സ്വപ്‌നത്തില്‍ അതാ തെളിഞ്ഞ് വരുന്നു നമ്പറുകള്‍, യുവതി അതേ നമ്പറില്‍ ലോട്ടറിയെടുത്തു, അടിച്ചത് ബംപര്‍
സിഡ്‌നി: നമ്മുടെ ജീവിതത്തില്‍ ഭാഗ്യം എന്നൊരു സംഗതിയുണ്ടെങ്കില്‍ എങ്ങനെ വേണമെങ്കിലും ജീവിതം മാറാം. ഏത് തരത്തിലായിരിക്കും ആ ഭാഗ്യമെന്ന് പോലും പ്രവചിക്കാനാവില്ല. പക്ഷേ വരുമ്പോള്‍ നമ്മള്‍ പോലും വിചാരിക്കാത്ത തലത്തിലേക്ക് കാര്യങ്ങള്‍ പോകാം. അത് നല്ല രീതിയിലായിരിക്കുമെന്ന് മാത്രം. ഇതുപോലൊരു ഓസ്‌ട്രേലിയയില്‍ നിന്നുള്ള ഒരു യുവതിക്ക് ഭാഗ്യം കാരണം ജീവിതം ഒന്നാകെ മാറി മറിഞ്ഞിരിക്കുകയാണ്.
ഇവര്‍ക്ക് വിശ്വസിക്കാന്‍ കഴിയാത്തൊരു തുകയാണ് ഇപ്പോള്‍ ലോട്ടറി അടിച്ചിരിക്കുന്നത്. തുക കേട്ടാല്‍ ആരും ഞെട്ടിപ്പോകും. അത് മാത്രമല്ല, ഇവര്‍ക്ക് ഇത്രയും വലിയ തുക ലോട്ടറി അടിച്ചതും ആരും വിചാരിക്കാത്ത ഒരു കാര്യത്തിലൂടെയാണ്. വിശദമായി അതൊന്ന് പരിശോധിക്കാം.

ഓസ്‌ട്രേലിയന്‍ യുവതിയുടെ ഭാഗ്യം
ഈ യുവതിക്ക് 6.7 ലക്ഷം ഡോളറാണ് സമ്മാനമായി അടിച്ചിരിക്കുന്നത്. 5 കോടി 47 ലക്ഷം രൂപയില്‍ അധികം വരും ഈ തുക. പക്ഷേ ഈ സമ്മാനം അവരെ അങ്ങനെ വെറുതെ തേടി വന്നതല്ല. ഒരു സ്വപ്‌നത്തിലൂടെ അവരുടെ മനസ്സിലേക്ക് വന്നതാണ് ഈ ലോട്ടറി നമ്പര്‍. തുടര്‍ന്ന് അതേ നമ്പറില്‍ ലോട്ടറിയെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു അവര്‍.
ഈ പറഞ്ഞത് ആരും വിശ്വസിക്കാന്‍ പോലും തയ്യാറാവാത്ത കാര്യമാണ്. എന്നാല്‍ യുവതിയുടെ ജീവിതം ഒരു സ്വപ്‌നം കൊണ്ട് വലിയ തോതില്‍ മാറി മറിഞ്ഞിരിക്കുകയാണ്. അവര്‍ ആ സ്വപ്‌നത്തിനാണ് നന്ദി പറയുന്നത്.
സമ്മാനം വന്ന വഴി ഇങ്ങനെ
ഓസ്‌ട്രേലിയയിലെ വിക്ടോറിയയില്‍ നിന്നുള്ള അള്‍ട്ടോണ എന്ന യുവതിയാണ് ഒറ്റരാത്രി കൊണ്ട് കോടീശ്വരിയായിരിക്കുന്നത്. ഇവര്‍ ഏപ്രില്‍ പന്ത്രണ്ടിനാണ് ഈ ലോട്ടറിയെടുത്തത്. സ്വപ്‌നത്തില്‍ കണ്ട നമ്പര്‍ തന്നെ തിരഞ്ഞെടുത്ത് അവര്‍ കാത്തിരിക്കുകയാണ്. ലോട്ടറി വെബ്‌സൈറ്റില്‍ ഇവര്‍ ഇടയ്ക്കിടെ നോക്കുന്നുണ്ട്.
എന്നാല്‍ ആ ദിവസങ്ങളില്‍ ഇവര്‍ വീട്ടിലുണ്ടായിരുന്നില്ല. കുറച്ച് ദൂരെയായിരുന്നു താമസം. അതുകൊണ്ട് വൈകിയാണ് സമ്മാനം അടിച്ച കാര്യം അറിഞ്ഞത്. അറിഞ്ഞ ഉടന്‍ അവര്‍ വലിയ ഷോക്കിലായിരുന്നു. ഇത്ര വലിയ തുക അവര്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
ബാങ്ക് ബാലന്‍സിലൂടെ തിരിച്ചറിഞ്ഞു
ലോട്ടറി അടിച്ച കാര്യം ഇവര്‍ അറിയാന്‍ വൈകിയിരുന്നു. ദിവസങ്ങള്‍ പലതും പിന്നിട്ടപ്പോള്‍ ഓണ്‍ലൈന്‍ ലോട്ടറിയുടെ ബാങ്ക് ബാലന്‍സ് ഒന്ന് പരിശോധിക്കാമെന്ന് യുവതിക്ക് തോന്നിപ്പോയി. ആ നിമിഷമാണ് അവര്‍ തിരിച്ചറിഞ്ഞത് തനിക്ക് വലിയൊരു ജാക്ക്‌പോട്ടാണ് അടിച്ചിരിക്കുന്നതെന്ന്. ആവേശം കൊണ്ട് അവര്‍ തുള്ളിച്ചാടുകയായിരുന്നു.
തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു ഇത്. തന്നെ തേടി ഇങ്ങനൊരു ഭാഗ്യം വരുമെന്ന് കരുതിയില്ല. ആ സ്വപ്‌നം കണ്ടതിന് ശേഷം ഈ നമ്പറില്‍ തന്നെയായിരുന്നു ലോട്ടറി എടുക്കാറുണ്ടായിരുന്നത്. ഒടുവില്‍ അതില്‍ തന്നെ സമ്മാനം അടിച്ചിരിക്കുന്നത്. ഈ സമ്മാനം എന്ത് ചെയ്യുമെന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും യുവതി പറഞ്ഞു.












Click it and Unblock the Notifications