വിദ്യാര്ഥികള്ത്ത് മുന്നില്‍ മുയലിനെ കൊന്ന അധ്യാപകനെതിരെ അന്വേഷണം
മെല്‍ബണ്‍: തന്റെ ക്ലാസിലെ വിദ്യാര്‍ഥികളുടെ കരച്ചില് കാര്യമാക്കാതെ മുയലുകളെ കൊന്ന ബയോളജി അധ്യാപകനെതിരെ സ്കൂള്‍ തലത്തില്‍ അന്വേഷണം. ഓസ്ട്രേലിയയിലെ ഹോണിലുള്ള ജിംനേഷ്യം ഹോണ്‍ സ്കൂളിലെ അധ്യാപകനെതിരെ രക്ഷിതാക്കള്‍ നല്കിയ പരാതി പ്രകാരമാണ് അന്വേഷണം നടക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മുയലിന്റെ ശരീരഭാഗത്തെക്കുറിച്ച് വിവരിക്കുന്നതിനായിട്ടായിരുന്നു അധ്യാപകന്റെ ക്രൂരകൃത്യം. തന്റെ ക്ലാസിലേക്ക് ജീവനുള്ള ഒരു മുയലുമായിട്ടായിരുന്നു അധ്യാപകന് കടന്നുവന്നത്. ജീവനോടെയുള്ള മുയലിനെക്കുറിച്ച് വിവരിക്കാനായിരിക്കുമെന്നാണ് വിദ്യാര്‍ഥികള്‍ കരുതിയിരുന്നത്. എന്നാല്‍ കൈയ്യിലുള്ള തോക്കുകൊണ്ട് അധ്യാകന് അതിനെ കൊന്ന ശേഷമായിരുന്നു വിവരണം.

അതേദിവസം തന്നെ വേറൊരു ക്ലാസിലും അധ്യാപകന് മറ്റൊരു മുയലിനെ കൊന്നു. വിദ്യാര്‍ഥികള്‍ കേണപേക്ഷിച്ചിട്ടും, മുയലിനെ വിലകൊടുത്തുവാങ്ങാന് തയ്യാറായിട്ടും അധ്യാപകന് തന്റെ കൃത്യത്തില്‍ നിന്നും പിന്മാറിയില്ലെന്നു പറയുന്നു. മാത്രമല്ല, അവയെ തനിക്ക് ഭക്ഷണമാക്കാനുള്ളതാണെന്ന് കാട്ടി അധ്യാപകന് മുയലുകളെ വീട്ടിലേക്കും കൊണ്ടുപോവുകയും ചെയ്തു. മുയലിനെ കൊല്ലുന്നത് നേരിട്ടുകണ്ടതിന്റെ ആഘാതത്തില്‍ ചില കുട്ടികള്‍ രക്ഷിതാക്കളോട് വിവരം പറഞ്ഞതോടെയാണ് രക്ഷിതാക്കള്‍ പരാതിയുമായി സ്കൂളിലെത്തിയത്.
എന്നാല്‍, താന്‍ മുയലുകളെ കൊന്നത് വിദ്യാര്‍ഥികളുടെ മുന്നില്‍ വച്ചെല്ലെന്ന് അധ്യാപകന് പറഞ്ഞു. കുട്ടികള്‍ക്ക് അവയെക്കുറിച്ച് വിവരിക്കാന്‍ വേണ്ടിയായിരുന്നു കൊലപ്പെടുത്തിയതെന്നും അധ്യാപകന് വ്യക്തമാക്കി. അധ്യാപകന് കുറ്റം ചെയ്തതായി ബോധ്യപ്പെട്ടാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications