കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെക്രട്ടറിമാരുമായി ലൈംഗിക ബന്ധം വേണ്ട, മന്ത്രിമാര്‍ക്ക് കുരുക്കിട്ട് ടേണ്‍ബുള്‍

മന്ത്രിമാര്‍ എന്നത് പൊതുമധ്യത്തില്‍ ഏറ്റവും വിശ്വാസത്യതയുള്ളവരായിരിക്കണമെന്ന് ടേണ്‍ബുള്‍ പറഞ്ഞു.

Google Oneindia Malayalam News

സിഡ്‌നി: മന്ത്രിമാരാണെന്ന് കരുതി എന്ത് തോന്നിവാസവും നടക്കുമെന്ന് കരുതരുത്. ഇനി അത്തരം സംഭവങ്ങളുണ്ടായാല്‍ എന്താ ചെയ്യേണ്ടതെന്ന് അറിയാം. ഇത് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുളിന്റെ വാക്കുകളാണ്. പ്രധാനമന്ത്രി കുറച്ച് ചൂടിലാണ്. വേറൊന്നുമല്ല. ഉപപ്രധാനമന്ത്രി ബര്‍ണാബി ജോയ്‌സി മാധ്യമ സെക്രട്ടറി വിക്കി ക്യാംപിയോണുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്നതാണ് ടേണ്‍ബുളിനെ ചൊടിപ്പിച്ചത്. ഇതേ തുടര്‍ന്ന് മന്ത്രിമാര്‍ തങ്ങളുടെ കീഴുദ്യോഗസ്ഥരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുത്തുന്നത് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ നിരോധിക്കുകയും ചെയ്തു.

യുപിഎ മുതല്‍ എന്‍ഡിഎ വരെ, നീരവ് മോദിയുടെ തട്ടിപ്പ് രഘുറാം രാജന്റെ കാലത്ത്, ഉത്തരം ആര് പറയും?യുപിഎ മുതല്‍ എന്‍ഡിഎ വരെ, നീരവ് മോദിയുടെ തട്ടിപ്പ് രഘുറാം രാജന്റെ കാലത്ത്, ഉത്തരം ആര് പറയും?

ഭര്‍ത്താവിന് താല്‍പര്യം പോണ്‍സൈറ്റുകളോട്, സഹിക്കാനാവാതെ ഭാര്യ ചെയ്തതെന്തെന്നറിയുമോ?ഭര്‍ത്താവിന് താല്‍പര്യം പോണ്‍സൈറ്റുകളോട്, സഹിക്കാനാവാതെ ഭാര്യ ചെയ്തതെന്തെന്നറിയുമോ?

അതേസമയം പ്രധാനമന്ത്രി നടപടിയെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ജോയ്‌സിയുടെ നടപടിയില്‍ തെറ്റില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ രാഷ്ട്രീയത്തില്‍ ഒരു നേതാവ് പുലര്‍ത്തേണ്ട വ്യക്തിത്വവും സംശുദ്ധതയും ജോയ്‌സിയുടെ ഭാഗത്ത് നിന്നുണ്ടായില്ലെന്നാണ് ടേണ്‍ബുള്‍ വിമര്‍ശിക്കുന്നത്. ഇതിനെ തുടര്‍ന്ന് ടേണ്‍ബുളിനെ വിമര്‍ശിച്ച് ബര്‍ണാബി ജോയ്‌സി രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.

വിവാദം ഇങ്ങനെ

വിവാദം ഇങ്ങനെ

സിഡ്‌നി ഡെയ്‌ലി ട്രെലഗ്രാഫ് പത്രത്തിന്റെ ഒന്നാം പേജില്‍ വിക്കി ക്യാംപിയോണിന്റെ ചിത്രം അച്ചടിച്ച് വന്നതാണ് ഇപ്പോഴത്തെ വിവാദത്തിന് പിന്നില്‍. ചിത്രത്തില്‍ അവര്‍ ഗര്‍ഭിണിയാണെന്ന് വ്യക്തമായിരുന്നു. തുടര്‍ന്ന് വിക്കിയുടെ കുട്ടിയുടെ പിതാവ് ബര്‍ണാബി ജോയ്‌സിയാണെന്ന് മാധ്യമങ്ങള്‍ കണ്ടെത്തുകയായിരുന്നു. ഇതോടെ രാഷ്ട്രീയക്കാരുടെ സ്വകാര്യ ജീവിതത്തിലും ഒരു കണ്ണ് വേണമെന്ന് പ്രതിപക്ഷ കക്ഷികളടക്കമുള്ളവര്‍ വാദിക്കുകയായിരുന്നു. എന്നാല്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് നിലപാടാണ് ജോയ്‌സി എടുത്തത്.

