കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആകാശത്ത് വെച്ച് ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു; നാല് മരണം, മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്

Google Oneindia Malayalam News

സിഡ്‌നി: രണ്ട് ഹെലികോപ്റ്ററുകള്‍ ആകാശത്ത് വെച്ച് കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു. ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റ് ടൂറിസം ഡെസ്റ്റിനേഷനില്‍ ആണ് ഹെലികോപ്ടറുകള്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍പ്പെട്ട മൂന്ന് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്ന് പൊലീസ് അറിയിച്ചു.

അപകടത്തില്‍ പെട്ട ഹെലികോപ്റ്ററിന്റെ റോട്ടര്‍ താഴേക്ക് പതിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. പൊലീസ് - റെസ്‌ക്യൂ സംഘങ്ങള്‍ സംഭവസ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചു. രണ്ട് ഹെലികോപ്റ്ററുകളും ആകാശത്ത് കൂട്ടിമുട്ടിയ ശേഷം തകര്‍ന്ന് മണലലില്‍ ഇടിച്ചിറക്കുകയായിരുന്നു എന്നാണ് ക്വീന്‍സ്ലാന്‍ഡ് പൊലീസ് ഇന്‍സ്‌പെക്ടര്‍ ഗാരി വോറെല്‍ പറയുന്നത്.

saSds

ശബരിമലയില്‍ സ്ത്രീകള്‍ കയറുന്നതിനോട് എനിക്ക് എതിര്‍പ്പില്ല.. പക്ഷെ; നിലപാട് വ്യക്തമാക്കി പിഷാരടിശബരിമലയില്‍ സ്ത്രീകള്‍ കയറുന്നതിനോട് എനിക്ക് എതിര്‍പ്പില്ല.. പക്ഷെ; നിലപാട് വ്യക്തമാക്കി പിഷാരടി

ഓസ്ട്രേലിയയുടെ ട്രാന്‍സ്പോര്‍ട്ട് സേഫ്റ്റി ബ്യൂറോ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് ഒരു ഹെലികോപ്റ്റര്‍ ടേക്ക് ഓഫ് ചെയ്യുകയും മറ്റൊന്ന് ലാന്‍ഡിംഗ് നടത്തുകയും ചെയ്യുന്നതിനിടെ ആണ് അപകടം എന്നാണ് റിപ്പോര്‍ട്ട്.

'ഗുരുവായൂരപ്പന്റെ പേരില്‍ എന്തെങ്കിലും വികലമായി കാണിക്കാനാണെങ്കില്‍..'; പൃഥ്വിക്കെതിരെ പ്രതീഷ് വിശ്വനാഥ്'ഗുരുവായൂരപ്പന്റെ പേരില്‍ എന്തെങ്കിലും വികലമായി കാണിക്കാനാണെങ്കില്‍..'; പൃഥ്വിക്കെതിരെ പ്രതീഷ് വിശ്വനാഥ്

അപകടത്തില്‍പ്പെട്ട ഒരു ഹെലികോപ്ടര്‍ സുരക്ഷിതമായി ലാന്റ് ചെയ്‌തെങ്കിലും മറ്റൊന്ന് പൂര്‍ണമായും തകര്‍ന്നു. മരിച്ചവരും ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരും തകര്‍ന്ന ഹെലികോപ്റ്ററിലെ യാത്രക്കാരാണ് എന്ന് വ്യക്തമായിട്ടുണ്ട്. 13 പേരാണ് രണ്ട് ഹെലികോപ്റ്ററുകളിലുമായി ഉണ്ടായിരുന്നത്.

ഒമര്‍ ലുലുവിന്റെ 'നല്ല സമയ'ത്തിന് മോശം സമയം; സിനിമ തിയേറ്ററില്‍ നിന്ന് പിന്‍വലിക്കുന്നുഒമര്‍ ലുലുവിന്റെ 'നല്ല സമയ'ത്തിന് മോശം സമയം; സിനിമ തിയേറ്ററില്‍ നിന്ന് പിന്‍വലിക്കുന്നു

അപകടത്തില്‍ ഹെലികോപ്റ്റര്‍ സര്‍വീസ് കമ്പനിയായ സീ വേള്‍ഡ് ഹെലികോപ്റ്റേഴ്സ് നടുക്കം രേഖപ്പെടുത്തി. അപകടവുമായി ബന്ധപ്പെട്ട ഏത് അന്വേഷണവുമായും സഹകരിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. അതേസമയം രണ്ട് ഹെലികോപ്റ്ററുകളും ഒരു കമ്പനിയുടേത് തന്നെയാണോ എന്ന കാര്യം വ്യക്തമല്ല. അപകടത്തെ കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ കമ്പനി തയ്യാറായിട്ടില്ല. പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രത്തിലാണ് അപകടം നടന്നിരിക്കുന്നത്

English summary
Australia: Two Helicopters collided in the sky; Four dead
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X