ആറുവയസ്സുകാരനുമായി സെക്‌സ്, അമേരിക്കയിലേക്ക് പോയ ശാസ്ത്രജ്ഞന് സംഭവിച്ചത്!!!
ക്വിന്നിനെക്കുറിച്ച് വിവരം ലഭിച്ച ഫെഡറല്‍ ഏജന്റുമാരാണ് ഹോട്ടലിലെത്തിയ ഉടനെ അറസ്റ്റ് ചെയ്തത്
ലോസ് ആഞ്ചലസ്: ആറുവയസ്സുകാരനുമായി സെക്‌സിലേര്‍പ്പെടുന്നതിനായി അമേരിക്കയിലേക്ക് പോയ ആസ്‌ട്രേലിയന്‍ ശാസത്രജ്ഞന്‍ അറസ്റ്റില്‍. അമേരിക്കന്‍ ഫെഡറല്‍ ജഡ്ജിയാണ് പ്രതിയ്ക്ക് 12 വര്‍ഷത്തെ തടവ് വിധിച്ചിട്ടുള്ളത്. മെല്‍ബണിലെ ജെനറ്റിസിസ്റ്റ് മൈക്കിള്‍ ക്വിന്നാണ് (33)അറസ്റ്റിലായത്.
ലോസ് ആഞ്ചലസിലെ ഹോട്ടലില്‍ വച്ചാണ് മൈക്കിള്‍ ക്വിന്‍ അറസ്റ്റിലാവുന്നത്. സെക്‌സിന് വേണ്ടി പണം നല്‍കി ആറുവയസ്സുകാരനെ വാങ്ങാനുള്ള ശ്രമത്തിനിടെയായിരുന്നു അറസ്റ്റ്. കുട്ടികളില്‍ ലൈംഗിക താല്‍പ്പര്യമുള്ള പ്രതി ഇക്കാര്യം കോടതിയില്‍ വെളിപ്പെടുത്തി. ഇയാളുടെ ഓണ്‍ലൈനിലുള്ള പ്രവര്‍ത്തനങ്ങളും ഇത് വ്യക്തമാക്കുന്നുണ്ട്. ക്വിന്നിനെക്കുറിച്ച് വിവരം ലഭിച്ച ഫെഡറല്‍ ഏജന്റുമാരാണ് ഹോട്ടലിലെത്തിയ ഉടനെ അറസ്റ്റ് ചെയ്തത്.

കുട്ടികളില്‍ ലൈംഗിക താല്‍പ്പര്യമുണ്ടെന്ന് കാണിച്ച് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് ക്വിന്‍ ഫെഡറല്‍ ഏജന്റുമാരുടെ നീരീക്ഷണത്തിലാണ്. ഏജന്റുമാരായി ചമഞ്ഞെത്തിയ പൊലീസുകാരാണ് ഇയാളില്‍ നിന്ന് പണം സ്വീകരിച്ച ശേഷം അറസ്റ്റ് ചെയ്തത്.












Click it and Unblock the Notifications