സെക്‌സിനിടയിലെ പരിക്കിനും നഷ്ടപരിഹാരം?
സിഡ്നി: ഹോട്ടല്‍മുറിയില്‍ സെക്‌സ് ചെയ്യുമ്പോള്‍ പരിക്ക് പറ്റിയതിന് നഷ്ടപരിഹാരം വേണമെന്ന് യുവതിയുടെ ഹര്‍ജി. ഔദ്യോഗിക യാത്രയ്ക്കിടെ താമസിച്ച ഹോട്ടല്‍മുറിയില്‍ എന്നതിനാല്‍ നഷ്ടപരിഹാരം കിട്ടാന്‍ താന്‍ അര്‍ഹയാണ് എന്നായിരുന്നു യുവതിയുടെ വാദം. എന്നാല്‍ വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധത്തിനൊടുവില്‍ പരാതിക്കാരിയുടെ ആവശ്യം ഫെഡറല്‍ കോടതി തള്ളി.
തൊഴിലുടമ ബുക്ക് ചെയ്ത ഹോട്ടല്‍ മുറിയില്‍ വെച്ച് സുഹൃത്തുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെ ലൈറ്റ് വീണ് പരിക്കേറ്റു എന്നാണ് ഓസ്‌ട്രേലിയക്കാരിയായ പരാതിക്കാരി പറയുന്നത്. ശരീരത്തിന് മുറിവേല്‍ക്കുക മാത്രമല്ല സംഭവം തനിക്ക് മാനസിക വിഷമമുണ്ടാക്കി എന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു.

പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന ഇവര്‍ക്ക് 2007 ലെ ഒരു ബിസിനസ് ട്രിപ്പിനിടെയാണ് ദുരനുഭവം ഉണ്ടായത്. നഷ്ടപരിഹാരത്തിന് വേണ്ടിയുള്ള യുവതിയുടെ ആവശ്യം ആദ്യം അംഗീകരിക്കപ്പെട്ടിരുന്നതാണ്. 2009 ലാണ് കേസ് ആദ്യമായി കോടതി പരിഗണിച്ചത്. എന്നാല്‍ യുവതിക്ക് അപകടം ഉണ്ടാകാനിടയാക്കിയ സംഭവത്തിന് ഉത്തരവാദി തൊഴിലുടമയല്ല എന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ഹര്‍ജി തള്ളുകയായിരുന്നു.
ബിസിനസ് ട്രിപ്പിനിടെ യുവതി സുഹൃത്തുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിനോ അതിനിടെ അപകടം നടന്നതിനോ തങ്ങള്‍ ഉത്തരവാദികള്ല്ല എന്ന് തൊഴിലുടമയായ കോംകെയര്‍ വാദിച്ചിരുന്നു. ഹൈക്കോടതി വിധിയെത്തുടര്‍ന്ന് സംഭവത്തില്‍ തുടര്‍ അപ്പീലുകള്‍ക്ക് പോകാനുള്ള അവകാശവും പരാതിക്കാരിക്ക് നഷ്ടമായി.












Click it and Unblock the Notifications