മൂന്ന് വര്‍ഷം മകളെ പിതാവ് പീഡിപ്പിച്ചു! കാരണം കേട്ടാല്‍ ഞെട്ടും!ഗര്‍ഭിണിയാകാതിരിക്കാന്‍ ചെയ്തത്!!
മകള്‍ ഗര്‍ഭിണിയാകാതിരിക്കാന്‍ 13ാം വയസില്‍ മകള്‍ക്ക ഗര്‍ഭ നിരോധനത്തിനുള്ള ഗുളികകളും ഇയാള്‍ നല്‍കിയിരുന്നു
സിഡ്‌നി: മൂന്ന് വര്‍ഷത്തോളം പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് 18 വര്‍ഷം തടവ് ശിക്ഷ. 72 വയസുള്ള ഓസ്‌ട്രേലിയന്‍ സ്വദേശിയെയാണ് 18 വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചത്. പത്ത് വയസു മുതല്‍ 13 വയസുവരെ ഇയാള്‍ മകളെ പീഡിപ്പിച്ചുവെന്നാണ് പരാതി.
മകള്‍ ഗര്‍ഭിണിയാകാതിരിക്കാന്‍ 13ാം വയസില്‍ മകള്‍ക്ക ഗര്‍ഭ നിരോധനത്തിനുള്ള ഗുളികകളും ഇയാള്‍ നല്‍കിയിരുന്നു. ഇക്കാര്യം പുറത്തു പറയരുതെന്നും പറഞ്ഞാല്‍ സഹോദരനെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയാണ് പീഡനം.

ഭീഷണിപ്പെടുത്തി
പെണ്‍കുട്ടിയെ പത്ത് വയസു മുതല്‍ 13 വയസുവരെ മൂന്നു വര്‍ഷത്തോളം ഇയാള്‍ തുടര്‍ച്ചയായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് ആരോപണം. സംഭവം പുറത്തു പറഞ്ഞാല്‍ സഹോദരനെ പിന്നെ കാണില്ലെന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് പീഡനം തുടര്‍ന്നത്.

പിതാവ് ചെയ്തത്
പെണ്‍കുട്ടി ഗര്‍ഭിണി ആകാതിരിക്കാന്‍ 13ാം വയസു മുതല്‍ ഗര്‍ഭ നിരോധന ഗുളികകള്‍ നല്‍കിയിരുന്നു. പെണ്‍കുട്ടിക്ക് ഇപ്പോള്‍ 50 വയസ് പ്രായമുണ്ട്. 1970കളിലാണ് പീഡനം നടന്നത്. പിതാവിന്റെ മുപ്പതാം വയസിലായിരുന്നു പീഡനം. ഒരു ഹോളിഡേ ദിവസമാണ് ആദ്യം പീഡിപ്പിച്ചത്.

ചോദ്യം ചെയ്ത്
12ാം വയസില്‍ ലൈംഗിക വിദ്യാഭ്യാസം നേടിയ പെണ്‍കുട്ടി പിതാവിന്റെ പ്രവൃത്തിയെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ മകളോട് അതിയായ സ്‌നേഹം ഉള്ളതിനാലാണ് ഇങ്ങനെ ചെയ്തതെന്നാണ് പിതാവിന്റെ വിശദീകരണം. സ്‌കൂളില്‍ പഠിപ്പിച്ച കാര്യങ്ങള്‍ തെറ്റാണെന്നും ഇയാള്‍ മകളോട് പറഞ്ഞിരുന്നു.

അമ്മ വിവാഹ ബന്ധം വേര്‍പെടുത്തി
14ാം വയസില്‍ പെണ്‍കുട്ടി സംഭവത്തെ കറിച്ച് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. പീഡന വിവരം അറിഞ്ഞ അമ്മ വിവാഹ മോചനം നേടി. എന്നാല്‍ 2010വരെ സംഭവം പുറത്തറിഞ്ഞിരുന്നില്ല. 2013 ജൂണില്‍ ഇയാളെ ഇംഗ്ലണ്ടിന് കൈമാറിയിരുന്നു.

പരോള്‍ ഇല്ല
ഇപ്പോള്‍ 72 വയസുള്ള പ്രതിയെ 18 വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് വിധിച്ചിരിക്കുകയാണ്. ഒമ്പത് വര്‍ഷത്തേക്ക് ഇയാള്‍ക്ക് പരോള്‍ അനുവദിക്കരുതെന്നാണ് കോടതി നിര്‍ദേശം. ഇയാളുടെ കുറ്റം ഗുരുതരമാണെന്നും കോടതി വ്യക്തമാക്കി. അതേസമയം ഇയാള്‍ തന്റെ പ്രവൃത്തിയെ ന്യായീകരിച്ച് സംസാരിച്ചതായാണ് ഇയാളോട് സംസാരിച്ച ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് പറഞ്ഞത്. പെണ്‍കുട്ടി ഇത് ഇഷ്ടപ്പെട്ടിരിന്നുവെന്നാണ് ഇയാള്‍ പറഞ്ഞത്.












Click it and Unblock the Notifications