സെക്രട്ടറിമാരുമായി അധികം അടുപ്പം വേണ്ട

സെക്രട്ടറിമാരുമായി അധികം അടുപ്പം വേണ്ട

മന്ത്രിമാര്‍ എന്നത് പൊതുമധ്യത്തില്‍ ഏറ്റവും വിശ്വാസത്യതയുള്ളവരായിരിക്കണമെന്ന് ടേണ്‍ബുള്‍ പറഞ്ഞു. അതിന് അവര്‍ വ്യക്തിജീവിതത്തില്‍ മികവുറ്റവരാക്കണം. സ്റ്റാഫംഗങ്ങളുമായി അതിരുകടന്ന ഒരു ബന്ധവും പാടില്ല. ജോയ്‌സിന്റെ നടപടി മന്ത്രിമാരുടെ പെരുമാറ്റ ചട്ടത്തിന് എതിരാണ്. ഇക്കാരണത്താലാണ് പുതിയ പെരുമാറ്റ ചട്ടം കൊണ്ടുവന്നിരിക്കുന്നത്. ഇത് മന്ത്രിമാര്‍ കര്‍ശനമായി പാലിക്കണമെന്നും ടേണ്‍ബുള്‍ വ്യക്തമാക്കി.

ജോയ്‌സി വീണ്ടും പ്രതിക്കൂട്ടില്‍

ജോയ്‌സി വീണ്ടും പ്രതിക്കൂട്ടില്‍

നിരന്തരം വിവാദത്തില്‍ പെടുന്ന വ്യക്തിയാണ് ജോയ്‌സി. സ്വവര്‍ഗ വിവാഹത്തെ എതിര്‍ത്തതിലൂടെയാണ് ജോയ്‌സി ആദ്യം വിവാദത്തില്‍ പെട്ടത്. പിന്നീട് സ്വകാര്യ ജീവിതത്തെ വോട്ടിനായി ഉപയോഗിച്ചു എന്ന ആരോപണവും വന്നു. അടുത്തിടെ ആസ്‌ത്രേലിക്കാരോട് ചെലവ് ചുരുക്കി ജീവിക്കാന്‍ പറഞ്ഞ ജോയ്‌സി ധനികനായ വ്യാപാരിയുടെ വീട്ടില്‍ സൗജന്യമായാണ് താമസിക്കുന്നതെന്ന് മാധ്യമങ്ങള്‍ കണ്ടെത്തിയിരുന്നു. ഈ കാരണങ്ങള്‍ കൊണ്ട് ആസ്‌ത്രേലിയന്‍ ജനതയ്ക്ക് അത്ര പ്രിയങ്കരനല്ല ജോയ്‌സി.

പെരുമാറ്റചട്ടം ലംഘിച്ചു

പെരുമാറ്റചട്ടം ലംഘിച്ചു

അടുപ്പമുള്ളവരെ സര്‍ക്കാരുമായി ബന്ധപ്പെട്ട ഏതെങ്കിലും പദവിയില്‍ നിയമിക്കുമ്പോള്‍ പ്രധാനമന്ത്രിയുടെ അനുവാദം വാങ്ങണമെന്നാണ് ചട്ടം. എന്നാല്‍ ജോയ്‌സി ഇക്കാര്യം തെറ്റിച്ചു. വിക്കി തന്റെ കാമുകിയായിട്ടും മാധ്യമ ഉപദേഷ്ടാവായി നിയമിച്ചത് ചട്ടവിരുദ്ധമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. അതേസമയം ജോയ്‌സിനെ ടേണ്‍ബുള്‍ പുറത്താക്കാതിരിക്കുന്നത് വെറും ഒരു സീറ്റിന്റെ ഭൂരിപക്ഷം മാത്രമുള്ളത് കൊണ്ടാണ്.

അവധിയെടുത്തു

അവധിയെടുത്തു

ആരോപണങ്ങള്‍ കനത്തതോടെ ഔദ്യോഗിക ചുമതലകളില്‍ നിന്ന് ഒരാഴ്ച്ചത്തെ അവധിയെടുത്തിരിക്കുകയാണ് ജോയ്‌സി. രാജിവെക്കില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. പ്രധാനമന്ത്രി ടേണ്‍ബുള്ളിനെ വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട് ജോയ്‌സി. തനിക്കെതിരെ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ സര്‍ക്കാരിന് നാണക്കേടുണ്ടാക്കുന്നതാണ്. രാഷ്ട്രീയ എതിരാളികളും പ്രതിപക്ഷവും ഈ കുറ്റപ്പെടുത്തലുകള്‍ ആയുധമാക്കും. അനവസരത്തിലാണ് പ്രസ്താവന വന്നതെന്നും ജോയ്‌സി കൂട്ടിച്ചേര്‍ത്തു.

English summary
australia bans ministers having affair with staffs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X