20 രൂപ മോഷ്ടിച്ചുവെന്ന് ആരോപിച്ച് 8 വയസുകാരന്‍റെ കൈകള്‍ ചട്ടുകം കൊണ്ട് പൊള്ളിച്ചു
കൊളംബോ: 20 രൂപ മോഷ്ടിച്ചുവെന്ന് ആരോപിച്ച് എട്ട് വയസുകാരന്റെ രണ്ട് കൈകളും സ്പൂണ്‍ ചൂടാക്കി പൊള്ളിച്ച. ശ്രീലങ്കയിലാണ് സംഭവം. കുട്ടിയുടെ ബന്ധുവായ സ്ത്രീയാണ് ക്രൂരതയ്ക്ക് പിന്നില്‍. ഇവര്‍ പൊലീസ് പിടിയിലായി.
വീട്ടില്‍ നിന്നും 20 രൂപ മോഷ്ടിച്ചുവെന്ന് പറഞ്ഞായിരുന്നു പീഡനം. രണ്ട് കൈകളിലും സ്പൂണ്‍ ചൂടാക്കി പൊള്ളിച്ചു. രണ്ട് കൈകളിലും സാരമായി പൊള്ളലേറ്റിട്ടുണ്ട്. ശ്രീലങ്കന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കുട്ടി മോഷ്ടിച്ചുവെന്ന പറയുന്ന പണവും സ്ത്രീ കണ്ടെടുത്തിരുന്നു.

വിഷയം മാധ്യമങ്ങളില്‍ എത്തിയതോടെ ദേശീയ ശിശുസംരക്ഷണ സമിതിയും വിഷയത്തില്‍ ഇടപെടുകയായിരുന്നു. കുട്ടിയെ വിദഗ്ദ ചികിത്സയ്ക്കായി ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്. 38കാരിയായ ബന്ധുവാണ് കുട്ടിയുടെ കൈകള്‍ പൊള്ളിച്ചത്. ശ്രീലങ്കയില്‍ കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ ഉള്‍പ്പടെ വര്‍ധിച്ച് വരികയാണ്.












Click it and Unblock the Notifications