നിശാക്ലബില്‍ ആസിഡ് ആക്രമണം, ' കാമവികൃതിയായവര്‍ക്ക് നേരെയുള്ള ആക്രമണമെന്ന്' പ്രതി
സിഡ്‌നി: ഓസ്‌ട്രേലിയയിലെ പടിഞ്ഞാറന്‍ സിഡ്‌നിയില്‍ നിശാക്ലബില്‍ ആസിഡ് ആക്രമണം. 62 കാരനായ വൃദ്ധനാണ് സ്വവര്‍ഗാനുരാഗികളുടെ നിശാക്ലബില്‍ ഹൈഡ്രോളിക് ആസിഡ് ആക്രമണം നടത്തിയത്.
ആക്രമണത്തില്‍ ആര്‍ക്കും ഗുരുതരമായ പരിക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സംഭവം നടന്ന് അല്പസമയത്തിനുള്ളില്‍ തന്നെ പ്രതിയെ പിടികൂടി. ആക്രമണം ചെയ്യാനുണ്ടായ കാരണം ഇതുവരെ വ്യക്തമല്ല.

കാമവികൃതിയായവര്‍ക്ക് നേരെയുള്ള ആക്രമണമാണ് താന്‍ നടത്തിയത് എന്നായിരുന്നു അറസ്റ്റിലായപ്പോള്‍ ഇയാള്‍ പറഞ്ഞത്. ഏതെങ്കിലും പ്രത്യേക വ്യക്തികള്‍ക്ക് നേരെയോ പ്രത്യേക ലക്ഷ്യത്തോടെയോ ചെയ്തതാണോ എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.
ജൂണ്‍ മാസത്തില്‍ അമേരിക്കയിലെ ഓര്‍ലാന്‍ഡോയിലെ നിശാക്ലബിലുണ്ടായ വെടിവെയ്പ്പില്‍ 50 ലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് സമാനമായ സംഭവമാണ് ഇപ്പോഴും ഉണ്ടായിരിക്കുന്നത്.












Click it and Unblock the Notifications