ഹോട്ടലിന് മുകളിലേക്ക് മഞ്ഞുമല ഇടിഞ്ഞുവീണു;മുപ്പതോളം പേര്‍ കുടുങ്ങി കിടക്കുന്നു,എല്ലാവരും മരിച്ചു?
മേഖലയിലുണ്ടായ തുടര്‍ച്ചയായ ഭൂകമ്പത്തെ തുടര്‍ന്നാണ് മഞ്ഞുമല ഇടിഞ്ഞു വീണ് അപകടമുണ്ടായത്.
റോം: ഇറ്റലിയിലെ ഹോട്ടലിനു മുകളിലേക്ക് മഞ്ഞുമല ഇടിഞ്ഞു വീണ് നിരവധി പേര്‍ മരിച്ചതായി സംശയം. റോമിലെ അബ്രൂസോ മേഖലയിലെ ഗ്രാന്‍സോ പര്‍വ്വത താഴ്‌വരയിലെ റിഗോപിയാനോ എന്ന ഹോട്ടലിന് മുകളിലേക്കാണ് കൂറ്റന്‍ മഞ്ഞുമല ഇടിഞ്ഞുവീണത്. സംഭവ സമയത്ത് മുപ്പതോളം പേര്‍ ഹോട്ടലിലുണ്ടായിരുന്നെന്നാണ് വിവരം.
ഹോട്ടലിന് മുകളില്‍ വീണ മഞ്ഞുപാളികള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്ന മുപ്പതു പേരും മരിച്ചതായാണ് സംശയം. ഇതിനിടെ ഒരാളുടെ മൃതദേഹം കണ്ടെടുത്തതായി ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മേഖലയിലുണ്ടായ തുടര്‍ച്ചയായ ഭൂകമ്പത്തെ തുടര്‍ന്നാണ് മഞ്ഞുമല ഇടിഞ്ഞു വീണ് അപകടമുണ്ടായത്.

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ മോശം കാലാവസ്ഥയും പ്രതികൂല സാഹചര്യങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്. മഞ്ഞ് വീഴ്ച കാരണം ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. സമീപകാലത്തുണ്ടായതില്‍ വെച്ച് ഏറ്റവും ശക്തമായ ഭൂകമ്പമാണ് കഴിഞ്ഞ ദിവസമുണ്ടായതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.












Click it and Unblock the Notifications