കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിങ്ങള്‍ ഒരു ദിവസം 14 സെല്‍ഫി എടുക്കാറുണ്ടെന്ന് ഗൂഗിള്‍...

  • By Muralidharan
Google Oneindia Malayalam News

നിങ്ങള്‍ ഒരു ശരാശരി യുവാവ് അല്ലെങ്കിൽ യുവതിയാണോ എങ്കില്‍ ഒരു ദിവസം 14 സെല്‍ഫിയെങ്കിലും എടുത്തിരിക്കും. പറയുന്നത് സെര്‍ച്ച് എഞ്ചിന്‍ ഭീമനായ ഗൂഗിളാണ്. യുവജനങ്ങളുടെ സെല്‍ഫിപ്രിയത്തെ പറ്റിയുള്ള പഠനത്തിനൊടുവിലാണ് ഗൂഗിള്‍ ഈ നിഗമനത്തില്‍ എത്തിയിരിക്കുന്നത്. യുവാക്കളുടെ ഇന്റര്‍നെറ്റ് സ്വഭാവത്തെപ്പറ്റിയും ഗൂഗിള്‍ കാര്യമായി പടഠിച്ചിട്ടുണ്ട്.

<strong>സരസ്വതിയുടെ വിഗ്രഹത്തിന് മുന്നില്‍ നടിയുടെ ടോപ്‌ലെസ് സെല്‍ഫി</strong>സരസ്വതിയുടെ വിഗ്രഹത്തിന് മുന്നില്‍ നടിയുടെ ടോപ്‌ലെസ് സെല്‍ഫി

യുവാക്കളില്‍ പലരും ദിവസം ശരാശരി പതിനൊന്ന് മണിക്കൂറോളം ഫോണ്‍ ഉപയോഗിക്കുന്നവരാണ്. ഇത്തരക്കാര്‍ 14 സെല്‍ഫികളെങ്കിലും ഒരു ദിവസം എടുക്കും. സെല്‍ഫി അല്ലാത്തതായാലും പതിനാറ് ഫോട്ടോകളെങ്കിലും എടുക്കും. വീഡിയോകള്‍ വേറെ. സോഷ്യല്‍ മീഡിയ സൈറ്റുകളെക്കുറിച്ചുമുണ്ട് റിപ്പോര്‍ട്ട്.

girls-selfie

ശരാശരി 21 പ്രാവശ്യമെങ്കിലും യുവാക്കള്‍ വിവിധ സോഷ്യല്‍ മീഡിയ സൈറ്റുകള്‍ പരിശോധിക്കുമെന്നാണ് ഗൂഗിള്‍ പറയുന്നത്. ടെക്സ്റ്റ് മെസേജുകളും അയക്കും. എന്നാല്‍ പ്രായത്തില്‍ മുതിര്‍ന്നവരുടെ ഇടയില്‍ സെല്‍ഫി അത്ര പ്രിയമല്ല എന്നാണ് ഗൂഗിളിന്റെ അഭിപ്രായം. ശരാശരി 4 ഫോട്ടോകള്‍ എടുക്കുന്ന ഈ കൂട്ടര്‍ മൂന്നോ നാലോ സെല്‍ഫികള്‍ മാത്രമേ എടുക്കാറുള്ളൂ.

<strong>ട്വിറ്ററില്‍ സെലിബ്രിറ്റികളുടെ വക സല്യൂട്ട്‌സെല്‍ഫി</strong>ട്വിറ്ററില്‍ സെലിബ്രിറ്റികളുടെ വക സല്യൂട്ട്‌സെല്‍ഫി

സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളായ ഫേസ്ബുക്ക്, ഗൂഗിള്‍ പ്ലസ്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയവയിലാണ് ആളുകള്‍ സ്വയം സ്വന്തം ഫോട്ടോ എടുത്ത് പോസ്റ്റ് ചെയ്യുന്നത്. സെല്‍ഫിക്ക് പിന്നാലെ സെല്‍ഫ് വീഡിയോ ആയ വെല്‍ഫിയും നെറ്റില്‍ സൂപ്പര്‍ ഹിറ്റാണ്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികളില്‍ പലരും സെല്‍ഫി പ്രിയരാണ്.

English summary
Google study says average youth clicks 14 selfies a day.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X