5 ദിവസത്തിനുള്ളില്‍ ആയിരക്കണക്കിന് ഒട്ടകങ്ങളെ കൊല്ലാന്‍ പദ്ധതിയുമായി ആസ്ട്രലിയന്‍ സര്‍ക്കാര്‍
സിഡ്നി: കാട്ടുതീയില്‍ വലയുന്ന ആസ്ത്രേലിയയില്‍ ആയിരക്കണക്കിന് ഒട്ടകങ്ങളെ അഞ്ച് ദിവസത്തിനുള്ളില്‍ കൊന്നൊടുക്കാന്‍ തീരുമാനിച്ച് ഭരണകൂടം. കാട്ടുതീയ്ക്കിടെ ഒട്ടകങ്ങള്‍ അമിതമായി വെള്ളം കുടിക്കുന്നതിനാലാണ് അധികൃതര്‍ ഇത്തരത്തിലൊരു തീരുമാനമെടുത്തിരിക്കുന്നത്. ഇതിനായുള്ള അഞ്ച് ദിവസത്തെ ക്യാംപ് ബുധനാഴ്ച മുതല്‍ ആരംഭിച്ചു. ഹെലികോപ്റ്റര്‍ അയച്ച് 10,000 ഒട്ടകങ്ങളെ വരെ കൊല്ലാനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് 'ദി ഓസ്ട്രേലിയന്‍' ഉദ്ധരിച്ച് 'ദി ഹില്‍' റിപ്പോര്‍ട്ട് ചെയ്തു. പ്രൊഫഷണല്‍ ഷൂട്ടര്‍മാരെ ഉപയോഗിച്ചാണ് ഒട്ടകങ്ങളെ വെടിവെച്ച് കൊല്ലുന്നത്.
കാനിപിയിലെ കമ്മ്യൂണിറ്റിയില്‍ ഒട്ടകങ്ങള്‍ പ്രശ്നമുണ്ടാക്കുന്നതായി ആസ്ത്രേലിയയിലെ ആദിവാസി പ്രദേശമായ അനങ്കു പിറ്റ്ജന്ത്ജാര യങ്കുനിറ്റ്ജത്ജാരയിലെ എക്സിക്യൂട്ടീവ് ബോര്‍ഡ് അംഗം മരിറ്റ ബേക്കര്‍ പറയുന്നു. ഇവിടെ ഏകദേശം 2,300ഓളം ആളുകളാണ് കഴിയുന്നത്. കാട്ടുതീയെ തുടര്‍ന്ന് ചൂടേറിയതും മോശവുമായ അവസ്ഥയില്‍ ജനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. ഇതേസമയത്താണ് ഒട്ടകങ്ങള്‍ വേലി ചാടി വരുന്നത്. വെള്ളം ലഭിക്കാനായി എയര്‍ കണ്ടീഷനുകള്‍ പോലും അവ നശിപ്പിക്കുന്നു. വീടുകളുടെ വാതിലുകളില്‍ ഒട്ടകങ്ങള്‍ തട്ടിവിളിക്കുന്നത് പതിവാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒട്ടകങ്ങള്‍ക്ക് പുറമേ മറ്റനേകം ജന്തുക്കളും കുടിവെള്ളത്തിനായി മനുഷ്യരെ സമീപിക്കുന്നുണ്ട്.

നവംബര്‍ മുതല്‍ തുടരുന്ന കാട്ടുതീയില്‍ രാജ്യം തകര്‍ന്നുകൊണ്ടിരിക്കുന്ന അതേ സമയത്താണ് ഒട്ടകങ്ങളെ ആസൂത്രിതമായി കൊല്ലാനായി ഭരണകൂടം പദ്ധതിയിടുന്നത്. കാട്ടുതീയെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ ഒരു ഡസനിലധികം ആളുകള്‍ ഇതുവരെ കൊല്ലപ്പെട്ടതായും 480 ദശലക്ഷം മൃഗങ്ങള്‍ പലായനം ചെയ്യുകയോ മരിക്കുകയോ ചെയ്തയായും സിഡ്നി സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നു. ആസ്ത്രേലിയയില്‍ മാത്രം ഒരു ദശലക്ഷത്തിലധികം ഒട്ടകങ്ങളുണ്ട്. മാത്രമല്ല, രാജ്യത്തെ ഒട്ടക ജനസംഖ്യ അതിവേഗം വളരുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
-
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ് -
കുംഭമേള താരത്തിന്റെ വിവാഹം; പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ, സിപിഎം നേതാക്കള്‍ക്കെതിരെ പരാതി












Click it and Unblock the Notifications