കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്മയുമായി വഴക്കിട്ട 12കാരൻ പോയത് ബാലിയിലേക്ക്.. ബിയര്‍ അടിച്ച് അര്‍മാദം!പൊടിച്ചത് അഞ്ചരലക്ഷം രൂപ!!

  • By Desk
Google Oneindia Malayalam News

അമ്മയുമായി മക്കള്‍ വഴക്കിടുന്നത് സാധാരണ സംഭവമൊന്നുമല്ല. അനുസരണക്കേട് ഇത്തിരി കൂടുതല്‍ ഉള്ള കുട്ടികളാണെങ്കില്‍ വഴിക്കിടുന്നതും അമ്മയില്‍ നിന്ന് രണ്ട് പെട വാങ്ങിക്കൂട്ടുന്നതും ഒക്കെ സ്ഥിരം സംഭവമായിരിക്കും. എന്നാല്‍ അമ്മ ദേഷ്യപ്പെട്ടെന്ന ഒറ്റ കാര്യം കൊണ്ട് രാജ്യം തന്നെ വിട്ട സംഭവം ആദ്യത്തേതാവും. അതും പന്ത്രണ്ടുകാരന്‍ വയസില്‍. നാടുവിട്ട് പോയതല്ല. അമ്മയോടുള്ള ദേഷ്യത്തിന് അമ്മയുടെ ക്രെഡിറ്റ് കാര്‍ഡും അടിച്ചുമാറ്റി ഉലകം ചുറ്റാന്‍ ഇറങ്ങിയതാണ് ഓസ്ട്രേലിയക്കാരനായ പന്ത്രണ്ടുകാരന്‍. ലാവിഷ് ആക്കാന്‍ വെച്ച് പിടിച്ച സ്ഥലം ഇന്തോനേഷ്യയിലെ ബാലിയും. സംഭവം ഇങ്ങനെ

അമ്മയോട് ദേഷ്യം

അമ്മയോട് ദേഷ്യം

അമ്മയുമായി വഴക്കിട്ടതോടെയാണ് പന്ത്രണ്ടുകാരന്‍ സിഡ്നിയില്‍ നിന്നും ഇന്തോനേഷ്യയിലെ ബാലിയിലേക്ക് പറന്നത്. യാത്രയ്ക്കായി കുട്ടി അടിച്ചുമാറ്റിയത് അമ്മ എമയുടെ ക്രെഡിറ്റ് കാര്‍ഡ് ആയിരുന്നു. ക്രെഡിറ്റ് കാര്‍ഡ് കൈയില്‍ കിട്ടിയതോടെ മറ്റൊന്നും നോക്കിയില്ല. ജെറ്റ്സ്റ്റാര്‍ എയര്‍ലൈനില്‍ ഇന്തോനേഷ്യയിലേക്ക് തിരിച്ചു. പിന്നീട് നാല് ദിവസം ബാലിയില്‍.

അടിച്ചു പൊളിച്ചു

അടിച്ചു പൊളിച്ചു

ബാലിയില്‍ എത്തിയ ഉടന്‍ ഹോട്ടലില്‍ മുറി ബുക്ക് ചെയ്ത കുട്ടി ഒരു സ്കൂട്ടര്‍ വാടകയ്ക്കെടുത്തു. വേണ്ടുവോളം ബിയര്‍ കഴിച്ചു. കടലിലും സ്വിമ്മിങ്ങ് പൂളിലും നീന്തി ഉല്ലസിക്കുകയും ചെയതു. മേനി കാട്ടാന്‍ വീഡിയോ എടുത്ത് ഫ്രണ്ടിന് അയച്ചതോടെയാണ് കാര്യങ്ങള്‍ കുഴഞ്ഞ് മറഞ്ഞത്. ഉടന്‍ സുഹൃത്ത് കുട്ടിയുടെ അമ്മയെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.

