Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്തൊരു ഭാഗ്യമിത്..!! ഭാര്യയുടെ പിണക്കം മാറ്റാന്‍ രണ്ട് ലോട്ടറിയെടുത്തു.. രണ്ടിലും സമ്മാനം കോടികള്‍..!!

കഴിഞ്ഞ 3 പതിറ്റാണ്ടായി ലോട്ടറിയെടുക്കുന്നവരാണ് ഇരുവരും. എന്നാല്‍ ആദ്യമായാണ് ഇത്രയും വലിയ തുക സമ്മാനം ലഭിക്കുന്നത്.

lottery

ലോട്ടറി വിജയത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പലപ്പോഴും പലരിലും ആകാംക്ഷ നിറക്കാറുണ്ട്. അബദ്ധത്തില്‍ ടിക്കറ്റെടുക്കുന്നത് പോലും വലിയ സമ്മാനത്തിലേക്ക് നയിക്കുന്നത് പോലുള്ള വാര്‍ത്തകളാണ് ലോട്ടറിയെ സംബന്ധിച്ച് ലോകത്തിന്റെ നാനാ ഭാഗത്ത് നിന്നും വരാറുള്ളത്.

അത്തരത്തില്‍ വളരെയേറെ കൗതുകമുള്ള കാര്യമാണ് കഴിഞ്ഞ ദിവസം ആസ്‌ട്രേലിയയില്‍ സംഭവിച്ചിരിക്കുന്നത്. ഭാര്യാ ഭര്‍ത്താക്കന്‍മാര്‍ ആകുമ്പോള്‍ ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടാകുക സ്വാഭാവികമാണ്. പിന്നീട് പിണക്കം മാറ്റാന്‍ പങ്കാളികളെ സോപ്പിടുന്നതും പുതിയ കാര്യമല്ല. എന്നാല്‍ ഭാര്യയുടെ പിണക്കം മാറ്റാന്‍ ലോട്ടറി എടുത്ത് കൊടുക്കുകയും അതിന് സമ്മാനം ലഭിക്കുകയും വേണമെങ്കില്‍ ചില്ലറ ഭാഗ്യമൊന്നും പോര.

30 കൊല്ലമായി ഭാഗ്യം പരീക്ഷിക്കുന്നു

30 കൊല്ലമായി ഭാഗ്യം പരീക്ഷിക്കുന്നു

എന്നാല്‍ അത്തരമൊരു വന്‍ ഭാഗ്യമാണ് ആസ്‌ട്രേലിയയില്‍ നിന്നുള്ള ദമ്പതിമാരെ തേടി എത്തിയിരിക്കുന്നത്. ന്യൂസൗത്ത് വെയ്ല്‍സിലെ ദമ്പതിമാര്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി എല്ലാ ആഴ്ചയിലും ടിക്കറ്റ് വാങ്ങാറും ബെറ്റ് വെക്കാറും ഉണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ഭര്‍ത്താവ് ഇത് ചെയ്യാന്‍ മറന്ന് പോയി. ഇതില്‍ കലിപൂണ്ട ഭാര്യ ഭര്‍ത്താവിനോട് ദിവസങ്ങളോളം മിണ്ടാതിരിക്കുകയും ചെയ്തു.

ഭാര്യയുടെ പിണക്കം മാറ്റാന്‍ ലോട്ടറിയെടുത്തു

ഭാര്യയുടെ പിണക്കം മാറ്റാന്‍ ലോട്ടറിയെടുത്തു

ഭാര്യയുടെ പിണക്കം മാറ്റാന്‍ കഴിഞ്ഞ ആഴ്ചയിലെ തന്റെ മറവിക്ക് പ്രായ്ശ്ചിത്തം എന്നോണം ഭര്‍ത്താവ് ഈ ആഴ്ച രണ്ട് ടിക്കറ്റ് വാങ്ങി. എങ്ങനെയെങ്കിലും ഭാര്യയുടെ പിണക്കം മാറ്റി മുഖത്ത് പുഞ്ചിരി വിടര്‍ത്തുക എന്ന് മാത്രമായിരുന്നു ഭര്‍ത്താവിന്റെ ലക്ഷ്യം. എന്നാല്‍ ഇദ്ദേഹത്തിന്റെ തലവര മറ്റൊരു തലത്തിലായിരുന്നു. ഭാര്യയുടെ പിണക്കം മാറിയതിനോടൊപ്പം ഒറ്റ രാത്രി കൊണ്ട് കോടീശ്വരനാകാന്‍ ഇയാള്‍ക്ക് സാധിച്ചു.

