കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

5 ദിവസത്തിനുള്ളില്‍ ആയിരക്കണക്കിന് ഒട്ടകങ്ങളെ കൊല്ലാന്‍ പദ്ധതിയുമായി ആസ്‌ട്രലിയന്‍ സര്‍ക്കാര്‍

  • By S Swetha
Google Oneindia Malayalam News

സിഡ്‌നി: കാട്ടുതീയില്‍ വലയുന്ന ആസ്‌ത്രേലിയയില്‍ ആയിരക്കണക്കിന് ഒട്ടകങ്ങളെ അഞ്ച് ദിവസത്തിനുള്ളില്‍ കൊന്നൊടുക്കാന്‍ തീരുമാനിച്ച് ഭരണകൂടം. കാട്ടുതീയ്ക്കിടെ ഒട്ടകങ്ങള്‍ അമിതമായി വെള്ളം കുടിക്കുന്നതിനാലാണ് അധികൃതര്‍ ഇത്തരത്തിലൊരു തീരുമാനമെടുത്തിരിക്കുന്നത്. ഇതിനായുള്ള അഞ്ച് ദിവസത്തെ ക്യാംപ് ബുധനാഴ്ച മുതല്‍ ആരംഭിച്ചു. ഹെലികോപ്റ്റര്‍ അയച്ച് 10,000 ഒട്ടകങ്ങളെ വരെ കൊല്ലാനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് 'ദി ഓസ്‌ട്രേലിയന്‍' ഉദ്ധരിച്ച് 'ദി ഹില്‍' റിപ്പോര്‍ട്ട് ചെയ്തു. പ്രൊഫഷണല്‍ ഷൂട്ടര്‍മാരെ ഉപയോഗിച്ചാണ് ഒട്ടകങ്ങളെ വെടിവെച്ച് കൊല്ലുന്നത്.

യുഎസ്- ഇറാൻ സംഘർഷം: യുദ്ധപ്രഖ്യാപനമില്ല, ഇറാനെ ആണവായുധം നിർമിക്കാൻ അനുവദിക്കില്ലെന്ന് ട്രംപ്!! യുഎസ്- ഇറാൻ സംഘർഷം: യുദ്ധപ്രഖ്യാപനമില്ല, ഇറാനെ ആണവായുധം നിർമിക്കാൻ അനുവദിക്കില്ലെന്ന് ട്രംപ്!!

കാനിപിയിലെ കമ്മ്യൂണിറ്റിയില്‍ ഒട്ടകങ്ങള്‍ പ്രശ്നമുണ്ടാക്കുന്നതായി ആസ്‌ത്രേലിയയിലെ ആദിവാസി പ്രദേശമായ അനങ്കു പിറ്റ്ജന്ത്ജാര യങ്കുനിറ്റ്ജത്ജാരയിലെ എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗം മരിറ്റ ബേക്കര്‍ പറയുന്നു. ഇവിടെ ഏകദേശം 2,300ഓളം ആളുകളാണ് കഴിയുന്നത്. കാട്ടുതീയെ തുടര്‍ന്ന് ചൂടേറിയതും മോശവുമായ അവസ്ഥയില്‍ ജനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. ഇതേസമയത്താണ് ഒട്ടകങ്ങള്‍ വേലി ചാടി വരുന്നത്. വെള്ളം ലഭിക്കാനായി എയര്‍ കണ്ടീഷനുകള്‍ പോലും അവ നശിപ്പിക്കുന്നു. വീടുകളുടെ വാതിലുകളില്‍ ഒട്ടകങ്ങള്‍ തട്ടിവിളിക്കുന്നത് പതിവാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒട്ടകങ്ങള്‍ക്ക് പുറമേ മറ്റനേകം ജന്തുക്കളും കുടിവെള്ളത്തിനായി മനുഷ്യരെ സമീപിക്കുന്നുണ്ട്.

camels-157


നവംബര്‍ മുതല്‍ തുടരുന്ന കാട്ടുതീയില്‍ രാജ്യം തകര്‍ന്നുകൊണ്ടിരിക്കുന്ന അതേ സമയത്താണ് ഒട്ടകങ്ങളെ ആസൂത്രിതമായി കൊല്ലാനായി ഭരണകൂടം പദ്ധതിയിടുന്നത്. കാട്ടുതീയെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ ഒരു ഡസനിലധികം ആളുകള്‍ ഇതുവരെ കൊല്ലപ്പെട്ടതായും 480 ദശലക്ഷം മൃഗങ്ങള്‍ പലായനം ചെയ്യുകയോ മരിക്കുകയോ ചെയ്തയായും സിഡ്‌നി സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നു. ആസ്‌ത്രേലിയയില്‍ മാത്രം ഒരു ദശലക്ഷത്തിലധികം ഒട്ടകങ്ങളുണ്ട്. മാത്രമല്ല, രാജ്യത്തെ ഒട്ടക ജനസംഖ്യ അതിവേഗം വളരുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

English summary
Australian government plans to kill 1000 of camels within five days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X