ഓസീസ് വനിതാ ക്രിക്കറ്റ് താരത്തിന് ഇംഗ്ലീഷ് താരവുമായി സ്വവര്‍ഗ വിവാഹം
സിഡ്‌നി: ഓസ്‌ട്രേലിയന്‍ ദേശീയ വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ അലക്‌സ് ബ്ലാക്ക്‌വെല്‍ സ്വവര്‍ഗ വിവാഹത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഏറെനാളായി പ്രണയത്തിലുള്ള മുന്‍ ഇംഗ്ലീഷ് വനിതാ ക്രിക്കറ്റ് താരം ലിന്‍സെ അസ്‌ക്യുവുമായാണ് വിവാഹം. അടുത്തുതന്നെ വിവാഹം ഉണ്ടാകുമെന്ന് അലകസ് ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.
സ്വന്തം രാജ്യത്ത് സ്വവര്‍ഗ വിവാഹത്തെ നിയമപരമായി അനുവദിക്കാതിരിക്കുമ്പോള്‍ തന്നെ അത്തരം ബന്ധങ്ങള്‍ക്കും വിവാഹങ്ങള്‍ക്കും വേണ്ടി അലക്‌സ് ബ്ലാക്ക് വെല്‍ നേരത്തെ തന്നെ ശബ്ദമുയര്‍ത്തിയിരുന്നു. ലിന്‍സെയുമായുള്ള വിവാഹം ഏറെ പ്രതീക്ഷയോടെയുള്ളതാണെന്നും താന്‍ അത്യധികം സന്തോഷത്തിലാണെന്നും അവര്‍ പ്രതികരിച്ചു.

ഇംഗ്ലണ്ടില്‍ വെച്ചായിരിക്കും വിവാഹം. വിവാഹശേഷം ഇരുവര്‍ക്കും ഓസ്‌ട്രേലിയയില്‍ ജീവിക്കാന്‍ സാധ്യമാണോ എന്ന് വ്യക്തമല്ലെങ്കിലും തങ്ങളുടെ പ്രണയത്തെ വേര്‍പെടുത്താന്‍ ഒരു നിയമത്തിനും കഴിയില്ലെന്ന് അലക്‌സ് പറഞ്ഞു. ഭാവിയെക്കുറിച്ച് ഏറെ പ്രതീക്ഷയുണ്ട്. നല്ലൊരു വിവാഹജീവിതം കെട്ടിപ്പടുക്കാനാണ് തന്റെ ശ്രമമെന്നും അവര്‍ വ്യക്തമാക്കി.
തങ്ങളുടെ വിവാഹം ക്രിക്കറ്റ് ലോകത്തിനും സ്വവര്‍ഗ രതിയില്‍ വിശ്വസിക്കുന്ന മറ്റുള്ളവര്‍ക്കും ഒരു സന്ദേശം കൂടിയാണെന്ന് അലക്‌സ് അഭിമുഖത്തില്‍ പറയുന്നുണ്ട്. 2006 മുതല്‍ 2008വരെയുള്ള കാലയളവില്‍ ഇംഗ്ലണ്ടിനുവേണ്ടി എട്ട് അന്താരാഷ്ട്ര മത്സരം കളിച്ചിട്ടുണ്ട് ഇരുപത്തിയെട്ടുകാരിയായ ലിന്‍സെ.












Click it and Unblock the Notifications