മലേഷ്യന്‍ വിമാനം തിരയാന്‍ ഇനി റോബോട്ടും
സിഡ്‌നി: കാണാതായ മലേഷ്യന്‍ വിമാനം കണ്ടെത്തുന്നതിനായി റോബോട്ടുകളെ ഉപയോഗപ്പെടുത്താന്‍ ആലോചന. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്കന്‍ ഭാഗങ്ങളില്‍ പരിശോധനക്ക് നേതൃത്വം നല്‍കുന്ന ഓസ്‌ട്രേലിയയാണ് ഇത്തരമൊരു കാര്യം പരിഗണിക്കുന്നത്.
മാര്‍ച്ച് 8 നാണ് കോലാലംപൂരില്‍ നിന്ന് ബീജിങിലേക്ക് 239 യാത്രക്കാരുമായി പുറപ്പെട്ട എഎച്ച്370 എന്ന വിമാനം കാണാതായത്. ഇന്ത്യന്‍ മഹാ സമുദ്രത്തിന്റെ തെക്കന്‍ പ്രദേശത്തെവിടെയോ വിമാനം തകര്‍ന്ന് വീണിട്ടുണ്ടാകാം എന്ന നിഗമനത്തിലാണ് ഇപ്പോള്‍ തിരച്ചിലുകള്‍ നടക്കുന്നത്.

സമുദ്രാന്തര്‍ഭാഗത്ത് പ്രവര്‍ത്തിക്കുന്ന തരം റോബോട്ടുകളെ ഉപയോഗപ്പെടുത്തിയാലോ എന്നാണ് ആലോചന. ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ നിന്ന് 1,670 കിലോ മീറ്റര്‍ അകലെ ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് തിരച്ചിലുകള്‍ ഇപ്പോള്‍ നടക്കുന്നത്. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സില്‍ നിന്നുള്ളതെന്ന് സംശയിക്കുന്ന സിഗനലുകളും കഴിഞ്ഞ ദിവസം ഈ പ്രദേശത്ത് നിന്ന് ലഭിച്ചിരുന്നു.
എന്നാല്‍ ബ്ലാക്ക് ബോക്‌സ് സിഗ്നലുകള്‍ ദുര്‍ബ്ബലമായിക്കൊണ്ടിരിക്കുകയാണെന്നാണ് വിവരം. ബ്ലാക്ക് ബോക്‌സില്‍ നിന്നുള്ള സിഗ്നലുകള്‍ നിലക്കുന്നതിന് മുമ്പ് തന്നെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് ഇപ്പോള്‍ ഓസ്‌ട്രേലിയ അടക്കമുള്ള രാജ്യങ്ങള്‍.
ഓട്ടണോമസ് അണ്ടര്‍വാട്ടര്‍ വെഹിക്കിള്‍സ് എന്ന് വിളിക്കപ്പെടുന്ന റോബോട്ടുകളെ ഉപയോഗപ്പെടുത്താനാണ് ആലോചിക്കുന്നത്. ഇത് തിരച്ചില്‍ കുറച്ചുകൂടി എളുപ്പമാക്കും എന്നും വിലയിരുത്തപ്പെടുന്നു.
ഇതിനിടെ വിമാനം തീവ്രവാദികള്‍ റാഞ്ചിയതാണെന്ന രീതിയില്‍ റഷ്യന്‍ രഹസ്യാനേവഷണ ഏജന്‍സിയെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. വിമാനത്തിലെ യാത്രക്കാരെ ബന്ദികളാക്കിയിരിക്കുകയാണെന്നും വിമാനം അഫ്ഗാനിസ്ഥാനിലെ രഹസ്യ കേന്ദ്രത്തില്‍ ഉണ്ടെന്നും ആയിരുന്നു സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.












Click it and Unblock the Notifications