23 വയസ്സിനിടെ 290 അശ്ലീല സിനിമകളില്‍ അഭിനയിച്ച നടി; ഓഗസ്റ്റ് അമെസ് മരിച്ച നിലയിൽ... കാരണം തേടി ലോകം

 • Posted By: Desk
Subscribe to Oneindia Malayalam
cmsvideo
  പ്രശസ്ത പോണ്‍ താരം മരിച്ച നിലയില്‍ | Oneindia Malayalam

  കാമറില്ലോ(കാലിഫോര്‍ണിയ): അശ്ലീല സിനിമ രംഗത്ത് അറിയപ്പെടുന്ന താരം ആയിരുന്നു ഓഗസ്റ്റ് അമെസ്. വെറും നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ 290 ല്‍പരം അശ്ലീല സിനിമകളില്‍ വേഷമിട്ടിട്ടുണ്ട് അമെസ്.

  ബാദർ രാജകുമാരൻ വെറും 'പ്രോക്‌സി'; 2,900 കോടിയുടെ ചിത്രം വാങ്ങിയത് കിരീടാവകാശി മുഹമ്മദ് ബിൽ സൽമാൻ?

  എന്നാല്‍ ഓഗസ്റ്റ് അമെസ് എന്ന നടിയുടെ മരണ വാര്‍ത്തയാണ് ഇപ്പോള്‍ പോണ്‍ ഇന്‍ഡസ്ട്രിയെ നടുക്കിയിരിക്കുന്ന്. 23-ാം വയസ്സില്‍ ആണ് അമെസിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണ് എന്നാണ് പ്രാഥമിക നിഗമനം.

  സൗദി-ട്രംപ് മധുവിധു കഴിയുന്നു; ട്രംപിന് സല്‍മാൻ രാജാവിന്റെ മുന്നറിയിപ്പ്... എന്തിനും കൂടെനിന്നവർ

  എന്തിനാണ് അമെസ് ആത്മഹത്യ ചെയ്തത് എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. അമെസിന്റെ സഹോദരന്‍ തന്നെ ചില ആരോപണങ്ങളുമായി രംഗത്ത് വന്നിട്ടുണ്ട്. അമെസിന്റെ ഭര്‍ത്താവ് മരണം സംബന്ധിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

  ഓഗസ്റ്റ് അമെസ്

  ഓഗസ്റ്റ് അമെസ്

  1994 ല്‍ ഓഗസ്റ്റ് 23 ന് ആയിരുന്നു ഓഗസ്റ്റ് അമെസിന്റെ ജനനം. കാനഡക്കാരിയാണ് അമെസ്. കൊളറാഡോയില്‍ ആയിരുന്നു ഇവര്‍ വളര്‍ന്നത്. ചുരുങ്ങിയ കാലം കൊണ്ട് അശ്ലീല സിനിമ മേഖലയില്‍ പേരെടുക്കുകയും ചെയ്തു.

  ശിശുപരിപാലനം, ഹോഴ്‌സ് ബാക്ക് ട്രെയ്‌നര്‍

  ശിശുപരിപാലനം, ഹോഴ്‌സ് ബാക്ക് ട്രെയ്‌നര്‍

  അശ്ലീല സിനിമ മേഖലയില്‍ അമെസ് എത്തുന്നത് തന്റെ കൗമാരകാലം അവസാനിക്കുന്നതോടെ ആയിരുന്നു. അതിന് മുമ്പ് കുട്ടികളെ നോക്കുന്ന ആയ ആയിട്ടും മൃഗപരിപാലക ആയിട്ടും ഹോഴ്‌സ് ബാക്ക ട്രെയ്‌നര്‍ ആയിട്ടും എല്ലാം ജോലി നോക്കിയിരുന്നു.

  അപ്രതീക്ഷിത മരണം

  അപ്രതീക്ഷിത മരണം

  290 ല്‍ അധികം അശ്ലീല സിനിമകളില്‍ അഭിനയിച്ച ഓഗസ്റ്റ് അമെസിന്റെ മരണം തികച്ചും അപ്രതീക്ഷിതം ആയിരുന്നു. 2013 ല്‍ ആയിരുന്നു ഇവര്‍ അശ്ലീല സിനിമ മേഖലയിലേക്ക് വരുന്നത്. അശ്ലീല സിനിമ നിര്‍മാതാവും സംവിധായകനും ആയ കെവിന്‍ മൂര്‍ ആണ് ഭര്‍ത്താവ്.

