കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓസ്ട്രേലിയയിൽ മലയാളി യുവതിക്ക് തടവ് ശിക്ഷ! രണ്ടര വർഷം പുറംലോകം കാണില്ല, ഗർഭം അലസി....

അപകടകരമായ രീതിയിൽ വാഹനമോടിച്ചു എന്ന കുറ്റം ചുമത്തിയാണ് ഡിംപിളിനെതിരെ മെൽബൺ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.

  • By ഡെന്നീസ്
Google Oneindia Malayalam News

സിഡ്നി: ഓസ്ട്രേലിയയിലെ മെൽബണിൽ മലയാളി യുവതിയ്ക്ക് കോടതി തടവ് ശിക്ഷ വിധിച്ചു. മലയാളിയായ ഡിംപിൾ ഗ്രേസ് തോമസിനാണ് മെൽബൺ കോടതി രണ്ടര വർഷം തടവ് ശിക്ഷ വിധിച്ചത്. വാഹനാപകടവുമായി ബന്ധപ്പെട്ട കേസിലാണ് കോടതി ഡിംപിളിനെ ശിക്ഷിച്ചത്.

ആ കണ്ണുകൾ ഇനിയും ജ്വലിക്കും! ഗൗരി ലങ്കേഷിന്റെ അവസാനത്തെ ആഗ്രഹവും അവർ നിറവേറ്റി...ആ കണ്ണുകൾ ഇനിയും ജ്വലിക്കും! ഗൗരി ലങ്കേഷിന്റെ അവസാനത്തെ ആഗ്രഹവും അവർ നിറവേറ്റി...

കിങ്സ് ബീ‌ഡി പൊളിഞ്ഞു! നിഷാം കെട്ടിപ്പൊക്കിയ ബിസിനസ് സാമ്രാജ്യം തകർന്നടിയുന്നു... ഭാര്യയെ പോലും... കിങ്സ് ബീ‌ഡി പൊളിഞ്ഞു! നിഷാം കെട്ടിപ്പൊക്കിയ ബിസിനസ് സാമ്രാജ്യം തകർന്നടിയുന്നു... ഭാര്യയെ പോലും...

ഡിംപിൾ ഓടിച്ചിരുന്ന കാർ ഇടിച്ച് മറ്റൊരു യുവതിയുടെ ഗർഭസ്ഥ ശിശു മരിക്കാനിടയായ സംഭവത്തിലാണ് മെൽബൺ കോടതി കഴിഞ്ഞദിവസം ശിക്ഷ വിധിച്ചത്. അപകടകരമായ രീതിയിൽ വാഹനമോടിച്ചു എന്ന കുറ്റം ചുമത്തിയാണ് ഡിംപിളിനെതിരെ മെൽബൺ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. കഴിഞ്ഞ വർഷമാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.

കൃത്യം ഒരു വർഷം...

കൃത്യം ഒരു വർഷം...

കഴിഞ്ഞവർഷം ഓഗസ്റ്റ് എട്ടിനാണ് ഡിംപിൾ ഗ്രേസ് തോമസ് ഓടിച്ച കാർ അപകടത്തിൽപ്പെട്ടത്. ഡിംപിൾ ഓടിച്ച കാർ എതിരെ വന്ന മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ഗർഭിണി...

ഗർഭിണി...

എട്ട് മാസം ഗർഭിണിയായിരുന്ന ആഷ്ലി അലൻ എന്ന യുവതിയുടെ കാറുമായാണ് ഡിംപിളിന്റെ കാർ കൂട്ടിയിടിച്ചത്. അപകടത്തിൽ യുവതിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

സിസേറിയൻ...

സിസേറിയൻ...

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആഷ്ലി അലനെ സിസേറിയന് വിധേയമാക്കിയിരുന്നു. സിസേറിയനിലൂടെയാണ് ആഷ്ലിയുടെ കുഞ്ഞിനെ പുറത്തെടുത്തത്.

കുഞ്ഞ് മരിച്ചു...

കുഞ്ഞ് മരിച്ചു...

സിസേറിയനിലൂടെ ആഷ്ലിന്റെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും രണ്ട് ദിവസത്തിന് ശേഷം മരണപ്പെട്ടു. ഇതോടെയാണ് ഡിംപിളിനെതിരെയാണ് കുരുക്ക് മുറുകിയത്.

ഡിംപിളും ഗർഭിണി...

ഡിംപിളും ഗർഭിണി...

അപകടസമയത്ത് ഡിംപിളൾ ഗ്രേസ് തോമസും ഗർഭിണിയായിരുന്നു. അപകടത്തെ തുടർന്ന് ഡിംപിളിന്റെ ഗർഭം അലസിപ്പോയി.

നിയമങ്ങൾ ലംഘിച്ച്...

നിയമങ്ങൾ ലംഘിച്ച്...

ട്രാഫിക്ക് നിയമങ്ങൾ ലംഘിച്ച് അപകടകരമായ രീതിയിൽ വാഹനമോടിച്ചെന്നാണ് ഡിംപിളിനെതിരെയുള്ള കുറ്റം. അപകടത്തെ തുടർന്ന് ആഷ്ലിന്റെ കുഞ്ഞ് മരിച്ചതും ഡിംപിളിന് പ്രതികൂലമായി.

രണ്ടര വർഷം...

രണ്ടര വർഷം...

ഇരുഭാഗങ്ങളുടെയും വാദങ്ങൾ പൂർണ്ണമായും കേട്ട ശേഷമാണ് മെൽബൺ കോടതി കേസിൽ ശിക്ഷ വിധിച്ചത്. ഇനി രണ്ടര വർഷം ഡിംപിൾ ജയിൽ ശിക്ഷ അനുഭവിക്കണം.

English summary
australia; malayali woman sentenced to jail.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X