കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓദ്രെ അസോലെ യുനെസ്‌കോ ഡയരക്ടര്‍ ജനറല്‍

ഓദ്രെ അസോലെ യുനെസ്‌കോ ഡയരക്ടര്‍ ജനറല്‍

  • By Desk
Google Oneindia Malayalam News

പാരിസ്: യുഎന്നിന്റെ സാംസ്‌ക്കാരിക-വിദ്യാഭ്യാസ ഏജന്‍സിയായ യുനൈറ്റഡ് നാഷന്‍സ് സയന്റിഫിക് ആന്റ് കള്‍ചറല്‍ ഓര്‍ഗനൈസേഷന്റെ (യുനെസ്‌കോ) പുതിയ ഡയരക്ടര്‍ ജനറലായി ഫ്രാന്‍സിന്റെ ഓദ്രെ അസോലെ തെരഞ്ഞെടുക്കപ്പെട്ടു. മുന്‍ ഫ്രഞ്ച് സാംസ്‌ക്കാരിക മന്ത്രിയാണ് അസോലെ. ഖത്തറിന്റെ ഹമദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ കുവാരിയെ 28നെതിരേ 30 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അസോലെ ഡയരക്ടര്‍ ജനറലായി തെരഞ്ഞെടുക്കപ്പെട്ടത്. ഖത്തര്‍ സ്ഥാനാര്‍ഥിക്കെതിരേ ഉയര്‍ന്നു വന്ന സെമിറ്റിക് വിരോധിയെന്ന ആരോപണമാണ് തിരഞ്ഞെടുപ്പില്‍ പാരയായതെന്ന് വിലയിരുത്തപ്പെടുന്നു. നവംബര്‍ 10ന് നടക്കുന്ന യുനെസ്‌കോയുടെ 195 അംഗ സമിതിയുടെ അംഗീകാരം നേടിയ ശേഷം അവര്‍ ഔദ്യോഗികമായി ചുമതലയേല്‍ക്കും.

വാടിക്കല്‍ രാമകൃഷ്ണനെ കൊലപ്പെടുത്തിയവരിൽ പിണറായി വിജയനും? ഞെട്ടിക്കുന്ന ദൃക്സാക്ഷി മൊഴിയുമായി ജനം!
ഇസ്രായേലിനെതിരെന്ന് ആരോപിച്ച് അമേരിക്കയും പിന്നാലെ ഇസ്രായേലും യുനെസ്‌കോയില്‍ നിന്ന് പിന്‍മാറിയതിനു പിന്നാലെയാണ് ജൂത വംശജയായ പുതിയ ഡയരക്ടര്‍ തെരഞ്ഞെടുക്കപ്പെട്ടത്. അമേരിക്കയുടെ പിന്‍മാറ്റം യുനെസ്‌കോയെ സാമ്പത്തികമായി പ്രതിസന്ധിയിലാക്കുമെന്ന് വിലയിരുത്തപ്പെടുന്നു. യുനെസ്‌കോയുടെ നേതൃത്വത്തില്‍ വിവിധ ഭാഗങ്ങളില്‍ ആരംഭിച്ച വിദ്യാഭ്യാസ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ ഇതോടെ പ്രതിസന്ധിയിലാവും. യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവാണ് യു.എന്നിനു കീഴിലുള്ള സുപ്രധാന ഏജന്‍സിയില്‍ നിന്നുള്ള അമേരിക്കയുടെ പിന്‍മാറ്റം പ്രഖ്യാപിച്ചത്. അമേരിക്കയ്ക്കു പിന്നാലെ ഇസ്രായേലും പിന്‍മാറുകയാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രഖ്യാപിക്കുകയുണ്ടായി. ഇസ്രായേലിന്റെ ജൂതകുടിയേറ്റത്തെ വിമര്‍ശിച്ച യുനെസ്‌കോയുടെ നടപടിയാണ് അമേരിക്കയെയും ഇസ്രായേലിനെയും ചൊടിപ്പിച്ചതെന്ന് വിലയിരുത്തപ്പെടുന്നു.

സോളാര്‍ റിപ്പോര്‍ട്ട്: സര്‍ക്കാര്‍ വാശിയില്‍ തന്നെ... പ്രതിപക്ഷം പരുങ്ങലില്‍, ഇനി മുന്നിലുള്ള വഴി?സോളാര്‍ റിപ്പോര്‍ട്ട്: സര്‍ക്കാര്‍ വാശിയില്‍ തന്നെ... പ്രതിപക്ഷം പരുങ്ങലില്‍, ഇനി മുന്നിലുള്ള വഴി?

audreyauzouley

അതേസമയം യുനെസ്‌കോയില്‍ നിന്നുളള അമേരിക്കയുടെ പിന്‍മാറ്റത്തെ വിമര്‍ശിച്ച് പലരും രംഗത്ത് എത്തി. ലോകമെമ്പാടുമുളള സമൂഹങ്ങളെ സംഘര്‍ഷങ്ങള്‍ ഛിന്നഭിന്നമാക്കിക്കൊണ്ടിരിക്കുമ്പോള്‍ വിദ്യാഭ്യാസത്തിലൂടെ സമാധാനത്തിനും ആക്രമണ വിധേയമാകുന്ന സാംസ്‌ക്കാരിക ശേഷിപ്പുകളുടെ സംരക്ഷണത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന യുനെസ്‌കോയില്‍ നിന്ന് അമേരിക്ക പിന്‍മാറുന്നത് അത്യന്തം ഖേദകരമാണെന്നും യുനെസ്‌കോയുടെ സ്ഥാനമൊഴിയുന്ന ഡയറക്ടര്‍ ജനറല്‍ ഇറിന ബൊകോവ പറഞ്ഞു.

English summary
The United Nations' cultural agency has selected France's Audrey Azoulay as its new director general, two diplomatic sources said on Friday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X