കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാര്‍ഥികള്‍ത്ത് മുന്നില്‍ മുയലിനെ കൊന്ന അധ്യാപകനെതിരെ അന്വേഷണം

  • By Anwar Sadath
Google Oneindia Malayalam News

മെല്‍ബണ്‍: തന്റെ ക്ലാസിലെ വിദ്യാര്‍ഥികളുടെ കരച്ചില്‍ കാര്യമാക്കാതെ മുയലുകളെ കൊന്ന ബയോളജി അധ്യാപകനെതിരെ സ്‌കൂള്‍ തലത്തില്‍ അന്വേഷണം. ഓസ്‌ട്രേലിയയിലെ ഹോണിലുള്ള ജിംനേഷ്യം ഹോണ്‍ സ്‌കൂളിലെ അധ്യാപകനെതിരെ രക്ഷിതാക്കള്‍ നല്‍കിയ പരാതി പ്രകാരമാണ് അന്വേഷണം നടക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മുയലിന്റെ ശരീരഭാഗത്തെക്കുറിച്ച് വിവരിക്കുന്നതിനായിട്ടായിരുന്നു അധ്യാപകന്റെ ക്രൂരകൃത്യം. തന്റെ ക്ലാസിലേക്ക് ജീവനുള്ള ഒരു മുയലുമായിട്ടായിരുന്നു അധ്യാപകന്‍ കടന്നുവന്നത്. ജീവനോടെയുള്ള മുയലിനെക്കുറിച്ച് വിവരിക്കാനായിരിക്കുമെന്നാണ് വിദ്യാര്‍ഥികള്‍ കരുതിയിരുന്നത്. എന്നാല്‍ കൈയ്യിലുള്ള തോക്കുകൊണ്ട് അധ്യാകന്‍ അതിനെ കൊന്ന ശേഷമായിരുന്നു വിവരണം.

rabbit

അതേദിവസം തന്നെ വേറൊരു ക്ലാസിലും അധ്യാപകന്‍ മറ്റൊരു മുയലിനെ കൊന്നു. വിദ്യാര്‍ഥികള്‍ കേണപേക്ഷിച്ചിട്ടും, മുയലിനെ വിലകൊടുത്തുവാങ്ങാന്‍ തയ്യാറായിട്ടും അധ്യാപകന്‍ തന്റെ കൃത്യത്തില്‍ നിന്നും പിന്മാറിയില്ലെന്നു പറയുന്നു. മാത്രമല്ല, അവയെ തനിക്ക് ഭക്ഷണമാക്കാനുള്ളതാണെന്ന് കാട്ടി അധ്യാപകന്‍ മുയലുകളെ വീട്ടിലേക്കും കൊണ്ടുപോവുകയും ചെയ്തു. മുയലിനെ കൊല്ലുന്നത് നേരിട്ടുകണ്ടതിന്റെ ആഘാതത്തില്‍ ചില കുട്ടികള്‍ രക്ഷിതാക്കളോട് വിവരം പറഞ്ഞതോടെയാണ് രക്ഷിതാക്കള്‍ പരാതിയുമായി സ്‌കൂളിലെത്തിയത്.

എന്നാല്‍, താന്‍ മുയലുകളെ കൊന്നത് വിദ്യാര്‍ഥികളുടെ മുന്നില്‍ വച്ചെല്ലെന്ന് അധ്യാപകന്‍ പറഞ്ഞു. കുട്ടികള്‍ക്ക് അവയെക്കുറിച്ച് വിവരിക്കാന്‍ വേണ്ടിയായിരുന്നു കൊലപ്പെടുത്തിയതെന്നും അധ്യാപകന്‍ വ്യക്തമാക്കി. അധ്യാപകന്‍ കുറ്റം ചെയ്തതായി ബോധ്യപ്പെട്ടാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

English summary
Austrian school ; Biology teacher accused of killing rabbits in front of pupils
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X