Get Updates
Get notified of breaking news, exclusive insights, and must-see stories!

വസ്ത്രമഴിച്ച് പരിശോധന; ഖത്തര്‍ എയര്‍വേയ്‌സിന് ആശ്വാസം, യുവതികളുടെ ഹര്‍ജി കോടതി തള്ളി

ദോഹ/മെല്‍ബണ്‍: ഏറെ വിവാദമായ വസ്ത്രമഴിച്ച് പരിശോധിച്ചെന്ന കേസില്‍ ഖത്തര്‍ എയര്‍വേയ്‌സിന് ആശ്വാസം. ഖത്തര്‍ എയര്‍വേയ്‌സിനെതിരെ ഓസ്‌ട്രേലിയക്കാരായ ഒരുകൂട്ടം യുവതികള്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി. നിലവിലെ ഹര്‍ജി പ്രകാരം ഖത്തര്‍ എയര്‍വേയ്‌സിനെതിരെ നടപടി എടുക്കാന്‍ സാധിക്കില്ലെന്ന് ഓസ്‌ട്രേലിയന്‍ കോടതി വ്യക്തമാക്കി.

2020 ഒക്ടോബറിലാണ് വിവാദമായ വസ്ത്രമഴിച്ച് പരിശോധന നടന്നത്. ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. സംശയത്തെ തുടര്‍ന്ന് യുവതികളെ വിമാനത്തില്‍ നിന്ന് ഇറക്കിയ ശേഷം വസ്ത്രം അഴിച്ച് പരിശോധിച്ചു എന്നാണ് കേസ്. പിന്നീട് ഓസ്‌ട്രേലിയയിലെത്തിയ ശേഷം യുവതികള്‍ കോടതിയില്‍ പരാതി നല്‍കുകയായിരുന്നു.

qatar-airways

ഹമദ് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിലെ ടെര്‍മിനലിലുള്ള ഒരു ബാത്ത് റൂമില്‍ നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. പ്ലാസ്റ്റിക് കവറിലാണ് കുഞ്ഞിനെ കാണപ്പെട്ടത്. ഉടനെ വിമാനത്താവളത്തില്‍ മൊത്തം ജാഗ്രതാ നിര്‍ദേശം നല്‍കി. ഈ വേളയില്‍ ദോഹയില്‍ നിന്ന് സിഡ്‌നിയിലേക്ക് ഖത്തര്‍ എയര്‍വേയ്‌സ് വിമാനം പുറപ്പെടാനിരിക്കുകയായിരുന്നു.

കുഞ്ഞിന്റെ അമ്മയെ കണ്ടെത്തുന്നതിനാണ് എല്ലാ സ്ത്രീകളെയും അധികൃതര്‍ പരിശോധിച്ചത്. പരിശോധനയ്ക്ക് ശേഷം യാത്രയ്ക്ക് യുവതികളെ അനുവദിച്ചു. ഇവര്‍ സിഡ്‌നിയിലെത്തിയ ശേഷം കോടതിയെ സമീപിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ വിമാനത്താവളത്തിലെ ജോലിക്കാര്‍ക്കെതിരെ ഖത്തര്‍ നടപടിയെടുത്തു. മാത്രമല്ല, ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ മാപ്പ് പറയുകയും ചെയ്തു.

സ്വകാര്യ ഭാഗങ്ങള്‍ പരിശോധിച്ചത് വഴി തങ്ങള്‍ അപമാനിക്കപ്പെട്ടു എന്നായിരുന്നു യുവതികളുടെ നിലപാട്. അല്‍പ്പ നേരമാണെങ്കിലും തടവിലാക്കപ്പെട്ടു. മാനസികമായി തളരുകയും ചെയ്തുവെന്നും യുവതികള്‍ കോടതിയെ ബോധിപ്പിച്ചു. എന്നാല്‍, ഖത്തര്‍ എയര്‍വേയ്‌സിനെതിരെ ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. വിമാനത്തില്‍ വച്ചല്ല പരിശോധന നടന്നത് എന്നും കോടതി ചൂണ്ടിക്കാട്ടി.

അതേസമയം, വിമാനത്താവള അധികൃതര്‍ക്കെതിരെ യുവതികള്‍ക്ക് കോടതിയെ സമീപിക്കാമെന്ന് ജഡ്ജി ജസ്റ്റിസ് ജോണ്‍ ഹാലെ വ്യക്തമാക്കി. വിമാന കമ്പനിക്കെതിരെ നടപടിക്ക് സാധിക്കില്ല. ഹര്‍ജിയില്‍ മാറ്റം വരുത്തി സമര്‍പ്പിക്കാവുന്നതാണെന്നും ജഡ്ജി വിധിയില്‍ സൂചിപ്പിക്കുന്നു. യുവതികളുടെ വസ്ത്രമഴിച്ച് പരിശോധിച്ച സംഭവം വിവാദമായ പിന്നാലെ ഖത്തര്‍ എയര്‍വേയ്‌സിന് കൂടുതല്‍ സര്‍വീസുകള്‍ ഓസ്‌ട്രേലിയ അനുവദിച്ചിരുന്നില്ല.

കൂടുതല്‍ സര്‍വീസുകള്‍ തടഞ്ഞ ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ നടപടിയില്‍ ഖത്തര്‍ എയര്‍വേയ്‌സ് നിരാശ പ്രകടിപ്പിച്ചിരുന്നു. യുവതികളുടെ വസ്ത്രമഴിച്ച് പരിശോധിച്ചത് ഖത്തറിലെ നിയമത്തിന്റെ കൂടി ലംഘനമായിരുന്നു. രാജ്യം ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ക്ക് വിരുദ്ധമാണിതെന്ന് ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ വ്യക്തമാക്കി. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും തീരുമാനിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+