കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒക്സ്ഫാർഡ് ബഹുമതി പോയി അടുത്തത് നോബേൽ? സ്യൂകിക്ക് തിരിച്ചടി, കാരണം റോഹിങ്ക്യൻ

സ്യൂചിയുടെ ജനാധിപത്യ പോരാട്ടങ്ങൾ മാനിച്ച് 1997 ൽ സമ്മാനിച്ച ഫ്രീഡം ഓഫ് ഓക്സ്ഫഡ് ആണ് തിരിച്ചെടുക്കുന്നത്.

  • By Ankitha
Google Oneindia Malayalam News

ലണ്ടൻ: മ്യാൻമാറിൽ റോഹിങ്ക്യൻ അഭയാർഥികളോടുള്ള നിലപാടിൽ പ്രതിഷേധിച്ച് ആൻസങ് സ്യൂകിക്ക് നൽകിയ ഒക്സ്ഫാർഡ് ബഹുമതി പിൻവലിക്കുന്നു. സ്യൂകിയുടെ ജനാധിപത്യ പോരാട്ടങ്ങൾ മാനിച്ച് 1997 ൽ സമ്മാനിച്ച ഫ്രീഡം ഓഫ് ഓക്സ്ഫഡ് ആണ് തിരിച്ചെടുക്കുന്നത്. ബഹുമതിയ്ക്ക് അർഹയല്ലെന്ന് കൗൺസിൽ ഏകപക്ഷീയമായി പാസാക്കിയിരുന്നു.

sukhi

വിചിത്രമായ നടപടിയെന്നായിരുന്നു ഇതിനെ സിറ്റി കൗൺസിലിന്റെ മേധാവി ബോഞ്ച് പ്രിൻസ് പറഞ്ഞത് .തുടർന്ന് അദ്ദേഹം പ്രമേയത്തെ പിന്തുച്ചു.

ഏകപക്ഷീയ തീരുമാനം

ഏകപക്ഷീയ തീരുമാനം

സ്യൂകിയുടെ ബഹുമതി തിരച്ചെടുക്കാൻ കൗൺസിൽ അംഗങ്ങൾ ഒന്നാകെ തീരുമാനമെടുക്കുകയായിരുന്നു. ഇതിനെ വിചിത്രമായമായ നടപടിയെന്നാണ് സിറ്റി കൗൺസിൽ മേധാവി ബോബ് പ്രിൻസ് അഭിപ്രായപ്പെട്ടത്.

ബഹുമതി ഉടൻ പിൻവലിക്കും

ബഹുമതി ഉടൻ പിൻവലിക്കും

1997 ൽ സ്യൂകിക്ക് ലഭിച്ച ഫ്രീഡം ഓഫ് ഓക്സ്ഫഡ് ബഹുമതി നവംബർ 27 നു പിൻവലിച്ചു കൊണ്ടുള്ള തീരുമാനം പ്രാബല്യത്തിൽ വരും.

 അടുത്ത ബന്ധം

അടുത്ത ബന്ധം

സമാധാനത്തിനുള്ള നോബേൽ സമ്മാനത്തിന് അർഹയായ സ്യൂകിക്ക് ഓക്സ്ഫോഡ് സിറ്റിയുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്.1964 മുതൽ 1967 വരെയുള്ള കലഘട്ടത്തിൽ ഓക്സ്ഫഡിലെ സെന്റെ് ഹ്യൂഗ്സ് കോളേജിൽ പഠിച്ച സൂചിയും കുടുംബവും ഏറെ വർഷങ്ങളായി ഇവിടെയായിരുന്നു താമസം.

 സ്യൂകിക്കെതിരെയുള്ള പ്രതിഷേധം

സ്യൂകിക്കെതിരെയുള്ള പ്രതിഷേധം

റോഹിങ്ക്യൻ മുസ്ലീങ്ങൾക്കെതിരെയുള്ള സൈന്യത്തിന്റെ വംശീയ ആക്രമണം തടയാതിരുന്നതിൽ കടുത്ത പ്രതിഷേധമാണ് സ്യൂകിക്കെതിരെ അന്തർ ദേശീയ തലത്തിൽ ഉയരുന്നത്.

ഛായ ചിത്രം നീക്കി

ഛായ ചിത്രം നീക്കി

ഓക്സ്ഫ‍ഡ് സര്‍വ്വകലാശാലയിലയുടെ പ്രവേശന കവാടത്തില്‍ സ്ഥാപിച്ചിരുന്ന ആങ് സാന്‍ സ്യൂകിയുടെ ഛായാ ചിത്രം നീക്കം ചെയ്തിരുന്നു. മ്യാന്‍മറില്‍ റോഹിങ്ക്യൻ മുസ്ലിങ്ങള്‍ക്കെതിരെയുണ്ടായ അതിക്രമങ്ങളില്‍ സ്യൂകിക്കെതിരെ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലായിരുന്നു ഇത്.

മടക്കി കൊണ്ടു വരും

മടക്കി കൊണ്ടു വരും

സെപ്റ്റംബർ 19 ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോൾ രാജ്യ് വിട്ട റോഹിങ്ക്യൻ അഭയാർഥികളെ തിരിച്ച് കൊണ്ടു വരുമെന്നും അതിനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നുണ്ടെന്നും സ്യൂകി പറഞ്ഞിരുന്നു.

ആദ്യം പ്രതികരിച്ചില്ല

ആദ്യം പ്രതികരിച്ചില്ല

റോഹിങ്ക്യൻ ജനങ്ങളുടെ മേലുള്ള സൈന്യത്തിന്റെ അതിക്രമത്തിനും അതിനു ചുറ്റിപറ്റി നടന്ന സംഭവങ്ങളെ കുറിച്ചും ആദ്യം ഇവർ പ്രതികരിച്ചിരുന്നില്ല. അത് നേരത്തെ വലിയ വിവാദത്തിനും വിമർശനത്തിനും കാരണമായിരുന്നു.

English summary
An honour bestowed on Myanmar leader Aung San Suu Kyi by the city of Oxford has been withdrawn as a reaction to her perceived inadequate response to the plight of Rohingya Muslims in the country.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X