനയുടെ നേതൃത്വത്തിലുള്ള പോരാട്ടം കൂടുതല്‍ ശക്തമായി. നിലവില്‍ പോരാട്ടം നടക്കുന്ന ഹജ്ജാഹ് പ്രവിശ്യയുടെ വിവിധ വില്ലേജുകളും പ്രദേശങ്ങളും തങ്ങളുടെ കീഴിലായതായി ഔദ്യോഗിക സര്‍ക്കാര്‍ സൈന്യം വ്യക്തമാക്കി. രൂക്ഷമായ പോരാട്ടത്തില്‍ നിരവധി നേതാക്കളടക്കം 140 ലധികം ഹൂതികള്‍ കൊല്ലപ്പെട്ടതായും സൈന്യം അറിയിച്ചു.

ഹജ്ജാഹ് പ്രവിശ്യക്ക് പുറമെ സഅദ പ്രവിശ്യയിലും നടക്കുന്ന പോരാട്ടത്തിനിടെയാണ് ഇത്രയധികം വിമതര്‍ കൊല്ലപ്പെട്ടതെന്ന് സൗദി വാര്‍ത്താ ചാനലായ അല്‍ ഇഖ്ബാരിയ റിപ്പോര്‍ട്ട് ചെയ്തു. സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യ സേനയുടെ അകമ്പടിയോടെയാണ് യമന്‍ സൈന്യം മുന്നേറുന്നത്. സുഫ്യാന്‍ ഡയറക്റ്ററേറ്റിലും വിമതര്‍ക്കെതിരെ നീക്കം തുടങ്ങിയിട്ടുണ്ട്. നിരവധി ഗ്രാമങ്ങള്‍ ഹൂത്തികളില്‍ നിന്ന് സഖ്യസേന പിടിച്ചടക്കിയതായി റിപ്പോര്‍ട്ടുണ്ട്.

yemenhoutis

ഹുദൈദ പ്രവിശ്യയുടെ തെക്കു പടിഞ്ഞാറ് ഭാഗമായ ദുറൈഹാമിയില്‍ സഖ്യ സേന നടത്തിയ വ്യോമാക്രമണത്തില്‍ ഹൂതി മിസൈല്‍ വിദഗ്ദ്ധന്‍ കൊല്ലപ്പെട്ടു. ഹൂതി കരസേനയിലെ പ്രമുഖ കണ്ടന്‍ഡര്‍മാരിലൊരാളും ബാലിസ്റ്റിക്ക് മിസൈലടക്കം വിവിധ മിസൈലുകള്‍ കൈകാര്യം ചെയ്യുന്നതിലും വികസിപ്പിക്കുന്നതിലും നേതൃത്വം വഹിക്കുകയും ചെയ്തിരുന്ന താഹ അലി അഹ്മദ് അല്‍ ഹാംലിയാണ് കൊല്ലപ്പെട്ടതെന്ന് സഖ്യ സേന അറിയിച്ചു. ഏതാനും ദിവസമായി രൂക്ഷമായ പോരട്ടം നടക്കുന്ന യമനിലേക്ക് ഹൂതികള്‍ക്കെതിരെ പോരാടാന്‍ സഖ്യ സേനയ്ക്ക് നേതൃത്വം നല്‍കുന്ന സൗദി കഴിഞ ദിവസം കൂടുതല്‍ സൈന്യത്തെ അയച്ചിരുന്നു. ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂത്തികള്‍ യമന്‍ തലസ്ഥാനമായ സനാ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ കൈയടക്കി വച്ചിരിക്കുകയാണ്.

English summary
Yemen’s army, backed by the Saudi-led Arab Coalition, killed more than 140 Houthi militants during clashes in the northwestern province of Saada
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X