സാഹിത്യകാരന്‍ സല്‍മാന്‍ റുഷ്ദിക്ക് നേരെ ആക്രമണം; സ്റ്റേജില്‍ വെച്ച് അക്രമി കുത്തിയെന്ന് റിപ്പോർട്ട്
ന്യൂയോര്‍ക്ക്: പ്രശ്‌സത സാഹിത്യകാരന്‍ സല്‍മാന്‍ റുഷ്ദിക്ക് നേരെ ആക്രമണം. ന്യൂയോര്‍ക്കിലെ പരിപാടിക്കിടെയാണ് ആക്രമണം. വെള്ളിയാഴ്ച യു എസിലെ ന്യൂയോര്‍ക്കില്‍ നടന്ന ഒരു പരിപാടിയില്‍ പ്രഭാഷണം നടത്താനിരിക്കെയാണ് എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദി ആക്രമിക്കപ്പെട്ടതെന്ന് വാര്‍ത്താ ഏജന്‍സികള്‍ പറഞ്ഞു.

സല്‍മാന്‍ റുഷ്ദി പങ്കെടുത്ത പരിപാടി നടന്ന ചൗട്ടക്വാ ഇന്‍സ്റ്റിറ്റിയൂഷനില്‍ ഒരാള്‍ സ്റ്റേജിലേക്ക് ഇരച്ചുകയറുകയായിരുന്നു. സല്‍മാന്‍ റുഷ്ദിയെ കത്തി കൊണ്ട് അക്രമി കുത്തുകയായിരുന്ന എന്നാണ് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ടര്‍ പറയുന്നത്. ആക്രമണം സംഭവിച്ച ഉടന്‍ സല്‍മാന്‍ റുഷ്ദി നിലത്ത് വീണു.
സമ്മര്‍ടൈം ലക്ചര്‍ സീരീസിന് പ്രശസ്തമാണ് ന്യൂയോര്‍ക്കിലെ ഷടാക്വ ഇന്‍സ്റ്റിട്യൂഷന്‍. ന്യൂയോര്‍ക്കില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. സല്‍മാന്‍ റുഷ്ദി നേരത്തേയും ഇവിടെ പ്രഭാഷണം നടത്താന്‍ എത്താറുണ്ട്. ആക്രമണത്തെ തുടര്‍ന്ന് അദ്ദേഹത്തെ ഹെലികോപ്ടറില്‍ ആശുപത്രിയിലേക്ക് മാറ്റി. അക്രമിയെ അറസ്റ്റ് ചെയ്തിട്ടുണ്ട് എന്നാണ് വിവരം.
ഇതിന് മുന്‍പ് നിരവധി തവണ വധഭീഷണി നേരിട്ട എഴുത്തുകാരനാണ് സല്‍മാന്‍ റുഷ്ദി. സല്‍മാന്‍ റുഷ്ദിയുടെ The Satanic Verses എന്ന പുസ്തകം മതനിന്ദ ആരോപിച്ച് 1988 മുതല്‍ ഇറാനില്‍ നിരോധിച്ചിരുന്നു.
ഇറാന്‍ ഭരണാധികാരി അയത്തുള്‍ ഖൊമേനി സല്‍മാന്‍ റുഷ്ദിനെതിരെ ഫത്‌വ ഇറക്കുകയും ചെയ്തിരുന്നു. സല്‍മാന്‍ റുഷ്ദിനെ വധിക്കുന്നവര്‍ക്ക് ഇറാന്‍ മൂന്ന് ബില്യണ്‍ ഡോളറും വാഗ്ദാനം ചെയ്തിരുന്നു. പിന്നീട് 1998 ല്‍ ഇത് പിന്‍വലിച്ചു.
ഇന്ത്യന്‍ വംശജനും ബ്രിട്ടീഷ് പൗരനുമായ സല്‍മാന്‍ റുഷ്ദി കഴിഞ്ഞ 20 കൊല്ലമായി അമേരിക്കയിലാണ് താമസിക്കുന്നത്. 1975 ലാണ് അദ്ദേഹത്തിന്റെ ആദ്യ നോവല്‍ പ്രസിദ്ധീകരിച്ചത്. 1981 ല്‍ പുറത്തിറങ്ങിയ 'മിഡ് നൈറ്റ്സ് ചില്‍ഡ്രന്‍' എന്ന പുസ്തകത്തിന് സല്‍മാന്‍ റുഷ്ദിന് ബുക്കര്‍ സമ്മാനം ലഭിച്ചിരുന്നു.
2007 ല്‍ സാഹിത്യത്തിന് നല്‍കിയ സംഭാവനകളുടെ പേരില്‍ എലിബസത്ത് രാജ്ഞി അദ്ദേഹത്തിന് 'സര്‍' പദവി നല്‍കി ആദരിച്ചിരുന്നു.












Click it and Unblock the Notifications