കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാഹിത്യ നൊബേല്‍ പീറ്റര്‍ ഹാന്‍ഡ്‌കെയ്ക്ക്.... 2018ലെ പുരസ്‌കാരം ഓള്‍ഗ തുക്കാര്‍സുക്കിന്

Google Oneindia Malayalam News

സ്റ്റോക്‌ഹോം: സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. ഓസ്ട്രിയന്‍ സാഹിത്യകാരന്‍ പീറ്റര്‍ ഹാന്‍ഡ്‌കെയ്ക്കിനാണ് ഇത്തവണത്തെ പുരസ്‌കാരം. അതേസമയം കഴിഞ്ഞ തവണത്തെ പുരസ്‌കാരവും ഇത്തവണ പ്രഖ്യാപിച്ചിട്ടുണ്ട്. പോളിഷ് എഴുത്തുകാരി ഓള്‍ഗ തൊക്കാര്‍സുക്കിനാണ് പുരസ്‌കാരം. തൊക്കാര്‍സുക്ക് നേരത്തെ കഴിഞ്ഞ വര്‍ഷത്തെ മാന്‍ ബുക്കര്‍ പുരസ്‌കാരവും ലഭിച്ചിരുന്നു.

1

അതേസമയം പ്രാദേശിക ജീവിത്തിന്റെ ഏറ്റവും മികച്ച രൂപം എഴുത്തുകളില്‍ കാണിച്ച് തന്ന എഴുത്തുകാരിയാണ് തൊക്കാര്‍സുക്കെന്ന് നൊബേല്‍ കമ്മിറ്റി പറഞ്ഞു. രാഷ്ട്രീയ നിലപാടുകള്‍ക്കൊപ്പം ഫെമിനിസ്റ്റും, വെജിറ്റേറിയനുമായിട്ടാണ് തൊക്കാര്‍സുഗ് അറിയപ്പെടുന്നത്. നേരത്തെ പോളണ്ടിലെ വലതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ചിരുന്നു ഓള്‍ഗ. ഇതേ തുടര്‍ന്ന് രാജ്യദ്രോഹി എന്ന് വരെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മുദ്ര കുത്തിയിരുന്നു. വധഭീഷണിയെ തുടര്‍ന്ന് ഇവരെ സംരക്ഷിക്കാന്‍ പ്രസാധകര്‍ക്ക് സുരക്ഷാ ഗാര്‍ഡുകളെ വരെ നിയമിക്കേണ്ടി വന്നു.

ജേതാക്കള്‍ക്ക് 9 മില്യണ്‍ സ്വീഡിഷ് കൊറോണ സമ്മാനമായി ലഭിക്കും. അതേസമയം ജേതാക്കളെ പുരസ്‌കാരത്തെ കുറിച്ച് അറിയിച്ചതായി കമ്മിറ്റി വ്യക്തമാക്കി. ഹാന്‍ഡ്‌കെ സ്വന്തം വീട്ടിലും, തൊക്കാര്‍സുക്ക് ഒരു യാത്രയുടെ ഭാഗമായി ജര്‍മനിയിലുമായിരുന്നു. നേരത്തെ പുരുഷ കേന്ദ്രീകൃതവും, യൂറോപ്പില്‍ മാത്രം കേന്ദ്രീകരിച്ചുമുള്ള പുരസ്‌കാര രീതിയില്‍ നിന്ന് മാറുമെന്ന് നൊബേല്‍ കമ്മിറ്റി പറഞ്ഞിരുന്നു. ലൈംഗിക പീഡന വെളിപ്പെടുത്തലുകളെ തുടര്‍ന്നായിരുന്നു തീരുമാനം.

അക്കാദമി അംഗം കാതറീന ഫ്രോസ്റ്റന്‍സണിന്റെ ഭര്‍ത്താവ് ഴാങ് ക്ലോഡ് അര്‍നോയ്‌ക്കെതിരെ ഉയര്‍ന്ന ബലാത്സംഗ ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ തവണ പുരസ്‌കാരം നല്‍കിയിരുന്നില്ല. ഫ്രോസ്റ്റന്‍സനും മറ്റ് ആറ് അംഗങ്ങളും ആരോപണങ്ങള്‍ക്ക് പിന്നാലെ രാജിവെച്ചിരുന്നു. അര്‍നോ നേരത്തെ ജേതാക്കളുടെ പേര് നേരത്തെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ പുതിയ 7 അംഗങ്ങളെ നിയമിച്ചിരുന്നു. മാറ്റ്‌സ് മാം ആണ് സെക്രട്ടറിയായി നിയമിതനായത്.

രസതന്ത്രത്തിനുള്ള നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു; ലിഥിയം അയൺ ബാറ്ററി വികസിപ്പിച്ച 3 പേർക്ക്രസതന്ത്രത്തിനുള്ള നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു; ലിഥിയം അയൺ ബാറ്ററി വികസിപ്പിച്ച 3 പേർക്ക്

English summary
austrian author peter handke won 2019 nobel prize for literature
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X