Get Updates
Get notified of breaking news, exclusive insights, and must-see stories!

ലെസ്ബിയന്‍ സെക്‌സ് ഗൊറില്ലകള്‍ക്കിടയിലും; പുതിയ കണ്ടെത്തല്‍

സിഡ്‌നി: സ്വവര്‍ഗാനുരാഗം മനുഷ്യര്‍ക്കിടയില്‍ മാത്രമാണെന്നായിരുന്നു ഇതുവരെയുള്ള നിഗമനമെങ്കില്‍ ഇതാദ്യമായി മൃഗങ്ങള്‍ക്കിടയിലും സ്വവര്‍ഗ സെക്‌സ് നിലനില്‍ക്കുന്നതായി കണ്ടെത്തല്‍. ഓസ്‌ട്രേലിയയിലെ ഒരു പ്രൊഫസറാണ് ഗൊറില്ലകള്‍ക്കിടയില്‍ ലെസ്ബിയന്‍ സെക്‌സ് സാധാരണമാണെന്ന് വെളിപ്പെടുത്തിയത്.

ഓസ്‌ട്രേലിയയിലെ യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റേണിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സിറിള്‍ ഗ്രുണ്ടര്‍ ആണ് ദീര്‍ഘകാലം ഗൊറില്ലകള്‍ക്കിടയില്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ സുപ്രധാന കണ്ടെത്തല്‍ നടത്തിയത്. ഇദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍ പ്ലോസ് വണ്‍ എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

gorilla

ഗൊറില്ലകള്‍ പരസ്പരം ആഹാരത്തിനും മറ്റുമായി വഴക്കിടുക പതിവാണെങ്കിലും പെണ്‍ വര്‍ഗത്തില്‍പ്പെട്ട ഗൊറില്ലകള്‍ ലെസ്ബിയന്‍ സെക്‌സില്‍ ഏര്‍പ്പെടുന്നുണ്ടെന്ന് പ്രൊഫസര്‍ പറയുന്നു. ഇദ്ദേഹം പഠനവിധേയമാക്കിയ ഗൊറില്ലകളില്‍ ഭൂരിഭാഗവും ലെസ്ബിയന്‍ സെക്‌സില്‍ തത്പരരാണെന്നും ജേര്‍ണലില്‍ വിവരിക്കുന്നുണ്ട്.

സ്വവര്‍ഗാനുരാഗം പ്രകൃതിവിരുദ്ധമാണെന്നും മനുഷ്യര്‍ക്കിടയില്‍ മാത്രമാണ് ഇത് നിലനില്‍ക്കുന്നതെന്നുമുള്ള വാദം ഇല്ലാതാക്കുന്നതാണ് പ്രൊഫസറുടെ കണ്ടെത്തല്‍. വിഷയത്തില്‍ ഗൗരവകരമായ പഠനം ആവശ്യമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ബുദ്ധിയില്‍ മനുഷ്യരുമായി ഏറ്റവും അടുത്തനില്‍ക്കുന്ന മൃഗമാണ് ഗൊറില്ല. അതുകൊണ്ടുതന്നെ ഗൊറില്ലയിലെ സ്വവര്‍ഗാനുരാഗം ശാസ്ത്രജ്ഞര്‍ വിശദമായ പഠനത്തിന് വിധേയമാക്കുമെന്നുറപ്പാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+