പൊടിച്ചത് 8000 യുഎസ് ഡോളര്‍

പൊടിച്ചത് 8000 യുഎസ് ഡോളര്‍

നാല് ദിവസത്തെ ബാലിയിലെ സുഖജീവിതത്തില്‍ മാതാപിതാക്കളുടെ ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് പോയത് 8000 യുഎസ് ഡോളറാണ്. അതായത് അഞ്ചരലക്ഷം ഇന്ത്യന്‍ രൂപ. ആദ്യമായല്ല കുട്ടി ഇത്തരം സാഹസിക യാത്രയ്ക്കൊരുങ്ങുന്നത്. പലപ്പോഴും മകന്‍റെ വാശിക്ക് മുന്നില്‍ തോറ്റു പോയിട്ടുണ്ടെന്ന് അമ്മ എമ്മ പറയുന്നു. എതിര്‍ത്ത് സംസാരിക്കുമ്പോള്‍ മകന്‍ പലപ്പോഴും ദേഷ്യ പെടും. പിന്നാലെ ഇത്തരത്തില്‍ എങ്ങോട്ടെങ്കിലും പോകുമെന്ന് ഭയപ്പെടുത്തും അമ്മ എമ്മ പറഞ്ഞു.

ബാലിയിലേക്ക് ആദ്യമായല്ല

ബാലിയിലേക്ക് ആദ്യമായല്ല

നേരത്തേ കുട്ടിയും മാതാപിതാക്കളും ഒരു അവധിക്കാലത്ത് ബാലി സന്ദര്‍ശിച്ചിരുന്നു. അതുകൊണ്ട് തന്നെ പലപ്പോഴും വീട്ടില്‍ നിന്ന് ദേഷ്യപ്പെടുമ്പോള്‍ കുട്ടി നേരെ ഫ്ളൈറ്റ് സര്‍വ്വീസില്‍ വിളിച്ച് ബാലിയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യും. എന്നാല്‍ പന്ത്രണ്ടുകാരനായതിനാല്‍ വിമാനകമ്പനികള്‍ ഉടന്‍ തന്നെ മാതാപിതാക്കളെ ബന്ധപ്പെട്ട് വിവരം അറിയിക്കും. അതോടെ ആ ശ്രമം പാളും.

സമ്മതം വേണ്ടെന്ന്

സമ്മതം വേണ്ടെന്ന്

എന്നാല്‍ ഇത്തവണ ബുക്ക് ചെയ്തതിന് പിന്നാലെ കുട്ടിക്കുള്ള ടിക്കറ്റ് മാതാപിതാക്കളെ വിളിച്ച് അന്വേഷിക്കാതെ തന്നെ വിമാനകമ്പനി അനുവദിച്ചു. ഇതോടെയാണ് കുട്ടി ബാലി യാത്ര തരപ്പെടുത്തിയത്. എന്നാല്‍ വിമാനക്കമ്പനികളുടെ ഭാഗത്ത് നിന്ന് വലിയ വീഴ്ചയാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നതെന്ന് അമ്മ എമ്മ ആരോപിച്ചു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഇത്തരത്തില്‍ യാത്ര ചെയ്യുമ്പോള്‍ വിളിച്ച് അന്വേഷിക്കാനുള്ള ഉത്തരവാദിത്തം വിമാനക്കമ്പനികള്‍ കാണിക്കമായരുന്നുവെന്ന് എമ്മ പറഞ്ഞു.

നടപടി വേണമെന്ന്

നടപടി വേണമെന്ന്

അതേസമയം കുട്ടിക്കെതിരെയോ വിമാന കമ്പനിക്കെതിരേയോ നടപടി എടുക്കാന്‍ ആകില്ലെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ പ്രതിഷേധം ഉയര്‍ന്നതോടെ മാതാപിതാക്കളുടെ അനുമതി ഇല്ലാതെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് യാത്ര അനുവദിക്കില്ലെന്ന് രാജ്യത്തെ വിമാന കമ്പനികള്‍ വ്യക്തമാക്കി.

English summary
australia-boy-12-fly-alone-to-bali-spend-4-days-using-parents
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X