കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മത്സരത്തിനിടെ സ്രാവിന്റെ ആക്രമണം,ലോകചാമ്പ്യന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

  • By Sruthi K M
Google Oneindia Malayalam News

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ നടന്ന സര്‍ഫിങ് മത്സരത്തിനിടെ സ്രാവിന്റെ ആക്രമണത്തില്‍ നിന്നും ലോകചാമ്പ്യന്‍ മൈക്ക് ഫാന്നിങ്ങ് അത്ഭുതകരമായി രക്ഷപ്പെട്ടു. ന്യൂ സൗത്ത് വെയില്‍സില്‍ സംഘടിപ്പിച്ച സര്‍ഫിങ് മത്സരത്തിനിടെയാണ് സംഘാടകരേയും മത്സരാര്‍ത്ഥികളേയും മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് ഒരു ഭീമന്‍ സ്രാവ് പ്രത്യക്ഷപ്പെട്ടത്.

ജെ-ബെ ഓപ്പണില്‍ മത്സരിക്കാന്‍ എത്തിയതായിരുന്നു ഓസ്‌ട്രേലിയക്കാരനായ മൈക്ക്. രക്ഷാപ്രവര്‍ത്തകരാണ് മൈക്കിനെ രക്ഷപ്പെടുത്തിയത്. മത്സരം പുരോഗമിക്കുന്നതിനിടെ വെള്ളം ചീറ്റിക്കൊണ്ട് തീരത്തിന് അടുത്തേക്ക് എത്തിയ സ്രാവ് എല്ലാവരെയും ഒന്ന് ഞെട്ടിച്ചു. എന്നാല്‍ സ്രാവിന്റെ ആക്രമണത്തില്‍ മൈക്കിന് പരിക്കുകളൊന്നും ഏറ്റിട്ടില്ല.

shark

സംഭവത്തെതുടര്‍ന്ന് കുറച്ച് സമയത്തേക്ക് മത്സരം നിര്‍ത്തിവയ്ക്കുകയാണുണ്ടായത്. കോഫ് ഹാര്‍ബര്‍ ബോര്‍ഡ്രൈടേഴ്‌സ് ക്ലബിന്റെ വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഇവിടെ മത്സരം സംഘടിപ്പിച്ചത്. വലിയൊരു ദുരന്തം ഒഴിവായതില്‍ ആശ്വാസത്തിലാണ് സംഘാടകര്‍.

നാല് തവണ ലോക കിരീടം നേടിയ താരമാണ് മൈക്ക് ഫാന്നിങ്ങ്. സംഭവം തന്നെ ഞെട്ടിച്ചെന്നാണ് ഫാന്നിങ്ങ് പറഞ്ഞത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ നിങ്ങള്‍ക്ക് കാണാം..

English summary
An Australian surfer has made an incredible escape after encountering two sharks during a major competition in South Africa.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X