സിഡ്നിയിൽ 5 പേരെ കുത്തിക്കൊന്ന് അക്രമി; നിരവധിപേർക്ക് കുത്തേറ്റു, അക്രമിയെ വെടിവെച്ച് കൊന്നു
സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നിയിലെ ഷോപ്പിംഗ് മാളിൽ അക്രമി അഞ്ച് പേരെ കുത്തിക്കൊന്നു. ആക്രമണത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. കുത്തേറ്റവരിൽ 9 മാസം പ്രായമുള്ള കുഞ്ഞുമുണ്ട്. അക്രമിയെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി. ശനിയാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം. സ്റ്റ്ഫീൽഡ് ബോണ്ടി ജംഗ്ഷൻ മാൾ സമുച്ചയത്തിൽ വെച്ചാണ് അക്രമി നിരവധിപേരെ കുത്തിയത്. തിരക്ക് ഉള്ള സമയത്തായിരുന്നു ആക്രമണം.
അക്രമി ആരാണെന്ന് ഈ ഘട്ടത്തിൽ അറിയാൻ സാധിച്ചിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും ഈ വിഷയത്തിൽ കുറ്റവാളിയെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും, ന്യൂ സൗത്ത് വെയിൽസ് പോലീസ് അസിസ്റ്റൻ്റ് കമ്മീഷണർ ആൻ്റണി കുക്ക് പറഞ്ഞു. നഗരത്തിലെ ചിൽഡ്രൻസ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയ ഒരു കൊച്ചുകുട്ടിയടക്കം എട്ട് രോഗികളെ സിഡ്നിയിലെ വിവിധ ആശുപത്രികളിലേക്ക് കാെണ്ടുപോയെന്ന് ന്യൂ സൗത്ത് വെയിൽസ് ആംബുലൻസ് വക്താവ് എ എഫ് പിയോട് പറഞ്ഞു.

കുത്തേറ്റവരിൽ ഗുരുതരമായി പരിക്ക് പറ്റിയവരുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഓസ്ട്രേലിയൻ റഗ്ബി ലീഗ് ജേഴ്സി ധരിച്ച ഒരാൾ വലിയ കത്തിയുമായി ഷോപ്പിംഗ് സെൻ്ററിന് ചുറ്റും ഓടുന്നതും പരിക്കേറ്റവർ തറയിൽ നിർജീവമായി കിടക്കുന്നതും പ്രാദേശിക മാധ്യമങ്ങൾ സംപ്രേക്ഷണം ചെയ്ത സുരക്ഷാ ക്യാമറ ദൃശ്യങ്ങൾ കാണം.
സംഭവത്തെക്കുറിച്ച് ദൃക്‌സാക്ഷികൾ വിവരിച്ചു. പോലീസ് പ്രദേശം സുരക്ഷിതമാക്കാൻ ശ്രമിക്കുകയും തങ്ങളെയും കുടുംബത്തെയും സംരക്ഷിക്കാൻ ആയി നിരവധി ആളുകൾ കടകളിൽ അഭയം പ്രാപിക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ ഷോപ്പംഗ് മാളിൽ നിന്ന് സാധനങ്ങൾ വാങ്ങനെത്തിയവരെ അധികൃതർ ഒഴിപ്പിച്ചു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോകളിൽ ഷോപ്പിംഗ് സെന്ററിന് ചുറ്റും ആംബുലൻസുകളും പോലീസ് കാറുകളും കാണാം.
അതേ സമയം, ദൃക്സാക്ഷികൾ സംഭവത്തെക്കുറിച്ച് പറയുന്നുണ്ട്. പോലീസുകാരി അക്രമിയെ വെടി വെച്ചിരുന്നില്ലെങ്കിൽ അയാൾ കൂടുതൽ ആളുകളെ കുത്തുമായിരുന്നു എവന്നാണ് സംഭവം കണ്ട ആൾ പറയുന്നത്. അയാൾ അക്രമാസക്തനായിരുന്നുവെന്നും പറയുന്നു.
അതേ സമയം, ആക്രമണത്തെ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി അൽബനീസ് അപലപിച്ചു. ദുഃഖകരം എന്ന് പറയട്ടേ ഒന്നിലധികം അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, എല്ലാ ഓസ്‌ട്രേലിയക്കാരുടെയും ചിന്ത ആക്രമിക്കപ്പെട്ടവർക്കും അവരുടെ പ്രിയപ്പെട്ടവർക്കാെപ്പവും ആണ് " അദ്ദേഹം എഴുതി.












Click it and Unblock the Notifications