  ആത്മഹത്യക്ക് കാരണം

  ആത്മഹത്യക്ക് കാരണം

  അമെസിന്റെ മരണം ആത്മഹത്യ തന്നെ ആണ് എന്നാണ് പ്രാഥമിക നിഗമനം. ട്വിറ്ററില്‍ അടുത്തിടെ ഉണ്ടായ വിവാദത്തില്‍ അമെസ് ഏറെ ദു:ഖിത ആയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. വലിയ വിമര്‍ശനങ്ങള്‍ക്കായിരുന്നു അമെസ് വിധേയയായത്.

   ഗേ പോണ്‍ സ്റ്ററിനൊപ്പം...

  ഗേ പോണ്‍ സ്റ്ററിനൊപ്പം...

  ഗേ പോണ്‍ സ്റ്റാറിനൊപ്പം അഭിനയിക്കാന്‍ സാധിക്കില്ല എന്ന് പറഞ്ഞതായിരുന്നു ട്വിറ്ററിലെ ചിലരെ ചൊടിപ്പിച്ചത്. ഇതിന്റെ പേരില്‍ അമെസിനെ അതി രൂക്ഷമായ വിമര്‍ശനങ്ങള്‍ക്കാണ് പലരും വിധേയയാക്കിയത്. അമെസിനെ സ്വവര്‍ഗ്ഗ പ്രണയ വിരുദ്ധയായും ചിത്രീകരിച്ചിരുന്നു.

  പശ്ചാത്താപമില്ല

  പശ്ചാത്താപമില്ല

  താന്‍ പറഞ്ഞതിനെ കുറിച്ച് ഒരു പശ്ചാത്താപവും ഇല്ലെന്നായിരുന്നു വിവാദങ്ങളോട് അമെസിന്റെ പ്രതികരണം. ആ ട്വീറ്റിന്റെ പേരില്‍ മാപ്പ് പറയാനും താന്‍ തയ്യാറല്ലെന്ന് അമെസ് വ്യക്തമാക്കിയിരുന്നു. തന്റെ ശരീരം സൂക്ഷിക്കുന്നതില്‍ എന്തിനാണ് താന്‍ മാപ്പ് പറയുന്നത് എന്നായിരുന്നു അമെസിന്റെ ചോദ്യം.

  രണ്ട് തവണ പുരസ്‌കാര ജേതാവ്

  രണ്ട് തവണ പുരസ്‌കാര ജേതാവ്

  അശ്ലീല സിനിമകള്‍ക്കും ഉണ്ട് പുരസ്‌കാരങ്ങള്‍. അഡള്‍ട്ട് വീഡിയോ ന്യൂസ് അവാര്‍ഡ് എന്നാണ് ഇത് അറിയപ്പെടുന്നത്. രണ്ട് തവണ ഈ പുരസ്‌കാരം ലഭിച്ചിട്ടുണ്ട് അമെസിന്. ഈ വര്‍ഷത്തെ പുരസ്‌കാരത്തിന് നോമിനേറ്റ് ചെയ്യപ്പെടുകയും ചെയ്തിരുന്നു.

  യഥാര്‍ത്ഥ പേര്

  യഥാര്‍ത്ഥ പേര്

  മേഴ്‌സിഡെസ് ഗ്രബോവ്‌സ്‌കി എന്നാണ് അമെസിന്റെ യഥാര്‍ത്ഥ പേര്. പൂര്‍വ്വികര്‍ റഷ്യന്‍ പാരമ്പര്യം ഉള്ളവരാണ്. അശ്ലീല സിനിമ മേഖലയില്‍ എത്തിയതിന് ശേഷം ആയിരുന്നു ഓഗസ്റ്റ് അമെസ് എന്ന പേര് സ്വീകരിച്ചത്.

  സൈബര്‍ ബുള്ളിയിങ്

  സൈബര്‍ ബുള്ളിയിങ്

  ഓഗസ്റ്റ് അമെസിന്റെ മരണത്തിന് കാരണം സൈബര്‍ ബുള്ളിയിങ്ങ് ആണ് എന്ന ആരോപണവും ആയി സഹോദരന്‍ ജെയിംസ് രംഗത്ത് വന്നിട്ടുണ്ട്. ഇത് വലിയ ഒരു സാമൂഹ്യ വിഷയമായി ഉയര്‍ത്തിക്കൊണ്ടുവരാനാണ് ജെയിംസ് ലക്ഷ്യമിടുന്നത്.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  An adult film star who starred in almost 290 movies has died at the age of 23. August Ames, who was from Nova Scotia in Canada, reportedly died in Camarillo, California on Tuesday morning

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്