രണ്ട് ടിക്കറ്റിലും വന്‍ തുക സമ്മാനം

രണ്ട് ടിക്കറ്റിലും വന്‍ തുക സമ്മാനം

ഭാര്യയുടെ പിണക്കം മാറ്റാനായി എടുത്ത രണ്ട് ടിക്കറ്റിലും ഇദ്ദേഹത്തിന് സമ്മാനമടിക്കുകയായിരുന്നു. ടിക്കറ്റ് വാങ്ങിയതിന് പിന്നാലെ ആദ്യ ടിക്കറ്റിലെ അക്കങ്ങള്‍ ഭാര്യ തന്നെയാണ് ഒത്തുനോക്കിയത്. അപ്പോള്‍ അദ്ദേഹം രണ്ട് ടിക്കറ്റ് വാങ്ങിയ കാര്യം പറഞ്ഞിരുന്നില്ല. ആദ്യ ടിക്കറ്റില്‍ 8 കോടിയോളം രൂപ സമ്മാനമുണ്ട് എന്ന് ഭാര്യ ഭര്‍ത്താവിനോട് പറഞ്ഞു. അപ്പോഴാണ് അതേ കോമ്പിനേഷനില്‍ മറ്റൊരു ടിക്കറ്റും താന്‍ എടുത്തിട്ടുണ്ട് എന്ന് ഭര്‍ത്താവ് പറഞ്ഞത്.

ഒറ്റരാത്രി കൊണ്ട് കോടീശ്വരന്‍

ഒറ്റരാത്രി കൊണ്ട് കോടീശ്വരന്‍

ഇതോടെ ആശ്ചര്യത്തോടെ ഭാര്യ രണ്ടാമത്തെ ടിക്കറ്റും എടുത്ത് ഒത്ത് നോക്കി. ഇതിലും 8 കോടിയോളം രൂപ സമ്മാനമായി ലഭിക്കുകയായിരുന്നു. രണ്ട് ടിക്കറ്റിലും കൂടി 16 കോടി രൂപയാണ് ദമ്പതികളെ തേടിയെത്തിയത്. സംഭവം തങ്ങള്‍ക്ക് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല എന്നാണ് ഇരുവരും പറയുന്നത്. മാര്‍ച്ച് 13 ന് ആണ് ഇവര്‍ക്ക് സമ്മാനം തേടിയെത്തിയത്.

ഇനിയങ്ങോട്ട് അടിച്ചുപൊളിക്കണം

ഇനിയങ്ങോട്ട് അടിച്ചുപൊളിക്കണം

തങ്ങള്‍ക്ക് ലഭിച്ച സമ്മാനം കുടുംബവുമായി പങ്കിടണം എന്നാണ് ആഗ്രഹിക്കുന്നത് എന്ന് ദമ്പതികള്‍ പറഞ്ഞു.ഞങ്ങളുടെ മകള്‍ക്ക് ഒരു വീട് വാങ്ങി കൊടുക്കണം. മക്കളുടേയും പേരക്കുട്ടികളുടേയും ഭാവിയിലേക്ക് വേണ്ടി പണം സൂക്ഷിച്ച് വെക്കും എന്നും അവര്‍ വ്യക്തമാക്കി. രാജ്യമാകെ ചുറ്റിക്കറങ്ങുന്ന തരത്തില്‍ ഒരു യാത്രയും തങ്ങള്‍ പദ്ധതിയിടുന്നുണ്ട് എന്നും ഭാര്യ വ്യക്തമാക്കി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+