കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുപ്പിവെള്ളത്തില്‍ പുരുഷ ബീജം

  • By Soorya Chandran
Google Oneindia Malayalam News

പെര്‍ത്ത്: കടയില്‍ നിന്ന് വാങ്ങിയ കുപ്പിവെള്ളത്തില്‍ പുരുഷ ബീജം എന്ന് പരാതി. അലീസ്യ കൂപ്പര്‍ എന്ന യുവതിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. പശ്ചിമ ഓസ്‌ട്രേലിയയിലെ ജില്ലാ കോടതിയില്‍ ഇവര്‍ ഇത് സംബന്ധിച്ച് കേസ് കൊടുത്തിട്ടുണ്ട്.

കടയുടെ ഉടമയായ ഡാന്‍ ലീ കുപ്പിവെള്ളത്തില്‍ മനപ്പൂര്‍വ്വം ബീജം നിക്ഷേപിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. പാവം അലീസ്യയാകട്ടെ വെള്ളം കുടിക്കുകയും ചെയതു. രുചി വ്യത്യാസം തോന്നിയപ്പോഴാണ് സംശയം ഉണര്‍ന്നത്. ഉടന്‍ തന്നെ പരാതി നല്‍കുകയും ചെയ്തു.

Bottled Water

പിന്നീട് അധികൃതര്‍ വെള്ളം ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ പുരുഷ ബീജത്തിന്റെ സാന്നിധ്യം കണ്ടെത്തി.ഡി എന്‍എ പരിശോധനയില്‍ കട ഉടമയുടെ ബീജവുമായി സാമ്യമുള്ളതായും കണ്ടെത്തിയിട്ടുണ്ട്.

എന്തായാലും കട ഉടമ ഡാന്‍ ലീക്കെതിരെ ക്രിമിനല്‍ കുറ്റമൊന്നും ചുമത്താനുള്ള വകുപ്പില്ലത്രെ. ഇയാളുടെ കട പൂട്ടിക്കാന്‍ മാത്രമേ അലീസ്യയുടെ കേസ് കൊണ്ട് പറ്റൂ എന്നാണ് നിയമവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

ബീജം കലര്‍ന്ന വെള്ളം കുടിക്കുക വഴി തനിക്കുണ്ടായ ശാരീരിക അസ്വസ്ഥകള്‍ക്കും, ആരോഗ്യ പരിശോധനകള്‍ക്കും മാനസിക വിഷമത്തിനും ഒക്കെ നഷ്ടപരിഹാരം നല്‍കണം എന്നാണ് അലീസ്യ കൂപ്പറിന്റെ ആവശ്യം. ഡാന്‍ ലീ ചെയ്ത പ്രവൃത്തി ക്രൂരവും നിന്ത്യവും ആണെന്നാണ് അലീസ്യ പ്രതികരിച്ചത്.

English summary
An Australian woman is suing a deli after drinking bottled water that allegedly contained semen.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X