കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കയ്യിൽ പണമില്ല, റേസിംഗ് വിട്ട് പോൺ താരമായി സൂപ്പര്‍ കാര്‍ ഡ്രൈവര്‍ റെനി ഗ്രേസി! മാസം ലക്ഷങ്ങൾ

Google Oneindia Malayalam News

സിഡ്‌നി: കായികലോകത്തെ ഞെട്ടിച്ച് കൊണ്ട് പോൺ സിനിമാ വ്യവസായത്തിലേക്ക് കടന്ന് സൂപ്പർ വനിതാ കായികതാരം. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് താരം പോണ്‍ സിനിമകളിലേക്ക് കടന്നിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ വനിതാ സൂപ്പര്‍ കാര്‍ ഡ്രൈവര്‍ റെനി ഗ്രേസി ആണ് കാര്‍ റേസിംഗ് ഉപേക്ഷിച്ച് പോണ്‍ താരമായത്.

ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് റെനി ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 25കാരിയായ റെനി ബ്രിസ്‌ബെയ്ന്‍ സ്വദേശിയാണ്. വിശദാംശങ്ങൾ ഇങ്ങനെ..

വരുമാനം വര്‍ധിച്ചതായി റെനി

വരുമാനം വര്‍ധിച്ചതായി റെനി

താൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അതിനാല്‍ പോണ്‍ സിനിമാ വ്യവസായത്തിലേക്ക് താന്‍ കടക്കുകയാണ് എന്നുമാണ് റെനി അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്. 14 വര്‍ഷമായി ഓസ്‌ട്രേലിയയിലെ സൂപ്പര്‍ കാര്‍സ് ചാമ്പ്യന്‍ഷിപ്പിലെ താരമാണ് റെനി. പോണ്‍ താരമായതോടെ തന്റെ വരുമാനം വര്‍ധിച്ചതായി റെനി പറയുന്നു. നേരത്തെ തനിക്ക് വരുമാനം കുറവായിരുന്നു.

മാസം ലക്ഷങ്ങൾ

മാസം ലക്ഷങ്ങൾ

പോണ്‍ താരമായി ആദ്യത്തെ 6 ദിവസം കൊണ്ട് താന്‍ 24000 ഡോളര്‍ അതായത് ഏകദേശം 18 ലക്ഷത്തോളം രൂപ സമ്പാദിച്ചതായി റെനി പറയുന്നു. ഇപ്പോള്‍ മാസത്തില്‍ 90,000 ഡോളര്‍( 67 ലക്ഷം വരെ) റെനി സമ്പാദിക്കുന്നുണ്ട്. വളരെ അധികം ആലോചിച്ചതിന് ശേഷമാണ് പോണ്‍ താരമാകാന്‍ തീരുമാനിച്ചതെന്ന് റെനി അഭിമുഖത്തില്‍ പറയുന്നു. തന്റെ അച്ഛന് തന്നെക്കുറിച്ച് അഭിമാനമേ ഉളളൂവെന്നും കുടുംബത്തിന്റെ പൂർണപിന്തുണ ഉണ്ടെന്നും റെനി പറയുന്നു.

ഏറ്റവും മികച്ച തീരുമാനം

ഏറ്റവും മികച്ച തീരുമാനം

വിവാദങ്ങളും വിമര്‍ശനങ്ങളും താന്‍ പ്രതീക്ഷിച്ചതാണ്. ഇത്തരമൊരു തീരുമാനമെടുക്കുമ്പോള്‍ നേരിടേണ്ടി വരുന്നതിനെ കുറിച്ചെല്ലാം തനിക്ക് ധാരണ ഉണ്ടായിരുന്നു. എന്നാല്‍ ഇതാണ് തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനം എന്നും റെനി പറഞ്ഞു. ഏറെ പ്രതീക്ഷകളുണ്ടായിരുന്ന കാറോട്ടത്തിലൂടെ സ്വന്തമാക്കാന്‍ സാധിക്കാത്തതൊക്കെ താന്‍ നേടുകയാണ്.

ഒരു കാലത്ത് വൻ പ്രശസ്തി

ഒരു കാലത്ത് വൻ പ്രശസ്തി

ഓസ്‌ട്രേലിയയിലെ ഫോര്‍മുല വണ്‍ കാറോട്ട മത്സരം എന്ന് വിളിക്കാവുന്ന സൂപ്പര്‍ കാര്‍സ് ചാമ്പ്യന്‍ഷിപ്പിലെ അറിയപ്പെടുന്ന വനിതാ താരമാണ് റെനി ഗ്രേസി. മുഴുവന്‍ സമയ മത്സരം പൂര്‍ത്തിയാക്കിയ ആദ്യത്തെ വനിതാ താരം എന്ന റെക്കോര്‍ഡ് റിനിയുടെ പേരിലാണ്. 2015ല്‍ സ്വിസ് കാര്‍ റേസറായ സിമോണ ഡി സില്‍വര്‍സ്‌ട്രോയ്‌ക്കൊപ്പമുളള മത്സരങ്ങള്‍ റിനിയെ വന്‍ പ്രശസ്തിയിലേക്ക് എത്തിച്ചു. എന്നാല്‍ 2017ഓടുകൂടി ഫോം മങ്ങിയ റിനി റേസിംഗ് ഉപേക്ഷിക്കുകയായിരുന്നു.

ആവശ്യമുളള ഫണ്ടിംഗ് ലഭിച്ചില്ല

ആവശ്യമുളള ഫണ്ടിംഗ് ലഭിച്ചില്ല

കാര്‍ റേസിംഗില്‍ തന്റെ കരിയര്‍ അവസാനിപ്പിക്കാനുളള കാരണം ആവശ്യമുളള ഫണ്ടിംഗ് ലഭിക്കാത്തത് ആണെന്ന് റിനി പറയുന്നു. ഇതുവരെ 17 കാര്‍ റേസിംഗ് മത്സരങ്ങളില്‍ റിനി പങ്കെടുത്തിട്ടുണ്ട്. അവസാനമായി പങ്കെടുത്ത സൂപ്പര്‍ 2 സീസണ്‍ മത്സരത്തില്‍ പത്താമതായി ഫിനിഷ് ചെയ്യാന്‍ റിനിക്ക് സാധിച്ചിരുന്നു.

താന്‍ ഇപ്പോഴും റിനി തന്നെ

താന്‍ ഇപ്പോഴും റിനി തന്നെ

താന്‍ റേസിംഗില്‍ ഒരു പരാജയം ആയിരുന്നുവെന്നും ഇപ്പോള്‍ അത് അവസാനിച്ചിരിക്കുന്നുവെന്നും റിനി പറയുന്നു. താന്‍ മുന്‍പ് എന്തായിരുന്നു എന്നത് കൊണ്ട് തനിക്കിത് ചെയ്യാനാകില്ലെന്നാണ് ആളുകള്‍ കരുതുന്നത്. എന്നാല്‍ താന്‍ ഇപ്പോഴും റിനി തന്നെയാണ്. തനിക്കൊരു ജീവിതവും ജോലിയും ബിസ്സിനസ്സും എല്ലാം ഉണ്ട്. തന്നെ സംബന്ധിച്ച് ഒന്നും മാറിയിട്ടില്ലെന്നും റിനി പറയുന്നു.

English summary
Australian Supercar driver Renee Gracie shifts to another career
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X