കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപകടത്തില്‍ പെട്ട രണ്ട് മലേഷ്യന്‍ വിമാനങ്ങളിലും ഒരേ കുടുംബാംഗങ്ങള്‍

  • By Gokul
Google Oneindia Malayalam News

ക്വാലാലംപൂര്‍: നാലുമാസം മുന്‍പ് കാണാതായ മലേഷ്യന്‍ വിമാനത്തിലും കഴിഞ്ഞദിവസം യുക്രൈന്‍ അതിര്‍ത്തില്‍ തകര്‍ന്നു വീണ മലേഷ്യന്‍ വിമാനത്തിലും ഒരേ കുടുംബത്തില്‍ നിന്നുള്ള അംഗങ്ങള്‍ ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയയിലെ ഒരു കുടുംബമാണ് രണ്ടുവട്ടവും മലേഷ്യന്‍ വിമാന ദുരന്തത്തിന് ഇരയാകേണ്ടിവന്നവരെന്ന് ഒരു അന്താരാഷ്ട്ര മാധ്യമം റിപ്പോര്‍ട്ടു ചെയ്തു.

ഓസ്‌ട്രേലിയന്‍ സ്വദേശികളായ മേരീ, ആല്‍ബര്‍ട്ട് എന്നിവര്‍ ഒരു മാസം നീണ്ട യൂറോപ്യന്‍ സന്ദര്‍ശനത്തിനു ശേഷം മെല്‍ബണിലേക്ക് മടങ്ങിവരവെയായിരുന്നു മലേഷ്യന്‍ എയര്‍ലന്‍സ് MH17 യുക്രൈന്‍ അതിര്‍ത്തിയില്‍ തകര്‍ന്നുവീണത്. മേരീയുടെ പിതാവ് ക്യൂന്‍സ് ലാന്‍ഡ് കുടുംബത്തില്‍ നിന്ന് വിവാഹം കഴിച്ചിരുന്നു. ഇവരുടെ കുടുംബത്തിലെ റോഡ്‌നി ഭാര്യ മേരി എന്നിവര്‍ കഴിഞ്ഞ മാര്‍ച്ചില്‍ അപ്രത്യക്ഷമായ MH370 എന്ന വിമാനത്തിലെ യാത്രക്കാരായിരുന്നു.

malaysia-flight

ആദ്യ വിമാനത്തില്‍ അപ്രത്യക്ഷമായവരെ കുറിച്ചുള്ള വിവരത്തിന് കാത്തിരിക്കുമ്പോഴാണ് പുതിയ ദുരന്തം കുടുംബത്തിനേറ്റതെന്ന് റോഡ്‌നിയുടെ സഹോദരന്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു. ആദ്യ വിമാനത്തില്‍പെട്ടവര്‍ മരിച്ചോ ജീവിച്ചിരിപ്പുണ്ടോ എന്ന കാര്യം വ്യക്തമല്ലെങ്കിലും, കുടുംബം പ്രതീക്ഷയിലാണെന്ന് അദ്ദേഹം പറയുന്നു.

298 പേരുമായി പറക്കുകയായിരുന്ന മലേഷ്യന്‍ എയര്‍ലൈന്‍സ് വളരെ നിര്‍ഭാഗ്യകരമായാണ് തകര്‍ന്നു വീണത്. യാതൊരു യന്ത്രത്തകരാറുമില്ലാതെ യാത്രക്കാരെയും കൊണ്ട് സുരക്ഷിത സ്ഥാനത്തേക്ക് പറക്കുകയായിരുന്ന വിമാനം യുക്രൈന്‍ റഷ്യ പോരാട്ടത്തിന്റെ സംഘര്‍ഷഫലമായാണ് തകര്‍ന്നു വീണത്. വിമാനത്തില്‍ പതിച്ച മിസൈല്‍ ആരുടെ ഭാഗത്തുനിന്ന് അയച്ചതാണെന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. യുക്രൈന്‍ വിമതരും സൈന്യവും ഇക്കാര്യത്തില്‍ പരസ്പരം പഴിചാരിക്കൊണ്ടിരിക്കുകയാണ്.

English summary
Australian family loses members Malaysia airlines
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X