സ്‌കൂളുകളില്‍ നിന്നും ഇനി കൈയ്യടി ശബ്ദമുയരില്ല
കാന്‍ബറ: ഓസ്‌ട്രേലിയയിലെ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ കൈയ്യടിക്കുന്നത് നിരോധിച്ചു. അമിതമായ ശബ്ദത്തോട് വിരക്തി തോന്നുന്ന കുട്ടികള്‍ക്ക് വേണ്ടിയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പരസ്പരം പ്രശംസിക്കുന്നതിന് വേണ്ടിയാണ് സാധാരണയായ വിദ്യാര്‍ത്ഥികള്‍ കൈയ്യടിക്കുന്നത്. ഇത് നിരോധിക്കുന്നതില്‍ പ്രതിഷേധിച്ച് മാധ്യമങ്ങള്‍ മുന്നോട്ട് വന്നിട്ടുണ്ട്.

ചില വിദ്യാര്‍ത്ഥികള്‍ക്ക് അമിതമായ ശബ്ദം കേള്‍ക്കുന്നത് അരോചകമായി അനുഭവപ്പെടാറുണ്ട്. ഓട്ടിസം വിഭാഗത്തില്‍പ്പെടുന്ന രോഗ ലക്ഷണമാണിത്. ഇത്തരം കുട്ടികളിലെ മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിന് പുതിയ നിരോധനം സഹായിക്കുമെന്നാണ് പറയുന്നത്.
അടുത്ത ദിവസത്തിലാണ് അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ പെണ്‍കുട്ടികള്‍ എന്ന് വേര്‍ത്തിരിച്ച് വിളിക്കുന്നത് നിരോധിച്ചത്. ഇതിനു തുടര്‍ച്ചയായാണ് ഇപ്പോള്‍ കൈയ്യടിയും നിരോധിച്ചത്. കൈ അടിക്കുന്നതിനു പകരം വായുവില്‍ കൈകള്‍ വീശുകയാണ് ചെയ്യുന്നത്.












Click it and Unblock the Notifications